For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത ഒരാഴ്ചത്തെ ഭർത്താവ് നാഗചൈതന്യയുടെ മെനു! ഇഡലി മുതൽ ക്യാരറ്റ് സമൂസ വരെ...

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത അക്കിനേനി. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോകുന്ന താരത്തിന്റെ ക്വാളിറ്റി എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. നല്ലൊരു നടി എന്നതിൽ ഉപരി മികച്ച കുടുംബനാഥയും കൂടിയാണ് സാമന്ത. ലോക്ക് ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ചാർച്ചയായ പേരായിരുന്നു നടി സാമന്തയുടേത് . അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം താരം വളരെ ഉപയോഗപ്രദമായി വിനിയോഗിക്കുകയായിരുന്നു. നടിയുടെ പാചക പരീക്ഷണങ്ങളും കൃഷിയുമൊക്കെ ടോളിവുഡ് കോളങ്ങിൽ ചർച്ചയാകുകയായിരുന്നു. താരങ്ങൾ പോലും താരത്തിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

  samantha

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാമന്ത പങ്കുവെച്ച ചിത്രമാണ്. . ഒരു കൂട്ടം കാരറ്റ് കയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് സമാന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേയ്ക്ക് വീട്ടിൽ മുഴുവൻ കാരറ്റ് കൊണ്ടുള്ള വിഭവങ്ങളായിരിക്കുമെന്നും നടി പറയുന്നുണ്ട്. ഈയാഴ്ച്ചത്തെ മെനു.. കാരറ്റ് ജ്യൂസ്, കാരറ്റ് പച്ചടി, കാരറ്റ് ഹൽവ, കാരറ്റ് ഫ്രൈ, കാരറ്റ് പക്കോട, കാരറ്റ് ഇഡ്ലി, കാരറ്റ് സമോസ ചിത്രത്തിനോടൊപ്പം സാമന്ത കുറിച്ചു.

  ഇതിന് മുൻപു നടി തന്റെ കൃഷിത്തോട്ടത്തിലെ വിളവ് എടുപ്പ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പൂർണ്ണമായും ജൈവ വളങ്ങളാണ് സാമന്ത ചെടികളിൽ ഉപയോഗിക്കുന്നത്. വളം നിർമ്മിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു.GrowWithMe എന്ന ഹാഷ്ടാ​ഗോടെ താരം നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അവനവനു വേണ്ട ഭക്ഷണം വിളയിച്ചെടുക്കുന്നതിലൂടെ അനുഭൂതി വേറെ തന്നെയാണെന്നാണ്. ഒരു പാത്രവും അൽപം മണ്ണും വിത്തുമുണ്ടെങ്കിൽ ഈ ഹരിതയാത്രയിൽ പങ്കുചേരാം എന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് സാമന്ത കുറിച്ചിരുന്നു. അടുത്തിടെയാണ് സമാന്ത വീട്ടിലെ പച്ചക്കറികളുടെ വീഡിയോ പോസ്റ്റ് ചെയ്തത്.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് നടി കാർഷിക വൃത്തിയിലേയ്ക്ക് കടന്നത്.

  പ്രകൃതിയോട് വളരെ ഇണങ്ങി ജീവിക്കണമെന്നാണ സാമന്തയുടെ ആഗ്രഹം. ഇവരുടെ ഹൈദരബാദിലെ വീട് നിർമ്മിച്ചിരിക്കുന്നതും ഘടനയും പ്രതൃതിയോട ഇണങ്ങി ചേർന്നാണ്. സമാന്ത വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. വെള്ള നിറത്തിലുള്ളതും ലൈറ്റ് കളറിലുള്ള പെയ്ന്റുകളാണ് വീടിന് നൽകിയിരിക്കുന്നത്. അതു തന്നെ ഫിറ്റ്നസ്, യോഗ, സ്വിമ്മിങ് പൂൾ എന്നിവയും വീടിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വളരെ അനിയോജ്യമായ സ്ഥലത്താണ് ഇവ ക്രമീകരിച്ചിരിക്കുന്നത് , 2017 ൽ വിവാഹം കഴിഞ്ഞതോടെ സാമന്തയും നാഗചൈതന്യയും ഹൈദരാബാദിലേയ്ക്ക് താമസം മാറുകയായിരുന്നു. താരദാമ്പതിമാരെ കൂടാതെ ഇവർക്ക് കൂട്ടിന് ഹാഷ് ,ട്രാഗോ എന്നിങ്ങനെ പേരുകളുള്ള രണ്ട് നായ്കുട്ടികളുമുണ്ട്.

  സാമന്ത ഇൻസ്റ്റഗ്രാം ചിത്രം

  Read more about: samantha
  English summary
  Samantha Akkineni Shared Her Carrot harvest Picture went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X