നാഗചൈതന്യയെ പുറത്താക്കി ബബിൾ ബാത്ത് ടബിൽ ഒറ്റയ്ക്ക് സാമന്ത, ചിത്രം വൈറലാകുന്നു....
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത അക്കിനേനി. 2010 ൽ പുറത്തു വന്ന യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സാമന്ത വെളളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു. പിന്നീട് കോളിവുഡിലും സാമന്ത സജീവമാകുകയായിരുന്നു. തെലുങ്കിലും തമിഴിലും ഒരുപോലെ സജീവമാണ് നടി. മലയാളത്തിൽ സജീവമല്ലെങ്കിലും താരത്തിന് കേരളത്തിലും കൈനിറയെ ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. സിനിമ വിശേഷങ്ങൾക്കൊപ്പം നടി സ്വകാര്യ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചിത്രമാണ്. ഭർത്താവിനോടൊപ്പം മാലി ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഒറ്റയ്ക്ക് ബബിൾ ബാത്ത് ആസ്വദിക്കുന്ന ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്, സാമന്തയുടെ സുഹൃത്തും ഭർത്താവും ചേർന്നാണ് നടിക്കും നാഗ ചൈതന്യയ്ക്കും വേണ്ടി ഒരു ബബിൾ ബാത്ത് സെഷൻ ഒരുക്കിയത്. ഹൃദയത്തിന്റെ ആകൃതിയിൽ റോസാപ്പൂക്കൾ കൊണ്ട് ബാത്ത് ടബ് അലങ്കരിച്ചിട്ടുണ്ട്. മനോഹരമായ ബാത്ത് ടബിൽ നിന്നുള്ള ഒറ്റയ്ക്കുളള ചിത്രമാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. വെളുത്ത ബിക്കിനി ധരിച്ചാണ് സാമന്ത ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു നാഗ ചൈതന്യയുടെ 34ാംജന്മദിനം. പിറന്നാൾ ആഘോഷത്തിന് വേണ്ടിയായിരുന്നു താരങ്ങൾ മാലിയിൽ എത്തിയത്. സാമന്ത തന്നെയാണ് മാലിയിലെ അവധി ആഘോഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വെക്കേഷൻ ദിനം ആരംഭിച്ചതിന്റെ ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഗൗണിൽ പൂളിനരികെ നിൽക്കുന്ന ചിത്രമാണ് നടി ആദ്യം പങ്കുവെച്ചത്. പിന്നീട് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് നിറയെ മാലിദ്വീപ് യാത്ര വിശേഷങ്ങളായിരുന്നു എയർപോർട്ട് ചിത്രങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്.
സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു നടിയുടെ സ്കൂബ ഡൈവിങ് വിശേഷം. സാമന്ത തന്നെയായിരുന്നു ആദ്യമായി സ്കൂബഡൈവ് ചെയ്തതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. കടലിലേയ്ക്ക്... ഒടുവിൽ ഞാനത് ചെയ്തു. എന്നാണ് സ്കൂബയ്ക്ക് തയ്യാറാകുന്ന ചിത്രത്തിനോടൊപ്പം നടി കുറിച്ചത്.


Click it and Unblock the Notifications