കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സാമന്ത, 5 ദിവസത്തിന് ശേഷം സുഹൃത്തിന് കൊവിഡ്, നടിയുടെ കാര്യത്തിൽ ആശങ്ക
കൊറോണ വൈറസ് വ്യാപനം ജനജീവിതം ആകെ താറുമാറാക്കിയിരിക്കുകയാണ്. കൊവിഡ് 19 പോസിറ്റീവ് കേസുകൾ ദിനം പ്രതി കൂടി വരുകയാണ്. മോഡലും ഡിസൈനറുമായ ശിൽപ റെഡ്ഡിയുടെ കൊവിഡ് ബാധ തെന്നിന്ത്യൻ സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ശിൽപ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവാണെന്നുള്ള വാർത്ത വെളിപ്പെടുത്തിയിരിക്കുന്നത്. ശിൽപയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി സാമന്ത അക്കിനോനി. ദിവസങ്ങൾക്ക് മുൻപ് നടി ശിൽപയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗ വിവരം പുറത്ത് വന്നിരിക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നതിന് അഞ്ച് ദിവസം മുൻപാണ് സാമന്ത ശിൽപയെ കാണാൻ എത്തിയത്. സുഹൃത്തിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നതിന്റേയും വളർത്തു നായയെ കളിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരിൽ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Recommended Video
ഒരു കുടുംബ സുഹൃത്തിലൂടെയാകാം കൊവിഡ് പകർന്നതെന്ന് ശിൽപ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ദിവസങ്ങൾക്ക് മുൻപ് വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഈ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുടുംബസമേതം ടെസ്റ്റ് നടത്തിയത്. ശിൽപയ്ക്കും ഭർത്താവിനും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. രണ്ട് പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ശിൽപ പറയുന്നു. ഫിറ്റ്നസ് പരിശീലനത്തിലൂടേയും ആരോഗ്യകരമായ ഡയറ്റിലൂടേയും രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണിവർ.
തന്നിൽ നിന്ന് ആർക്കും പകരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും രോഗത്തെ ചെറുക്കാൻ വേണ്ടിയുള്ള കൃത്യമായ ഡയറ്റിങ്ങ് രീതിയാണ് ഫോളോ ചെയ്യുന്നതെന്നും ശിൽപ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഭക്ഷണ രീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധി വർക്കൗട്ട് വീഡിയോകളും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശിൽപയുടെ കൊവിഡ് പോസിറ്റീവ് വാർത്ത ആരാധകരെ മാത്രമല്ല ടോളിവുഡിനെ ഒന്നാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


Click it and Unblock the Notifications