പ്രണയ രംഗത്തില്‍ അഭിനയിക്കുന്നതിനെ പറ്റി ചോദിച്ചു; അവതാരകന്റെ വായടപ്പിച്ചുള്ള മറുപടി കൊടുത്ത് സായി പല്ലവി

ഒരൊറ്റ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടി എടുത്ത നടിയാണ് സായി പല്ലവി. മലയാളത്തില്‍ പ്രേമം എന്ന സിനിമയിലെ മലര്‍ മിസിന്റെ പ്രകടനം ആരും മറക്കില്ല. പിന്നീടങ്ങോട്ട് സായിയെ തേടി കൈ നിറയെ അവസരങ്ങളായിരുന്നു വന്നത്. തിരക്കഥ ശ്രദ്ധിച്ച് ഓരോ സിനിമകളും സായി തിരഞ്ഞെടുക്കുന്നത് തന്നെ നിബന്ധനകള്‍ മുന്നോട്ട് വെച്ചാണ്. മറ്റുള്ള നടിമാരില്‍ നിന്നും ഏറെ വ്യത്യസ്തമായ നിലപാടുകളാണ് സായിയുടേതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയതായി തെലുങ്കില്‍ ഒരുങ്ങുന്ന ശ്യാം സിംഹ റോയി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് സായി പല്ലവി. നാനി, കൃതി ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലായിരുന്നു താരങ്ങള്‍. ഇതിനിടയില്‍ നാനിയോടുള്ള ചോദ്യം കേട്ട ഉടന്‍ അതത്ര ഇഷ്ടപ്പെടാതെ സായി പല്ലവി മറുപടി കൊടുത്തിരുന്നു. അത്തരത്തില്‍ സായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

 sayi-

നാനി ഒരു നാച്ചുറല്‍ സ്റ്റാറാണ്, കൃതി ഇന്‍ഡസ്ട്രിയില്‍ പുതിയതായി വന്ന ഒരു യുവ നടിയാണ്. ട്രെയിലറില്‍ കണ്ട റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും കംഫര്‍ട്ടബിള്‍ ആയിരുന്നോ? എന്നതായിരുന്നു ചോദ്യം. സായിയോട് അല്ലായിരുന്നു ചോദ്യം എങ്കില്‍ പോലും ഇതിലെ തന്റെ കാഴ്ചപാട് നടി വേഗം പറയുകയായിരുന്നു. 'സിനിമയില്‍ ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരം രംഗങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക സജ്ജീകരണവും മാനസികാവസ്ഥയും ഉണ്ട്. സ്‌ക്രീനില്‍ ഞങ്ങള്‍ അഭിനേതാക്കളാണ്. ഇപ്പോള്‍ (ഓഫ്-സ്‌ക്രീന്‍), ഞങ്ങള്‍ സാധാരണ വ്യക്തികള്‍ മാത്രമാണ്. അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറില്ല. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നത് എന്നായിരുന്നു സായി പല്ലവിയുടെ മറുപടി.

Recommended Video

സായ് പല്ലവി ഓഫര്‍ നിരസിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ചിരഞ്ജീവി

അടുത്ത ചോദ്യം കൃതിയോട് ആയിരുന്നു. ഉപ്പേന എന്ന സിനിമയിലൂടെയാണ് നിങ്ങള്‍ അഭിനയത്തിലേക്ക് വന്നത്. അതിലെ ഹിറ്റ് പാട്ടില്‍ റൊമാന്റിക് സീനില്‍ അഭിനയിച്ചിരുന്നു. അതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും അവതാരകന്‍ ചോദിച്ചു. ഈ ചോദ്യത്തിനും പിന്നീട് സായി തന്നെ മറുപടി പറയുകയുണ്ടായി. ഒരു അഭിമുഖം ചെയ്യുന്ന ആള്‍ എന്ന നിലയില്‍, അഭിനേതാക്കളോട് എന്താണ് ചോദിക്കേണ്ടതെന്നും എന്താണ് ചോദിക്കാതിരിക്കേണ്ടത് എന്നും അടിസ്ഥാനപരമായി ഒരു ധാരണ ഉണ്ടായിരിക്കണം. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൗമാരക്കാരിയായ നടിയോട് സുഖകരമായിരുന്നോ എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. തിരക്കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും സായി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X