'സാവിത്രി' അനുഭവിച്ച അതേ വിഷമത്തിലൂടെ കടന്നുപോയി! മുന്‍പ്രണയത്തെക്കുറിച്ച് സാമന്ത

By Midhun Raj

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു സാമന്ത. വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് സാമന്ത. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. നാഗചൈതന്യയുടെ നായികയായിട്ടാണ് സമാന്ത സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ആദ്യ ചിത്രത്തിലെ നായകനൊപ്പം ജിവീതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു നടി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

അടുത്തിടെ നടന്നൊരു

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മുന്‍ പ്രണയം കയ്‌പേറിയതായിരുന്നു എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. ഒരു തെലുങ്ക് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ മഹാനടി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സാമന്ത മുന്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. മഹാനടിയിലെ ജെമിനി ഗണേഷന്റെ കഥാപാത്രവുമായി തന്റെ മുന്‍കാമുകനെ താരതമ്യം ചെയ്യുകയായിരുന്നു നടി.

സാവിത്രി

സാവിത്രി അകപ്പെട്ടതുപോലെയുളള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ഇക്കാര്യം ഞാന്‍ ആരംഭത്തിലെ മനസ്സിലാക്കുകയും അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു. കാരണം അത് മോശമായാണ് അവസാനിപ്പിക്കുകയെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. അതിന് ശേഷം നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു.

അദ്ദേഹം എല്ലാ കൊണ്ടും

അദ്ദേഹം എല്ലാ കൊണ്ടു ഒരു അമൂല്യ രത്‌നമായിരുന്നു. അഭിമുഖത്തില്‍ സാമന്ത തുറന്നുപറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും തമിഴ് നടന്‍ സിദ്ധാര്‍ത്ഥുമായുളള ബന്ധത്തെക്കുറിച്ചാണ് സാമന്ത പറഞ്ഞതെന്നാണ് അഭ്യൂഹങ്ങള്‍. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല വേദികളിലും ഇവര്‍ ഒന്നിച്ച് പങ്കെടുത്തതോടെയാണ് പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചത്.

എന്നാല്‍ ഇടയ്ക്ക്

എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് നാഗചൈതന്യയുമായുളള സാമന്തയുടെ വിവാഹ നടന്നത്. മഹാനടിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ റോളിലായിരുന്നു സമാന്ത അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ ജെമിനി ഗണേഷനായി എത്തിയത്. കീര്‍ത്തി സുരേഷ് നടി സാവിത്രിയുടെ റോളിലും അഭിനയിച്ചു. സാമന്തയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രം കൂടിയായിരുന്നു മഹാനടിയിലെ വേഷം. സിനിമ ബോക്‌സോഫീസില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X