പവൻ കല്യാണിന്റെ അയ്യപ്പനും കോശിയിലും കണ്ണമ്മയായി എത്തുന്നത് സായ് പല്ലവിയോ...

2020 ൽ മലയാളത്തിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ബിജു മോനോൻ പ്രധാന വേഷത്തിലെത്തിയ ചിത്രമായ അയ്യപ്പനും കോശിയും. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. പൃഥ്വിരാജിന്റേയും ബിജു മേനോന്റേയും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ് , ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ്. താരം തന്നെയായിരുന്നു പ്രേക്ഷകരോട് ഇക്കാര്യ പങ്കുവെച്ചത്.

ഇപ്പോൾ സിനിമ കോളങ്ങളിൽ വാർത്തയാകുന്നത് അയ്യപ്പനും കോശിയുടേയും തെലുങ്ക് പതിപ്പിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ്. ചിത്രത്തിൽ കണ്ണമ്മയായി എത്തുന്നത് സായ് പല്ലവിയാണത്രേ. ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് കണ്ണമ്മ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ ആരാധകരുളള നടിയാണ് സയ് പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയെ ഈ ചിത്രം തന്നെയാണ് തെന്നിന്ത്യയുടേയും പ്രിയപ്പെട്ട നായികയാക്കി മാറ്റിയത്. മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സായ് പല്ലവി സജീവമാണ്. നടിയുടെ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയവുമാണ്. അഭിനയ സാദ്ധ്യതയുളള കഥപാത്രങ്ങളിലാണ് സായ് പല്ലവി അധികം പ്രത്യക്ഷപ്പെടുന്നത്.

തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി എത്തുന്നത് പവൻ കല്യാൺ ആണ്. പൃഥ്വിരാജിന്റെ കോശി കഥപാത്രമായി എത്തുന്നത് നിതിൻ ആണ്. റാണയുടെ പേരായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ ഈ റോളിലേക്ക് നിതിന്‍ എത്തുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. .മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാകും തെലുങ്ക് പതിപ്പ് എത്തുക . 2021 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നുണ്ട്. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാഗര്‍ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്.

sai pallavi-pavan kalyan

ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായരും പൃഥ്വി അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനുംതമ്മിലുള്ള ഈഗോയും തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് അയ്യപ്പനും കോശിയും ചെയ്തത്,. 2020ല്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണിത്. സിനിമയുടെ വിജയാഘോഷം അവസാനിക്കുന്നതിന് മുൻപാണ് സംവിധായകൻ സച്ചി സിനിമകളുടെ ലോകത്ത് നിന്ന് യാത്രയായത്. ഏറെ വേദനയോടെയാണ് മലയാളി സിനിമ പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ച് ഓർക്കുന്നത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X