റൗഡി ബേബിക്ക് പിറന്നാൾ ആശംസകൾ, സായ് പല്ലവിയ്ക്ക് സമ്മാനവുമായി റാണ
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന നടിയണ് സായ് പല്ലവി. 2008 ധാം ശൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യൻ സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. 2015 ൽ അൽഫോൺ പുത്രൻ സംവിധാനം പ്രേമം എന്ന മലയാള ചിത്രം സായ് പല്ലവിയുടെ തലവര മാറ്റി മറിക്കുകയായിരുന്നു. നിവിൻ പോളി ചിത്രത്തിലെ തമിഴ് പറയുന്ന മലർ മിസിനെ മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ഇരു കൈൾ നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച. തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് താരം ചുവട് ഉറപ്പിക്കുകയായിരുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സായ് പല്ലവിയിയുടെ 28ാം പിറന്നാളാണിന്ന്. താരത്തിന് ആശംസ നേർന്ന് തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മോളിവുഡ് താരം നിവിൻ പോളി, റാണ, നടൻ ക്യാൽ ദേവരാജൻ തുടങ്ങിയവരും പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ ട്രെന്റിങ്ങായിരിക്കുകയാണ് സായ് പല്ലവിയുടെ പിറന്നാൾ. നടിയ്ക്ക് ഉഗ്രൻ പിറന്നാൾ സമ്മാനവുമായി വിരാടപർവ്വം ടീം എത്തിയിട്ടുണ്ട്.

സായ് പല്ലവിയ്ക്ക് ആശംസയുമായി നിവിൻ പോളി എത്തിയിട്ടുണ്ട്. പ്രേമം സിനിമയിലെ സായ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ നേർന്നത്. മനോഹരമായ മനസ്സുള്ളവൾക്ക് എന്റെ പിറന്നാൾ ആശംസ എന്നായിരുന്നു നിവിൻ പോളി കുറിച്ചത്. നിവിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. ആരാധകരും താരത്തിന് പിറന്നാൽ ആശംസ നേരുന്നുണ്ട്. മലർ എന്ന് വിളിച്ചു കൊണ്ടായിരുന്നു ഭൂരിഭാഗംപേരും ആശംസ നേർന്നിരിക്കുന്നത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ അത്രയധികം പതിഞ്ഞ പേരായിരുന്നു ഇത്.

സായ് പല്ലവിയ്ക്ക് റാണയും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. റാണയ്ക്കൊപ്പമുള്ള വിരാപർവ്വമാണ് സായ് പല്ലവിയുടെ പുതിയ ചിത്രം. പേനയുടെ ശക്തിയും ശ്രദ്ധേയമായ കഥകളും എല്ലായ്പ്പോഴും നിങ്ങളോടൊപ്പം സഞ്ചരിക്കട്ടെ ... നിങ്ങൾക്ക് മികച്ചയൊരു പിറന്നാൾ ആശംസിക്കുന്നു എന്ന് റാണ കുറിച്ചു. സായ് പല്ലവിയുടെ വിരാടപർവ്വത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു റാണ ആശംസ നേർന്നത്. ചിത്രത്തിൽ സെമ്പരത്തി എന്ന കഥാപാത്രത്തെയാണ് സായ് അവതരിപ്പിക്കുന്നത്. സായ് പല്ലവിയുടെ പിറന്നാൾ സ്പെഷ്യലായിട്ടാണ് അണിയ പ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വിപ്ലവം സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ് എന്ന കുറിച്ചു കൊണ്ടായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്.

ഒരു പൊളിറ്റിക്കൽ ത്രില്ലർ ലവ് സ്റ്റോറിയാണ് വിരാടപർവ്വം. ചിത്രത്തിൽ ഒരു എക്സട്ര ഓഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ക്രൂരനായ ഒരു രാഷ്ട്രീയ നേതാവിന്റേയും ഒരു വിദ്യാർഥി നേതാവിന്റേയും ഗെറ്റപ്പിൽ റാണ എത്തുന്നുണ്ട്. താബു, പ്രിയാമണിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. ഇത് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ കരിംനഗർ, വാറങ്ക് എന്നീ ജില്ലകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തെലുങ്കിൽ പുറത്തു വരുന്ന ചിത്രം മറ്റ് ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി, എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്യുന്നുത്.


Click it and Unblock the Notifications











