For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതെല്ലാം മിസ് ചെയ്യുന്നു; അസുഖ ബാധിതയായതിന് പിന്നാലെ സമാന്ത

  |

  തെന്നിന്ത്യൻ നടി സമാന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ചത് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ചർച്ചാ വിഷയമായിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ ആണ് സമാന്തയ്ക്ക് ഇത്തരെമാരു പ്രതിസന്ധി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് സമാന്ത തനിക്ക് വന്ന മയോസിറ്റിസ് എന്ന അസുഖത്തെക്കുറിച്ച് സംസാരിച്ചത്. ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് നടി വ്യക്തമാക്കിയത്.

  Also Read: 'അവർ‌ മക്കളുടെ കാര്യങ്ങൾക്കായുള്ള പരക്കം പാച്ചിലിലാണ്, അതിനാൽ ഞാൻ നിർബന്ധം പിടിക്കാറില്ല'; മല്ലികാ സുകുമാരൻ!

  ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു അസുഖം സ്ഥിരീകരിച്ചു' 'മയോസിറ്റിസ് എന്ന രോഗാവസ്ഥ. രോഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്നാണ് കരുതിയത്. പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു.

  Also Read: 'വെന്റിലേറ്ററിലായിരിക്കുമ്പോൾ ആ സൗന്ദര്യം സന്തോഷിപ്പിച്ചു, അഭിനയിച്ചിരുന്ന കാലത്ത് അങ്ങനൊന്ന് കണ്ടില്ല'; സലീം

  എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്‌, സമാന്ത പങ്കുവെച്ച കുറിപ്പിങ്ങനെ. രോഗമുക്തിയുടെ അടുത്തെത്താറായെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം ഉണ്ടെന്നും സമാന്ത പറഞ്ഞിരുന്നു.

  ഇപ്പോഴിതാ സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ഊ അണ്ടാവാ ഗാനത്തിന്റെ റീൽ വീഡിയോ ആണ് സമാന്ത പങ്കുവെച്ചിരിക്കുന്നത്. മിസ്സിങ് ഔട്ട് സം ആക്ഷൻ എന്നും ഇതിനൊപ്പം നടി കുറിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സമാന്ത കുറേ നാളുകളായി ഇതിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ചികിത്സയെ തുടർന്നായിരുന്നു ഈ മാറി നിൽക്കൽ.

  കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓർമാക്സ് മീഡിയ പുറത്ത് വിട്ട പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടി സമാന്ത ആയിരുന്നു. ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷം, ഓ ബേബി, കാതുവാക്കുല രണ്ട് കാതൽ തുടങ്ങിയ ഹിറ്റുകളും സമാന്തയുടെ പ്രശസ്തി കുത്തനെ ഉയരാൻ കാരണമായി.

  സമാന്തയ്ക്ക് വൻ പ്രശസ്തി നേടിക്കൊടുത്ത ഡാൻസ് നമ്പറായിരുന്നു പുഷ്പ എന്ന അല്ലു അർജുൻ സിനിമയിലേത്. സിനിമയിലെ നായികക്ക് ലഭിക്കാത്ത ഹൈപ്പ് അഞ്ച് മുനുട്ടിൽ കുറവുള്ള ഒരു ഡാൻസ് നമ്പറിലൂടെ സമാന്ത സ്വന്തമാക്കിയെന്നാണ് ആരാധകർ പറയുന്നത്. അഞ്ച് കോടി രൂപയാണ് ഈ ഡാൻസിനായി സമാന്ത പ്രതിഫലമായി കൈപറ്റിയത്.

  യശോദ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വാടക ഗർഭം ധരിക്കുന്ന ഒരു യുവതിയെ ആണ് സിനിമയിൽ സമാന്ത അവതരിപ്പിക്കുന്നത്. മലയാള നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. നിലവിൽ ചികിത്സയിൽ ആയതിനാൽ സമാന്ത യശോദയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

  ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി സിനിമകൾ സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. അസുഖം ഭേദമായി നടി വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  Read more about: samantha
  English summary
  Actress Samantah Shares Reel Video Of Her OO Antava Song; Actress' Latest Instagram Story Gets Fans Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X