ഇത് കഴിഞ്ഞ് മികച്ച നടിയായി ഞാന്‍ തിരിച്ചുവരും! അല്ലെങ്കില്‍ ഈ പോസ്റ്റ് ഡീലിറ്റ് ചെയ്യും: സാമന്ത
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമകളില്‍ തിളങ്ങിയത്. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള വേഷങ്ങളും സാമന്ത ചെയ്തിരുന്നു. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു സാമന്ത. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി സിനിമകള്‍ ചെയ്യാറുളളത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് സാമന്ത. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്.

സാമന്തയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ലോക് ഡൗണില്‍ ഓണ്‍ലൈനായി അഭിനയം പഠിക്കുന്നതിന്റെ തിരക്കിലാണ് നടിയുളളത്. പ്രശസ്ത ഹോളിവുഡ് നടി ഹെലന്‍ മിറനില്‍ നിന്നാണ് സാമന്ത അഭിനയത്തിന്റെ പരീശീലനം നേടുന്നത്. പഠന വേളയിലെടുത്ത ചിത്രം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഏറെ വിജ്ഞാനകരമായ ഒരു മണിക്കൂറിന് ശേഷം, ഇതോടു കൂടി മികച്ച ഒരു നടിയായി ഞാന്‍ തിരിച്ചുവരും അല്ലെങ്കില്‍ ഈ പോസ്റ്റ് ഡീലിറ്റ് ചെയ്യും. സാമന്ത കുറിച്ചു. ഹോളിവുഡില്‍ ദ ക്വീന്‍, ദ ഓഡിയന്‍സ്, ദ ലോങ് ഗുഡ് ഫ്രൈഡേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരാണ് ഹെലന്‍ മിറന്‍. സിനിമകള്‍ക്ക് പുറമെ നാടകങ്ങളിലും തിളങ്ങിയിരുന്നു താരം.
അതേസമയം തെലുങ്കില്‍ ജാനു എന്ന ചിത്രമാണ് സാമന്തയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96ന്റെ തെലുങ്ക് റീമേക്കായിരുന്നു ജാനു. ചിത്രത്തില്‍ ഷര്‍വാനന്ദാണ് സാമന്തയുടെ നായകനായി അഭിനയിച്ചത്. സിനിമ തെലുങ്കിലും വിജയമായി മാറിയിരുന്നു.
ജാനുവിന് പിന്നാലെ തമിഴില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത അഭിനയിക്കുക. വിജയ് സേതുപതി, നയന്‍താര തുടങ്ങിയവര്‍ക്കൊപ്പമാണ് സാമന്തയും ചിത്രത്തില്‍ എത്തുന്നത്. ത്രികോണ പ്രണയ ചിത്രമാണ് ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്. കാത്തുവാക്കുളള രണ്ട് കാതല്‍ എന്നാണ് വിഘ്‌നേഷ് ശിവന്‍റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications











