സാമന്തയും നാഗയും ആഘോഷത്തിലാണ്! രഹസ്യമായി ഗോവയിലേക്ക് യാത്ര നടത്തിയെന്ന് പാപ്പരാസികള്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടേബറിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ രണ്ട് പേരും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. മാത്രമല്ല ഭാര്യ ഭര്‍ത്താക്കന്മാര്‍ തന്നെ നായിക നായകന്മാരായി അഭിനയിച്ച സിനിമയും തിയറ്ററുകളില്‍ ഹിറ്റായിരുന്നു.
ഇപ്പോഴിാത പാപ്പരാസികളുടെ കണ്ണില്‍ പെടാതെ ഇരുവരും പുതുവര്‍ഷ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് അറിയുന്നത്. ഗോവയാണ് ഇതിന് വേണ്ടി താരദമ്പതികള്‍ കണ്ടെത്തിയിരിക്കുന്നതെന്നുമാണ് പുറത്ത് വരുന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.സാധാരണ ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ടെങ്കിലും ഇത്തവണ അതീവ രഹസ്യമായിട്ടാണ്.

ഗോവയാണ് സാമന്തയുടെയും നാഗചൈതന്യയുടെയും ഇഷ്ട സ്ഥലങ്ങളിലൊന്ന്. അവധി ആഘോഷത്തിന് തിരഞ്ഞെടുത്തു എന്ന് മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തതും ഗോവയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടികള്‍ക്കൊപ്പമായിരുന്നു സാമന്തയുടെ ക്രിസ്തുമസ് ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ നടി തന്നെ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications