സാമന്തയുടെ വീടിനുളളിലെ മനോഹര കാഴ്ചകൾ, ഇത് മറ്റൊരു ലോകത്താണെന്ന് തോന്നും...

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നടി സാമന്തയും നാഗ ചൈതന്യം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗ ചൈതന്യയും 2017 ൽ വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ സിനിമ വിശേഷങ്ങളും ചെറിയ കുടുംബ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. നാഗ ചൈതന്യയെക്കാളും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം സാമന്തയാണ്.

സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക്കാണ് സാമന്ത. നടിയുടെ സിനിമ വിശേഷങ്ങളല്ലം ഇവിടെ ചർച്ചയാകുന്നത്. പകരം താരത്തിന്റെ കുടുംബ വിശേഷമാണ്. ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം കൂടിയാണ് സാമന്ത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ വീടിനുള്ളിലെ മനോഹരമായ കാഴ്ചയാണ്. പ്രേക്ഷകരുടെ മനം കീഴടക്കിയിരിക്കുകയാണ് സാമന്തയുടെ വീട്ടിലെ കാഴ്ചകൾ.

  വീട്ടിലെ  അംഗങ്ങൾ

2017 ൽ വിവാഹം കഴിഞ്ഞതോടെ സാമന്തയും നാഗചൈതന്യയും ഹൈദരാബാദിലേയ്ക്ക് താമസം മാറുകയായിരുന്നു. താരദാമ്പതിമാരെ കൂടാതെ ഇവർക്ക് കൂട്ടിന് ഹാഷ് ,ട്രാഗോ എന്നിങ്ങനെ പേരുകളുള്ള രണ്ട് നായ്കുട്ടികളുമുണ്ട്. പലപ്പോഴും സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിൽ ഹാഷും ട്രാഗോയും ഇടം പിടിക്കാറുമുണ്ട്. നടിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ് ഇവർ.

  വീട്ടിനുള്ളിലെ  കാഴ്ചകൾ  ‌‌

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് സാമന്ത വീടിനുള്ളിലെ മനോഹരമായ കാഴ്ചകൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാൻ തുടങ്ങിയത്. വളരെ മനോഹരമായിട്ടാണ് താരങ്ങൾ വീട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന തരത്തിലാണ് വീടിന്റെ നിർമ്മാണ രീതി. അതുപേലെ തന്നെയാണ് പുറവും ഒരുക്കിയിരിക്കുന്നതും. വെള്ള നിറത്തിലുള്ളതും ലൈറ്റ് കളറിലുള്ള പെയ്ന്റുകളാണ് വീടിന് നൽകിയിരിക്കുന്നത്. അതു തന്നെ ഫിറ്റ്നസ്, യോഗ, സ്വിമ്മിങ് പൂൾ എന്നിവയും വീടിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വളരെ അനിയോജ്യമായ സ്ഥലത്താണ് ഇവ ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
  അടുക്കള  തോട്ടം

സമന്ത മികച്ച കർഷക കൂടിയാണെന്ന് ചുരുക്കം ദിവസങ്ങൾ കൊണ്ട് തെളിയിച്ചിരിക്കുകയാണ്. വീടിന്റെ പിന്നിലായി ഒരു അടുക്കള തോട്ടവും താരത്തിനുണ്ട്. നടി തന്നെയാണ് ഇവർ കൃഷി ചെയ്യുന്നതും. വിളവെടുപ്പിന്റേയും കൃഷി ചെയ്യുന്നതിന്റേയും ചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. രസവളങ്ങൾ ഉപയോഗിക്കാതെ ജൈവവളങ്ങളാണ് തന്റെ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ കൃഷി ചെയ്യുന്ന രീതിയും പ്രേക്ഷകർക്കായി പങ്കുവെച്ച് കൊണ്ട് നടി എത്തിയിരുന്നു. സാമന്തയുടെ പച്ചക്കറി കൃഷി തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ചർച്ച വിഷയമാണ്. താരത്തെ അഭിനന്ദിച്ച് താരങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു.

ഫിറ്റ്നസിന്  ഏറെ പ്രധാന്യം‌

സാന്തയുടെ ഫിറ്റ്നസ് തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ച വിഷയമാണ്. ആരോഗ്യ കാര്യത്തിൽ താരം ഏറെ ശ്രദ്ധാലുവാണ് . യോഗ ചെയ്യുന്നതിന്റേയും വർക്കൗട്ടിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നടിയുടെ ഹെൽത്ത് സീക്രട്ട് പ്രേക്ഷകർ എപ്പോഴും അന്വേഷിക്കാറുണ്ട്. സാമന്തയുടെ ഒരു ദിവസം ആരംഭിക്കുന്നത് യോഗയിൽ നിന്നാണ്. ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ച് പല അവസരത്തിലും ഇവർ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X