സംവിധായകന്‍ സുജിത്ത് വിവാഹിതനായി! വിവാഹദിവസം പ്രിയതമയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറലാവുന്നു

ലോകമാകെ കൊറോണ വൈറസ് വ്യാപനമായി കഴിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് മാസം മുതല്‍ ഇന്ത്യയിലൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ തന്നെ കഴിയുകയാണ് എല്ലാവരും. ഷൂട്ടിങ്ങുകള്‍ മുടങ്ങി കിടക്കുന്നതിനാല്‍ താരങ്ങളെല്ലാവരും തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഈ സമയം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നവരും കൂട്ടത്തിലുണ്ട്.

മലയാളത്തില്‍ ടെലിവിഷന്‍ താരങ്ങളും സിനിമാ താരങ്ങളുമടക്കം ലോക്ഡൗണില്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത് നിരവധി പേരാണ്. ഇപ്പോഴിതാ തെലുങ്ക് നാട്ടില്‍ നിന്നുമൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ നായകനാക്കി സാഹോ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ സുജിത് റെഡ്ഡിയാണ് വിവാഹിതനായത്.

സമൂഹ മാധ്യമങ്ങളിലൂടെ സുജിത്തിന്റെ വിവാഹചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ജൂണ്‍ പത്തിനായിരുന്നു സുജിത്തിന്റെ വിവാഹനിശ്ചയം നടത്തിയത്. കൊവിഡിന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. വൈറലാവുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത് അത്ര മാത്രമാണ്.

saaho-director-sujeeth-redd

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

പ്രവില്ലികയാണ് സുജിത്തിന്റെ വധു. പരമ്പരാഗതമായ ആചാരപ്രകാരമാണ് വിവാഹം നടത്തിയിരിക്കുന്നത്. പിങ്ക് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായി വധു എത്തിയപ്പോള്‍ ഓഫ് വൈറ്റ് നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു സുജിത്തിന്റെ വേഷം. ഹൈദരാബാദിലെ ഗോല്‍ഗോണ്ട റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം നടത്തിയതെന്നാണ് അറിയുന്നത്.

എഴുത്തുകാരനും സംവിധായകനുമായ സുജിത്ത് തെലുങ്കില്‍ നിന്നും റണ്‍ രാജ റണ്‍ എന്നൊരു റൊമാന്റിക് സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് അരങ്ങേറ്റം നടത്തിയത്. ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോള്‍ കേവലം 23 വയസ് മാത്രമായിരുന്നു സുജിത്തിന്റെ പ്രായം. 2014 ല്‍ റിലീസിനെത്തിയ ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം 2019 ലാണ് പ്രഭാസിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം സാഹോ ഒരുക്കുന്നത്.

ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം ഒരുക്കുന്ന സിനിമ ആയിരുന്നതിനാല്‍ വലിയ പ്രധാന്യത്തോടെയായിരുന്നു സാഹോ തിയേറ്ററുകളിലേക്ക് എത്തിയത്. 350 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ സിനിമ ബോക്‌സോഫീസില്‍ 433 കോടിയോളം നേടിയെന്നാണ് കണക്കുകളില്‍ പറഞ്ഞത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി എത്തിച്ചിരുന്നു.

More from Filmibeat

Read more about: saaho marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X