ഭർത്താവല്ല... തന്റെ സൂപ്പർ ഹീറോയെ പരിചയപ്പെടുത്തി സാമന്ത
തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് നടി സാമന്ത അക്കിനേനി. തെലുങ്കിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത. ഭൂരിഭാഗം നടിമാരും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ ജോലിയും കുടുംബ ജീവിതവും ഒരു പോലെ കൊണ്ടു പേകാനാണ് താരം ശ്രമിക്കുന്നത്. ഏറെ നാളത്തെ പ്രപണയത്തിന് ശേഷമാണ് നാഗചൈതന്യയുടെ ജീവിതത്തിലേയ്ക്ക് സാമന്ത എത്തുന്നത്.

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സാമന്ത. സിനിമ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളും സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകർക്ക് മുന്നിൽ തന്റെ സൂപ്പർ ഹീറോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ സൂപ്പർ ഹീറോയെ താരം പരിചയപ്പെടുത്തിയിരിക്കുന്നത്. ഭർത്താവ് നാഗ ചൈതന്യയെ പ്രതീക്ഷിച്ചവർ ചിത്രത്തിൽ കണ്ടത് ബോളിവുഡ് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ റാണയെയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹാത്തി മേരേ സാഥി എന്ന ചിത്രത്തിന്റെ പോസ്റ്ററും സാമന്ത പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications