For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയെ താൻ ചുംബിച്ചിട്ടില്ല; അത് ക്യാമറ ട്രിക്കാണ്, നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സായി പല്ലവി

  |

  പ്രേമം സിനിമയിലെ മലര്‍ മിസ് ആയി വന്ന് കേരളത്തിലെ യുവാക്കളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യയിലൊക്കൊകെ സായി പല്ലവിയുടെ ഡിമാന്‍ഡ് കൂടി. പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെ സായി സജീവമാവുകയായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മറ്റ് നടിമാരെക്കാളും നിബന്ധനകള്‍ സായി മുന്നോട്ട് വെക്കുമായിരുന്നു. അതിലൊന്ന് ഗ്ലാമറസ് വേഷങ്ങളോ ചുംബന രംഗങ്ങളിലോ അഭിനയിക്കുക ഇല്ലെന്നായിരുന്നു.

  എന്നാല്‍ നാഗചൈതന്യയ്‌ക്കൊപ്പം അഭിനയിച്ച പുതിയ ചിത്രത്തില്‍ സായി പല്ലവി ഒരു ചുംബന രംഗത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ഇതോടെ സിനിമ കണ്ടവരെല്ലാം നടിയെ ചോദ്യം ചെയ്ത് കൊണ്ട് എത്തി. സിനിമയ്ക്ക് വേണ്ടി ചുംബിക്കില്ലെന്നത് അടക്കം ഇതുവരെ ഉണ്ടായിരുന്ന നിലപാടുകളെല്ലാം സായി മാറ്റിയോ എന്ന ചോദ്യങ്ങള്‍ ശക്തമാവുകയാണ്. ഇതിനിടെ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

  നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ലവ് സ്റ്റോറി. പേര് സൂചിപ്പിക്കുന്നത് പോലെ റൊമാന്റിക് ഡ്രാമ മൂവി തന്നെയാണ് ലവ് സ്‌റ്റോറി. ശേഖര്‍ കാമുല തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ സെപ്റ്റംബര്‍ ഇരുപത്തിനാലിനാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് തീരുമാനിച്ചെങ്കിലും കൊവിഡ് കാരണം വൈകി. ഒടുവില്‍ കഴിഞ്ഞ ആഴ്ചയില്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തി. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നാഗചൈതന്യയുടെയും സായി പല്ലവിയുടെയും പ്രകടനങ്ങളും വിലയിരുത്തപ്പെട്ടു.

  എന്നാല്‍ സായി പല്ലവിയുടെ ചുംബനരംഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ലവ് സ്റ്റോറിയിലെ ചുംബന രംഗം എഡിറ്റ് ചെയ്ത് വെച്ചതാണെന്ന് പറയുകയാണ് സായി പല്ലവി. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ പ്രതികരണത്തിലാണ് സിനിമയെ കുറിച്ച് നടി വ്യക്താക്കുന്നത്. 'ഞാന്‍ കിസ് ചെയ്യുന്ന രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താല്‍പര്യവുമില്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകന്‍ എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല. നാഗചൈതന്യയെ ഞാന്‍ ചുംബിച്ചിട്ടില്ല, അത് വെറും ക്യാമറ ട്രിക്കാണെന്നാണ് നടി പറയുന്നത്. ഈ സിനിമയെ കുറിച്ച് പറഞ്ഞ സമയത്ത്് തന്നെ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.

  അത്തരത്തില്‍ തന്റെ നിലപാടുകളിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. അതേ സമയം റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് തനിക്ക് താല്‍പര്യം കുറവുള്ളതിന്റെ കാരണവും നടി വ്യക്തമാക്കി. ഒര്‍ജിനല്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മറ്റൊരാള്‍ ചെയ്ത് വെച്ച കഥാപാത്രം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടാറില്ല, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വരുന്നതിനോട് തനിക്ക് തീരെ താല്‍പര്യമില്ലെന്നും സായി പറയുന്നു.

  സീരിയലില്‍ നിന്നും അനു പുറത്ത്; പാടാത്ത പൈങ്കിളിയിലെ അവന്തികയായി മറ്റൊരു നടി, മോശമായി പോയെന്ന് ആരാധകരും

  Recommended Video

  സായ് പല്ലവി ഓഫര്‍ നിരസിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ചിരഞ്ജീവി

  ചുംബന രംഗങ്ങളെ കുറിച്ച് മാത്രമല്ല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞും സായി പല്ലവി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതിന് രണ്ട് കോടി വരെ നല്‍കാമെന്ന് പറഞ്ഞുള്ള ഓഫറുകളും നടി വേണ്ടെന്ന് വെച്ചിരുന്നു. പില്‍ക്കാലത്ത് അതേ കുറിച്ചുള്ള വിശദീകരണവും നടി നല്‍കിയിട്ടുണ്ട്. നല്ലൊരു അഭിനേതാവ് എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സായി പല്ലവി. ധനുഷിനൊപ്പം അഭിനയിച്ച റൗഡി ബേബി എന്ന പാട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

  സീരിയലാണെങ്കിലും പോലീസുകാര്‍ ഇങ്ങനെ ചെയ്യുമോ? സുമിത്രയോടുള്ള അനീതി ചോദ്യം ചെയ്ത് കുടുംബവിളക്ക് ആരാധകര്‍

  English summary
  Sai Pallavi Opens Up About The Viral Kiss Scene With Naga Chaitanya In Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X