അനിയത്തിയ്ക്കും കാമുകനായി, അപ്പോഴും വിവാഹത്തോട് നോ പറഞ്ഞ് നടി സായി പല്ലവി! പുതിയ വിശേഷമിങ്ങനെ

ഒരൊറ്റ സിനിമയിലൂടെ തന്നെ കരിയറും ജീവിതവും മാറിയ നടിയാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലെ നായികയായി മലയാളത്തിലാണ് സായി അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യയിലൊട്ടാകെ പ്രേമം ഹിറ്റായത് പോലെ സായി പല്ലവി എന്ന പേരും തരംഗമായി. നിലവില്‍ താരമൂല്യത്തില്‍ മുന്‍നിരയിലാണ് സായിയുടെ സ്ഥാനം.

സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും കര്‍ശനമായ നിബന്ധനകളാണ് സായി പല്ലവി മുന്നോട്ട് വെക്കാറുള്ളത്. അതില്‍ പ്രധാനം വിവാഹത്തെ കുറിച്ച് നടി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. മുന്‍പ് സായി പറഞ്ഞതൊക്കെ ശരിയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

pooja

തെന്നിന്ത്യയിലാകെ ഫാന്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ നടി സായി പല്ലവി മുന്നിലാണ്. സായിയുടെ സിനിമയും പാട്ടുകളും ഡാന്‍സുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനോടും വിവാഹത്തോടുമൊക്കെ നോ എന്നാണ് സായി പറഞ്ഞിട്ടുള്ളത്. ഇതിനൊക്കെ പലതരം കാരണങ്ങളും നടി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ നടിയുടെ അനിയത്തി വൈകാതെ വിവാഹിതയായേക്കും എന്നതാണ് പുതിയ വിവരം.

കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണന്‍ താന്‍ വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. തന്റെ പ്രതിശ്രുത വരനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് പൂജ രംഗത്ത് വന്നത്. 'നിസ്വാര്‍ത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്‌നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.

ഇത് വിനീത്, ഇദ്ദേഹമാണ് എന്റെ സൂര്യകിരണം. പാര്‍ട്‌നര്‍ ഇന്‍ ക്രൈം. നിന്നെ ഞാന്‍ സ്നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി' ഇതാണെന്നും പറഞ്ഞാണ് കാമുകനൊപ്പമുള്ള ഫോട്ടോ പൂജ പുറത്ത് വിട്ടത്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മുന്‍പ് അനിയത്തിയെ കുറിച്ച് വാചാലയാവാറുള്ള സായി അനിയത്തിയുടെ വിവാവഹത്തെ കുറിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല. സായിയുടെ അനിയത്തിയായിട്ടാണ് പൂജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇടയ്ക്ക് അഭിനയത്തിലേക്ക് താരസഹോദരി എത്തിയിരുന്നു. എഎല്‍ വിജയ് സംവിധാനം ചെയ്ത ചിത്തിരൈ സെവ്വാനം എന്ന സിനിമയിലാണ് പൂജ അഭിനയിച്ചത്.

അതേ സമയം അനിയത്തി വിവാഹത്തിനായി ഒരുങ്ങുമ്പോഴും സായി വിവാഹത്തിനോട് അനുകൂല നിലപാട് എടുത്തിട്ടില്ലെന്നാണ് വിവരം. ഇത് ആരാധകരെയും നിരാശപ്പെടുത്തുകയാണ്. കരിയറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമകളുമായിട്ടുള്ള തിരക്കിലാണ് സായി പല്ലവിയിപ്പോള്‍.

നടി എന്നതിലുപരി ഡോക്ടര്‍ കൂടിയാണ് സായി പല്ലവി. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുന്‍പ് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുള്ളത്. അതിന്റെ പ്രധാന കാരണമായി നടി ചൂണ്ടി കാണിച്ചത് മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നത് തനിക്ക് യോജിക്കാനാവില്ലെന്നായിരുന്നു.

എല്ലാ കാലത്തും മാതാപിതാക്കളോടൊപ്പം കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമാണ് സായി പറഞ്ഞത്.

നിലവില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന താരസുന്ദരിയാണ് സായി പല്ലവി. ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയോളം നടി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X