96ന്റെ തെലുങ്ക് റീമേക്ക്: ജാനുവായി സാമന്ത! കുട്ടി ജാനുവായി ഗൗരിയും! ടീസര്‍
വിജയ് സേതുപതിയുടെതായി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ ചിത്രമാണ് 96. തൃഷയും മക്കള്‍ സെല്‍വനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു.

96 തെലുങ്ക് റീമേക്കിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്. ജാനു എന്നാണ് 96ന്റെ തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്.
ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. 96ന്റെ കന്നഡ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 99 എന്ന പേരില്‍ വന്ന സിനിമയില്‍ ഭാവനയും ഗണേഷുമാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.


Click it and Unblock the Notifications