സാമന്ത ഗർഭിണിയാണോ? 2017 ലെ ആ കുഞ്ഞിനെ കുറിച്ച് ഓർമിപ്പിച്ച് നടി...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത . തെലുങ്കിലും തമിഴിലും സജീവമായ താരത്തിന് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്, സാമന്തയുടെ ഭൂരിഭാഗം ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതായാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്.ഗൗതം മേനോന്‍ സംവിധാനം ചെയ്ത തെലുങ്കു ചിത്രം യെ മായ ചെസവ എന്ന ചിത്രത്തിലൂടെയാണ് സാമന്ത വെള്ളിത്തിരയിൽ എത്തിയത്. ഭർത്താവ് നാഗചൈതന്യയായിരുന്നു സാമന്തയുടെ ആദ്യ നായകൻ. പിന്നീട് കോളിവുഡിന്റേയും ടോളിവുഡിന്റേയും ഭാഗ്യനായികയായി തിളങ്ങുകയായിരുന്നു..

samantha

സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ചാറ്റ് സെഷനിൽ സാമന്ത പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാമന്തയോട് ആരാധകൻ ചോദിച്ച ചോദ്യമാണ്. ഇതിന് നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

നിങ്ങൾ ഗർഭിണിയാണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മാസ് മറുപടി. എനിക്ക് തോന്നുന്നത് 2017 മുതൽ ഗർഭിണിയാണ്. ഈ കുഞ്ഞ് പുറത്ത് വരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് തോന്നുന്നത്... സാമന്ത മറുപടി നൽകി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാത നടിയുടെ ടാറ്റുവിനെ കുറിച്ചും ഉയരത്തെ കുറിച്ചും ശരീര ഭാരത്തെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. നടിയുടെ ലോക്ക് ഡൗൺ കാലത്തെപ്പറ്റിയു ആരാധകർ ചോദിച്ചിരുന്നു.

മാസങ്ങൾക്ക് മുൻപ് താരം അഭിനയം നിർത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കരാർ ഒപ്പിട്ട രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞാൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രെണ്ട് കാതൽ, അശ്വിൻ ശരവണന്റെ പേര് തീരുമാനിക്കാത്ത ചിത്രം എന്നിവയിലാണ് സാമന്തയുടെ പുതിയ ചിത്രങ്ങൾ.നേരത്തേ, വിവാഹ ശേഷം സാമന്ത അഭിനയിക്കില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ തള്ളി സാമന്ത തന്നെ രംഗത്തു വരികയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് ജാനു, സൂപ്പർ ഡീലക്സ്, ഓഹ് ബേബി തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചത്..വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. കൂടാതെ നയൻതാരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X