കടക്ക് പുറത്ത്; ​ഗോഡ്ഫാദർ നിർമാതാക്കളോട് സൽമാൻ ഖാൻ; കാരണമെന്തെന്ന് ചിരഞ്ജീവി

മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ​ഗോഡ്ഫാദർ റിലീസ് ചെയ്യാനിരിക്കുകയാണ്. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിൽ വമ്പൻ ഹിറ്റായ സിനിമ തെലുങ്കിൽ എങ്ങനെയായിരിക്കും റീമേക്ക് ചെയ്യപ്പെടുക എന്നറിയാൻ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. തെലുങ്കിൽ ​ഗോഡ്ഫാദറിന്റെ ട്രെയ്ലർ വൻ ഹിറ്റായിട്ടുണ്ട്.

ലൂസിഫറിൽ മോഹൻലാൽ ചെയ്ത വേഷമാണ് തെലുങ്കിൽ ചിരഞ്ജീവി ചെയ്യുന്നത്. പൃഥിരാജ് ചെയ്ത അതിഥി വേഷത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനും എത്തുന്നു. മഞ്ജു വാര്യർ ചെയ്ത വേഷത്തിൽ തെലുങ്കിൽ നയൻതാരയാണ് എത്തുന്നത്. വൻ താര നിര അണിനിരക്കുന്ന ​ഗോഡ്ഫാദറിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ചിരഞ്ജീവി.

 ചിരഞ്ജീവി നേരിട്ട് മെസേജ് അയക്കുകയായിരുന്നു

സൽമാൻ ഖാനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ഇതിനിടയിൽ ശ്രദ്ധ നേടുന്നത്. സൽമാൻ പ്രതിഫലമൊന്നും വാങ്ങാതെയാണ് സിനിമയിൽ അഭിനയിച്ചതെന്ന് ചിരഞ്ജീവി വ്യക്തമാക്കി. സിനിമയിലേക്ക് സൽമാനെ ക്ഷണിച്ച് കൊണ്ട് ചിരഞ്ജീവി നേരിട്ട് മെസേജ് അയക്കുകയായിരുന്നു. കഥാപാത്രം എന്താണെന്ന് മനസ്സിലാക്കാൻ ലൂസിഫർ കണ്ടോയെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും സുഹൃത്തായ ചിരഞ്ജീവിക്ക് വേണ്ടി സിനിമ ചെയ്യാമെന്ന് സൽമാൻ പറയുകയുമായിരുന്നു.

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയുമാണ് ലൂസിഫർ

നിർമാതാക്കൾ അദ്ദേഹത്തിന് പ്രതിഫലം ഓഫർ ചെയ്യാൻ പോയപ്പോൾ പണം എത്രയാണെന്ന് പോലും നോക്കാതെ സൽമാൻ ഇത് നിരസിച്ചു. ചിരഞ്ജീവി ​ഗാരുവിനോടുള്ള സ്നേഹം നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാനാവില്ല, ​ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞാണ് സൽമാൻ അവരെ മടക്കി അയച്ചതെന്നും ചിരഞ്ജീവി പറഞ്ഞു.

സൽമാൻ വളരെ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തോട് നന്ദി പറയുന്നെന്നും ചിരഞ്ജീവി പറഞ്ഞു. 2019 ലാണ് ലൂസിഫർ പുറത്തിറങ്ങുന്നത്. നടൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയുമാണ് ലൂസിഫർ.

ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എമ്പുരാൻ പുറത്തിറക്കാനാണ് ശ്രമം

വൻ ഹിറ്റായ സിനിമ മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാളത്തിന് സമ്മാനിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ 400 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എമ്പുരാൻ പുറത്തിറക്കാനാണ് ശ്രമം.

അതേസമയം ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കഴിഞ്ഞ ദിവസം കേരളത്തിലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. ​ഗോഡ്ഫാദറിന്റെ ട്രെയ്ലറിലെ ആക്ഷൻ രം​ഗങ്ങൾ ​ലൂസിഫറുമായി താരതമ്യം ചെയ്തായിരുന്നു ചർച്ചകൾ. ഇതിൽ വലിയ ട്രോളുകളും വന്നിരുന്നു.

സിനിമയിൽ നായികയില്ല, പാട്ടുകളും ഇല്ല

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചതിനെ പറ്റി കഴിഞ്ഞ ദിവസം ചിരഞ്ജീവിയും സംസാരിച്ചിരുന്നു. ഇതുവരെ ചെയ്ത് വന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമാണ് ​ഗോഡ്ഫാദർ. സിനിമയിൽ നായികയില്ല, പാട്ടുകളും ഇല്ല, ഇത്തരമാെരു സിനിമ ചെയ്യേണ്ടത് ആവശ്യമാണെന്നും താനൊരു മാറ്റം ആ​ഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. ചിരഞ്ജീവിയുടെ അടുത്തിടെയിറങ്ങിയ സൈറ, ആചാര്യ എന്നീ സിനിമകൾ പരാജയമായിരുന്നു. അതിനാൽ തന്നെ ​ഗോഡ്ഫാദറിന്റെ വിജയ പ്രതീക്ഷയിലാണ് നടൻ.

Read more about: salman khan chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X