twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രണയ ലേഖനമെഴുതി, പക്ഷെ മാതാപിതാക്കൾ പിടിച്ചു, നല്ല തല്ല് കിട്ടി'; സായ് പല്ലവി

    |

    തെലുങ്ക് സിനിമാ രം​ഗത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിലാെരാളായി തിളങ്ങുകയാണ് സായ് പല്ലവി. ശ്യം സിം​ഗ റോയി, വിരാട പർവം എന്നീ ചിത്രങ്ങൾക്ക് ശേഷം ​ഗാർ​ഗിയാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ശ്യം സിം​ഗ റോയിലെയനും വിരാട പർവത്തിലെയും നടിയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

    വിരാട പർവത്തിൽ മുഴുനീള വേഷമായിരുന്നു സായ് പല്ലവി ചെയ്തത്. റാണ ദ​ഗുപതിയായിരുന്നു ചിത്രത്തിലെ നായകൻ. നടി പ്രിയാമണിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം റിലീസ് ചെയ്തിരുന്നു. മാവോയിസ്റ്റായ നായകന് അമ്മ എഴുതിയ കത്തുമായി സായ് പല്ലവിയുടെ കഥാപാത്രം പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ഇപ്പോൾ സിനിമയുടെ പ്രെമോഷനുകൾക്കിടെ യഥാർത്ഥ ജീവിതത്തിലെഴുതിയ കത്തിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരാൺ കുട്ടിക്ക് പ്രണയ ലേഖനമെഴുതിയിരുന്നെന്നും എന്നാൽ ഇത് മാതാപിതാക്കൾ കണ്ടു പിടിച്ചെന്നുമാണ് സായ് പറഞ്ഞത്. അന്ന് മാതാപിതാക്കളിൽ നിന്നും നല്ല പോലെ തല്ല് കിട്ടിയെന്നും സായ് പല്ലവി ഓർത്തു.

    ഇതേചോദ്യം റാണ ദ​ഗുപതിയോടും ചോദിച്ചപ്പോൾ തന്റെ മുത്തച്ഛന് ഒരിക്കൽ കത്തെഴുതിയിരുന്നെന്നാണ് നടൻ പറഞ്ഞത്. ഫിലിം മേക്കറായിരുന്ന ദ​ഗുബതി രാംനായിഡുവിനാണ് റാണ കത്തെഴുതിയത് അതിന് ശേഷം കത്തെഴുതിയിട്ടില്ലെന്നും നടൻ പറഞ്ഞു.

    മികച്ച നിരൂപക പ്രശംസ നേടിയ വിരാടപർവം പക്ഷെ ബോക്സ് ഓഫീസിൽ വിജയിച്ചിട്ടില്ല. പിന്നാലെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസായത്. ചിത്രം വിജയിച്ചില്ലെങ്കിലും സായ് പല്ലവിയുടെ കരിയറിലെ മികച്ച സിനിമയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

    sai pallavi

    ​ഗാർ​ഗിയാണ് സായ് പല്ലവിയുടെ അടുത്ത ചിത്രം. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും നിർമാണത്തിൽ പങ്കാളിയായ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലയാളത്തിൽ നിന്നും ഏറെ നാളായി മാറി നിൽക്കുകയാണ് സായ് പല്ലവി.

    അതിരൻ, കലി, പ്രേമം എന്നീ മൂന്ന് സിനിമകളാണ് നടി ഇതുവരെ മലയാളത്തിൽ ചെയ്തത്. മികച്ച കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് നടിയെന്നാണ് വിവരം. തെലുങ്കിലെ തിരക്കും മലയാളത്തിലെ ഇടവേളയ്ക്ക് കാരണമാവുന്നുണ്ട്. അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെയാണ് ​സായ് പല്ലവി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

    sai pallavi in telugu

    ശേഷം പെട്ടന്ന് തന്നെ നടിക്ക് മറുഭാഷാ ചിത്രങ്ങളിൽ തിരക്കായി. തമിഴിലും സായ് പല്ലവി ചെയ്ത സിനിമകൾ കുറവാണ്. മാരി 2, എൻജികെ, പാവെ കഥകൾ തുടങ്ങിയവയാണ് തമിഴിൽ ചെയ്ത സിനിമകൾ. അതേസമയം തെലുങ്കിൽ തുടരെ പടങ്ങളാണ് നടി ചെയ്യുന്നത്. ഫിദ, ലവ് സ്റ്റോറി തുടങ്ങിയ നടിയുടെ തെലുങ്ക് ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    actress sai pallavi

    മിക്ക ഭാഷകളിലെയും മുൻ നിര നടൻമാരുടെ കൂടെ സായ് പല്ലവി ഇതിനകം അഭിനയിച്ചു. പ്രേമത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. അതിരനിൽ ഫഹദ് ഫാസിലും കലിയിൽ ദുൽഖർ സൽമാനും. മാരി 2 വിൽ ധനുഷിനൊപ്പവും എൻജികെയിൽ സൂര്യക്കൊപ്പവും അഭിനയിച്ചു.

    Read more about: sai pallavi
    English summary
    sai pallavi remembers love letter she writs for a boy in childhood days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X