സിംപിളാണ്, പക്ഷെ രണ്ട് കോടി കൂട്ടി; പ്രതിഫലക്കാര്യത്തിൽ രശ്മികയ്ക്കടുത്ത് സായ് പല്ലവി

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാൾ സായ് പല്ലവിയാണ്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് സായ് പല്ലവിയുടെ ജനപ്രീതി. അഭിനയിക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നതല്ലാതെ മോശമാകുന്നില്ല. മുൻനിര നായിക നടിയാകാൻ വേണ്ടി ഗ്ലാമറസ് വേഷം ചെയ്യാനോ സൂപ്പർതാര ചിത്രങ്ങളിൽ മാത്രം അഭിനയിക്കാനോ സായ് പല്ലവി ശ്രമിച്ചിട്ടില്ല. എന്നാൽ ഇതൊന്നും താരത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസമായില്ല. എന്താണ് സായ് പല്ലവിയുടെ വിജയ രഹസ്യമെന്ന ചോദ്യം സിനിമാ ലോകത്ത് പലർക്കുമുണ്ട്.

തുടക്ക കാലം മുതൽ ഇന്നുവരെയും നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജ് സായ് പല്ലവി നിലനിർത്തി. വലിയ അവസരങ്ങൾ വന്നപ്പോഴും ഈ ഇമേജിനെ ബാധിക്കുന്ന റോളുകളൊന്നും നടി ചെയ്തില്ല. ഡാൻസിലെ മികവാണ് മറ്റൊന്ന്. ​സായ് പല്ലവിയുടെ ചടുലമായ നൃത്തച്ചുവടുകൾക്ക് ആരാധകർ ഏറെയാണ്. ​ഗ്ലാമറസാകാതെ തന്നെ സൂപ്പർഹിറ്റ് ​ഗാനരം​ഗങ്ങളുണ്ടാക്കാൻ നടിമാർക്ക് സാധിക്കുമെന്ന് സായ് പല്ലവി തെളിയിച്ചു.

Sai Pallavi

ഒടുവിൽ പുറത്തിറങ്ങിയ അമരനിലെ നടിയുടെ പ്രകടനത്തെ നിരവധി പേർ അഭിനന്ദിച്ചു. തണ്ടെൽ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ. നാ​ഗ ചെെതന്യ നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രത്തിൽ അഭിനയിക്കാൻ സായ് പല്ലവി വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ പുറത്ത് വരുന്നത്. 5 കോടി രൂപ സായ് പല്ലവി പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

അമരനിൽ മൂന്ന് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലം. നേരത്തെ നടി ഐശ്വര്യ ലക്ഷ്മി സായ് പല്ലവിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. കാശിനോട് ഒരു താൽപര്യവുമില്ലെത്തയാളാണ് സായ് പല്ലവിയെന്ന് ഐശ്വര്യ ലക്ഷ്മി അന്ന് പറഞ്ഞു. വലിയ വലിയ കാറുകൾ വാങ്ങാം, ഡയമണ്ടുമകൾ വാങ്ങിക്കൂട്ടാം. പക്ഷെ അതൊന്നും ചെയ്യാറില്ല. വലിയ പണം കിട്ടുന്ന ഫെയർനെസ് ക്രീമുകളെ പരസ്യത്തിൽ പോലും അഭിനയിക്കാൻ സായ് പല്ലവി തയ്യാറല്ലെന്ന് ഐശ്വര്യ ലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി.‍‍‌

Sai Pallavi  Rashmika

5 കോടി രൂപയാണ് സായ് പല്ലവിയുടെ പ്രതിഫലമെങ്കിൽ തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് സായ് പല്ലവി. രശ്മിക മന്ദാന, സായ് പല്ലവി എന്നിവർക്കാണ് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും ജനപ്രീതി. അതേസമയം പ്രതിഫലത്തിൽ രശ്മിക സായ് പല്ലവിക്ക് മുന്നിലാണ്. 8 കോടി രൂപയാണ് പുഷ്പ 2 ദ റൈസിന് രശ്മിക മന്ദാന വാങ്ങിയ പ്രതിഫലം. വരാനിരിക്കുന്ന ബോളിവുഡ് സിനിമകളും കോടികളാണ് രശ്മികയുടെ പ്രതിഫലം.

കൂടുതലും സൂപ്പർതാര ചിത്രങ്ങളാണ് രശ്മിക ചെയ്യുന്നത്. സായ് പല്ലവി നായികാ പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നു. നയൻതാര, സമാന്ത, അനുഷ്ക ഷെട്ടി, തൃഷ തുടങ്ങിയ നടിമാരും ഇവർക്കൊപ്പം മാർക്കറ്റ് മൂല്യമുള്ള നടിമാരാണ്. മലയാളത്തിൽ സായ് പല്ലവിയെ കണ്ടിട്ട് ഏറെക്കാലമായി. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിച്ചത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X