ആ പ്രണയ ബന്ധത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതാണ്, ഭൂതകാല പ്രണയത്തെ കുറിച്ച് സമാന്ത
തെലുങ്ക് സിനിമാ ലോകത്തെ മാതൃകാ ദമ്പതിമാരാണ് സമാന്തയും നാഗ ചൈതന്യയും. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്ട് ആചാരങ്ങളിലൂടെ ഒന്നിച്ചവരാണ് ഈ താരദമ്പതികള്‍. വിവാഹ ശേഷം മറ്റ് നായികമാരെ പോലെ സിനിമാഭിനയം നിര്‍ത്തി സാം വീട്ടില്‍ അടങ്ങിക്കൂടിയില്ല. പഴയതിനെക്കാള്‍ ഗംഭീരമായ സിനിമയില്‍ നിറഞ്ഞു നിന്നു നല്ല നല്ല വേഷങ്ങളും നടിയെ തേടിയെത്തി. അതിനൊപ്പം ചൈതുവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.
നാഗ ചൈതന്യയെ തന്റെ ജീവിത പങ്കാളിയായി കിട്ടിയത് ദൈവകൃപയാണെന്ന് പല തവണ സമാന്ത പറഞ്ഞു കഴിഞ്ഞു. അങ്ങനെ പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട് എന്ന് അടുത്തിടെ സമാന്ത നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമായി. ആദ്യമായി നടി തന്റെ ഭൂതകാല പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി. ആ പ്രണയത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതാണെന്നാണ് സമാന്ത പറഞ്ഞത്.

മഹാനടി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ജമനി ഗണേശന്റെയും സാവിത്രിയുടെയും ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മധുരവാണി എന്ന കഥാപാത്രത്തെയാണ് സമാന്ത അവതരിപ്പിച്ചത്. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ സാവിത്രിയുടെ കഥ എന്റെ ജീവിതകഥയാണെന്ന് തോന്നിപ്പോയി എന്ന് സമാന്ത പറയുന്നു.
കരിയറിന്റെ തുടക്കത്തില്‍ ഞാനൊരാളുമായി അഗാധ പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ ഞാന്‍ അന്ധമായി വിശ്വസിക്കുമായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ആ പ്രണയത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അല്ലെങ്കില്‍ സാവിത്രിയുടെ ജീവിതം പോലെ ആയിപ്പോവുമായിരുന്നു എന്റെ ജീവിതവും- സമാന്ത അക്കിനേനി പറഞ്ഞു.
Recommended Video
നാഗ ചൈതന്യയെ കണ്ടെത്താന്‍ കഴിഞ്ഞതും ജീവിത പങ്കാളിയായി കിട്ടിയതും എന്റെ ഭാഗ്യമാണെന്ന് തീര്‍ച്ചയായും പറയണം എന്ന് പറഞ്ഞ സമാന്ത, പക്ഷെ ആരായിരുന്നു ആ പൂര്‍വ്വ കാമുകന്‍ എന്ന് വെളിപ്പെടുത്തി. സമാന്ത പറഞ്ഞില്ലെങ്കിലും ആ കാമുകന്‍ സിദ്ധാര്‍ത്ഥ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ സമാന്തയും സിദ്ധാര്‍ത്ഥും കടുത്ത പ്രണയത്തിലായിരുന്നു. രണ്ടര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം 2015 ല്‍ അവസാനിപ്പിച്ചു. അതിന്റെ കാരണം സമാന്തയോ സിദ്ധാര്‍ത്ഥോ വെളിപ്പെടുത്തിയിട്ടില്ല.
പിന്നീടാണ് സാം നാഗ ചൈതന്യയുമായി പ്രണയത്തിലാവുന്നത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും ഗംഭീരമായി ഇരുവരുടെയും വിവാഹം നടന്നു. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ മാതൃകാ ദമ്പതിമാരാണ് ഇരുവരും.


Click it and Unblock the Notifications