ബ്രഹ്മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആറിന്റെ റിലീസ് ഡേറ്റ് പുറത്ത്...
തെന്നിന്ത്യൻ സിനിമാ ലേക ആാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പൂർണ്ണമായ പേര്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. 2022 ജനുവരി 7 ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ആണിയറ പ്രവർത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ കോടികളാണ് ആർ ആർ ആർ സ്വന്തമാക്കിയിരുന്നു. 400 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവ ചിത്രത്തിന്റെ റൈറ്റ് സ്വന്തമാക്കിട്ടുണ്ട്. തെലുങ്കിനെ പുറമോ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളുംസിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു ചരിത്ര കഥയാണിത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജമൗലി ലോകസിനിമയിൽ ചർച്ചയാവുന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ബാഹുബലി പുറത്ത് ഇറങ്ങിയത് . പ്രഭാസ്, റാണ, അനുഷ്ക ഷെട്ടി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015, 2017 ലുമാണ് സിനിമ റിലീസ് ചെയ്തത്.


Click it and Unblock the Notifications