For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയുമായുളള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളോ? സാമന്തയുടെ പ്രതികരണം പുറത്ത്‌

  |

  തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നടി. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് താരം. വിണ്ണെത്താണ്ടി വരുവായ തെലുങ്ക് പതിപ്പിലൂടെയാണ് ഇരുവരും സിനിമയില്‍ എത്തിയത്. അന്ന് മുതല്‍ അടുത്ത സുഹൃത്തക്കളായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 2017ലാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനായ നാഗചൈതന്യ ടോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്.

  samantha-nagachaitanya

  സിനിമയില്‍ തിരക്കുളള സമയം തന്നെയാണ് ചൈതന്യയുമായുളള സാമിന്‌റെ വിവാഹം നടന്നത്. തെലുങ്ക് സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. അടുത്തിടെ ട്വിറ്ററില്‍ തന്‌റെ പേരിനൊപ്പമുളള അക്കിനേനി സാമന്ത മാറ്റിയതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ ബന്ധത്തെ കുറിച്ചുളള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. സാമന്ത അക്കിനേനി എന്ന പേര് മാറ്റി എസ് എന്ന് മാത്രം വെക്കുകയാണ് നടി ചെയ്തത്. ട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്‌റെ പേരിനൊപ്പമുളള സര്‍ നെയിം സാമന്ത നീക്കം ചെയ്തിരുന്നു.

  സാമന്തയുടെ പ്രവൃത്തി കണ്ട് ഇവരുടെ വിവാഹ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചാണ് ആരാധകര്‍ എത്തിയത്. പലതരത്തിലുളള അഭ്യുഹങ്ങളാണ് സാമന്തയെയും നാഗചൈതന്യയെയും കുറിച്ച് വന്നത്. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ലെന്നും വിവാഹ ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് വരെ വാര്‍ത്തകള്‍ വന്നു. അതേസമയം തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സാമന്ത പേര് മാറ്റിയത് പുതിയ ചിത്രത്തിന്‌റെ പ്രൊമോഷന്റെ ഭാഗമായിട്ടാണെന്നും ചിലര്‍ പറയുന്നു.

  അതേസമയം ദി ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ എന്തുക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സര്‍ നെയിം മാറ്റിയതെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് നടി മറുപടി നല്‍കിയത്. ഗോസിപ്പുകളോടും കിംവദന്തികളോടും പ്രതികരിക്കാനില്ലെന്നും തനിക്ക് തോന്നിയാല്‍ മാത്രമേ പ്രതികരിക്കു എന്നുമാണ് സാമന്ത പറഞ്ഞത്. അടുത്തിടെ ഫാമിലി മാന്‍ 2വില്‍ ശ്രീലങ്കന്‍ തമിഴ് സ്ത്രീയായ രാജിയായി അഭിനയിച്ചതിനും സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ വന്നിരുന്നു.

  എന്നാല്‍ ഇത്തരം ട്രോളുകളും വിവാദങ്ങളുമൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് സാമന്ത പറഞ്ഞത്. ഗ്രേറ്റ് ആന്ധ്രയില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ നാഗചൈതന്യയും വിവാദത്തോട് പ്രതികരിക്കുന്നതില്‍ നിന്ന് അകലം പാലിക്കുകയാണ് എന്നാണറിയുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും കോളുകള്‍ താരം ഒഴിവാക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയകഥ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. യേ മായ ചെസാവേ എന്ന ചിത്രത്തിന്‌റെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2010ലാണ് സിനിമ പുറത്തിറങ്ങിയത്. അന്ന് മുതല്‍ ഒരുമിച്ചാണ് ഇരുവരും.

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  2017 ജനുവരിയില്‍ ഹൈദരാബാദില്‍ വെച്ചാണ് സാമന്തയുടെയും നാഗചൈതന്യയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹങ്ങള്‍ 2017 ഒക്ടോബറില്‍ താരദമ്പതികളുടെതായി നടന്നു. അതേസമയം നാഗചൈതന്യയും സിനിമയില്‍ സജീവമാണ്. 2019ല്‍ പുറത്തിറങ്ങിയ വെങ്കി മാമയാണ് നടന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‌റെ ലാല്‍സിംഗ് ഛദ്ദയിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

  ശാകുന്തളമാണ് അടുത്തിടെ സാമന്ത പൂര്‍ത്തിയാക്കിയ ചിത്രം. ഒരു പുരാണ പ്രണയകഥയാണ് ശാകുന്തളം. ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സാമന്ത മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരം ദേവ് മോഹനാണ് നായകനായി എത്തുന്നത്. സാമന്ത വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന സിനിമ കൂടിയാണ് ശാകുന്തളം. തമിഴില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതലും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു.

  കളിയാക്കാന്‍ വന്നവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് സാമന്ത

  സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസില്‍, ഡാനിയേലിനൊപ്പം എത്തുന്നതിന് കാരണം ഇതാണ്, ആകാംക്ഷകളോടെ ആരാധകര്‍

  Read more about: samantha naga chaithanya
  English summary
  Samantha Akkineni's reaction on rumoures about her and naga chaitanya's married life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X