For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുമായി ആർ ആർ ആർ, സിനിമയുടെ ചിത്രീകരണം പൂർത്തിയായി

  |

  ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. . ഇനി ഏതാനും പിക്ക്അപ്പ് ഷൂട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. കൂടാതെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ ആരംഭിച്ചുകഴിഞ്ഞു. സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും എന്നാണ് പ്രതീക്ഷ.

  rrr

  ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ്

  റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ സിനിമയാണ് രാജമൗലി ചിത്രം RRR. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

  രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

  ശരീരം വലിഞ്ഞു മുറുകുന്ന പോലെ, ചങ്ക് തകരുന്ന ചുമ, ഉദ്ദേശിക്കുന്നതിലും വലുതാണിത്, കണ്ണൻ സാഗർ പറയുന്നു

  ഒരു ചരിത്ര കഥയാണിത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ‌ആർ‌ആർ ഒക്ടോബർ 13 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

  അടുത്തിടെ RRR സംഘം കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ജാഗ്രതാ സന്ദേശം നൽകിയിരുന്നു. നായിക ആലിയ ഭട്ട്, സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാൻ തയാറെടുക്കണം എന്ന സന്ദേശം നൽകുകയാണ്. സംവിധായകൻ മലയാളത്തിലും സന്ദേശം നൽകുന്നുണ്ട്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

  John Brittas about why Mammootty not get Padma Bhushan

  ഇന്ത്യൻ സിനിമ ലോക ഏറെ പ്രതീക്ഷയോട കാത്തിരിക്കുന്ന ചിത്രമാണ് ആർആർ ആർ. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജമൗലി ലോകസിനിമയിൽ തന്നെ ചർച്ചയാവുകയായിരുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം പുറത്ത് ഇറങ്ങിയത് . പ്രഭാസ്, റാണ, അനുഷ്ക ഷെട്ടി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015, 2017 ലും പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി റീലീസ് ചെയ്തിരുന്നു. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനും റാണയ്ക്കും അനുഷ്കയ്ക്കും കേരളത്തിൽ ആരാധകരുടെ എണ്ണ വർധിക്കുകയായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതായണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്.

  Read more about: rrr
  English summary
  S. S. Rajamouli Movie RRR wraps, start Post Production Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X