എത്ര വലിയ ഭാഗ്യമാണെങ്കിലും വേണ്ട; ബോളിവുഡില്‍ അഭിനയിക്കാന്‍ കിട്ടിയാലും നിലപാടില്‍ മാറ്റമില്ലെന്ന് സായി പല്ലവി
പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം തിളങ്ങി നില്‍ക്കുന്ന നടിയാണ് സായി പല്ലവി. നിലപാടുകളുടെ പേരില്‍ സായി മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കോടികള്‍ പ്രതിഫലം നല്‍കാമെന്ന വാഗ്ദനങ്ങളില്‍ പോലും എടുത്ത തീരുമാനത്തില്‍ നിന്നും നടി പിന്മാറിയിരുന്നില്ല. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ വന്നാലും അതിനും കര്‍ശന നിര്‍ദ്ദേശങ്ങളായിരിക്കും നടി മുന്നോട്ട് വെക്കുന്നത്. എത്ര വലിയ ബോളിവുഡ് ആണെങ്കിലും അവിടെ അഭിനയിക്കണമെങ്കില്‍ തനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്നാണ് സായി ഇപ്പോള്‍ പറയുന്നത്. ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ സ്‌ക്രീപ്റ്റിനാണ് വളരെയധികം പ്രധാന്യമുള്ളത്. ആ കഥാപാത്രം എനിക്ക് ചേരുന്നത് ആണെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നാണ് സായി പല്ലവി പറയുന്നത്. അതേ സമയം ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട് വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കണമെന്ന താത്പര്യം എനിക്കില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ ചെയ്യാം എന്ന ആഗ്രഹം ഒന്നും തനിക്കില്ലെന്നും സായി പറയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയ്ക്കാണ് പ്രധ്യാനം. തിരക്കഥ വായിക്കുമ്പോള്‍ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുന്നത് ആണെങ്കില്‍ ചെയ്യും. ബോളിവുഡില്‍ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ മാതൃഭാഷയിലോ മറ്റേത് ഭാഷയിലാണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ആ സിനിമ ചെയ്യൂ. ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. മികച്ച കഥയും നല്ലൊരു ടീമും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതില്‍ എതിര്‍ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ലെന്നും സായി പല്ലവി വ്യക്തമാക്കുന്നു.

മുന്‍പും സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കണ്ടീഷന്‍സ് വെക്കാറുള്ള ആളാണ് സായി പല്ലവി. ചുംബനരംഗങ്ങളിലോ കൂടുതല്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യാനോ തനിക്ക് താല്‍പര്യമില്ലെന്നാണ് പലപ്പോഴും സായി പറയാറുള്ളത്. കുടുംബസമേതം പോയിരുന്ന് കാണാന്‍ പറ്റുന്ന തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും മാത്രമേ താന്‍ ചെയ്യൂ എന്ന നിലപാടടിലാണ് നടി. അതുപോലെ സിനിമയിലെ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് തന്റെ കംഫര്‍ട്ട് കൂടി നോക്കി മാത്രമേ ചെയ്യുകയുള്ളു. ഇത്തരം കാര്യങ്ങളൊക്കെ സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സായി വ്യക്തമാക്കുകയാണ് പതിവ്. അതേ സമയം തിരക്കഥ ഇഷ്ടപെടാത്തതിന്റെ പേരില്‍ പ്രമുഖ സംവിധായകരുടെ അടക്കം സിനിമകള്‍ ചെയ്യുന്നില്ലെന്ന നടിയുടെ നിലപാട് മുന്‍പ് ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
നാഗ ചൈതന്യയുടെ നായികയായി അഭിനയിച്ച ലവ് സ്റ്റോറി എന്ന സിനിമ അടുത്തിടെ റിലീസ് ചെയ്തിരുന്നു. റൊമാന്റിക് ഡ്രാമയായി ഒരുക്കിയ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ശ്യാം സിംഗ് റോയ് എന്ന സിനിമയാണ് സായിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. മറ്റൊന്ന് വീരാട്ട പര്‍വ്വം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണിപ്പോള്‍.


Click it and Unblock the Notifications











