അവന്റെ സ്വഭാവം മാറ്റിയാൽ എല്ലാവർക്കും കൊള്ളാം; മുൻ ഭർത്താവ് പ്രണയത്തിലാണെന്ന വാർത്തകളോട് സമാന്ത?
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു സമാന്തയും നാഗചൈതന്യയും. യെ മായ ചെസവെ, മജിലി തുടങ്ങി ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. നാഗചൈതന്യയുടെ ഏറ്റവും നല്ല ഓൺസ്ക്രീൻ ജോഡിയായിരുന്നു സമാന്ത. പെട്ടെന്ന് തന്നെ ഇരുവരും പ്രണയത്തിലുമായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് നാഗചൈതന്യ-സമാന്ത വിവാഹം നടക്കുന്നത്.
ആഘോഷ പൂർവം നടന്ന വിവാഹത്തിൽ തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. നാഗചൈതന്യയുടെ പിതാവ് നാഗാർജുനയുമായെല്ലാം നല്ല സൗഹൃദം സമാന്തയ്ക്കുണ്ടായിരുന്നു. എന്നാൽ സമാന്തയുടെ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. നാല് വർഷത്തെ ബന്ധം ഇരുവരും അവസാനിപ്പിച്ചു. എന്താണ് വേർപിരിയലിന് കാരണമായതെന്ന് സമാന്തയും നാഗചൈതന്യയും വ്യക്തമാക്കിയിട്ടില്ല.
വിവാഹ ശേഷവും കരിയറിന്റെ തിരക്കുകളിലായിരുന്നു സമാന്തയ ഇതാണി വേർപിരിയലിന് കാരണമായതെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ താരങ്ങൾ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല.
വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. സമാന്തയെ തേടി കൈ നിറയെ സിനിമകളെത്തി. നാഗചൈതന്യയും കരിയറിൽ തിരക്കുകളിലായി. വേർപിരിയലിന് ശേഷം ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. സമാന്തയെക്കെതിരെ നിരവധി ആരോപണങ്ങളും വന്നു.എന്നാൽ ഗോസിപ്പ് കോളങ്ങളിലെ ഇത്തരം വാർത്തകൾക്കെതിരെ സമാന്ത രംഗത്ത് വന്നു.

ഇതിനിടെ നാഗതചൈതന്യ മറ്റൊരു പ്രണയത്തിലേക്കും കടന്നു. നടി ശോഭിത ധുലുപാലയുമായി നാഗചൈതന്യ ഡേറ്റിംഗിലാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടെയും ഒരു ഫോട്ടോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ഇപ്പോഴിതാ സമാന്ത ഇതേക്കുറിച്ച് പ്രതികരിച്ചെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ആര് ആരുമായി ബന്ധത്തിലാണെന്ന് ഞാൻ ഗൗനിക്കുന്നില്ല. സ്നേഹത്തിന്റെ വിലയറിയാത്തവർ എത്ര പേരെ ഡേറ്റ് ചെയ്താലും അവസാനം കണ്ണീരണിയും. കുറഞ്ഞത് ആ പെൺകുട്ടി സന്തോഷമായിരിക്കണം.
അവൻ തന്റെ പെരുമാറ്റം മാറ്റുകയും ആ പെൺകുട്ടിയെ വേദനിപ്പിക്കാതെ നോക്കുകയും ചെയ്താൽ അതെല്ലാവർക്കും നല്ലതായിരിക്കും, സമാന്ത പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തയിങ്ങനെ. പൊതുവെ തന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് സമാന്ത പ്രതികരിക്കാറില്ല.

സമാന്തയ്ക്ക് മയോസിറ്റിസ് രോഗം ബാധിച്ചത് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സമാന്തയ്ക്ക് ഇത്തരമാെരു പ്രതിസന്ധി വന്നിരിക്കുന്നത്. എട്ട് മാസമായി നടി ഇതിന്റെ ചികിത്സയിലാണ്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായതിനാൽ രോഗത്തെ പൂർണമായും ഭേദമാക്കുന്നത് ശ്രമകരമാണ്.
അസുഖത്തെ നിയന്ത്രിച്ച് നടി ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഖുശി, സിതാഡെൽ എന്നിവയാണ് സമാന്തയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ടുകൾ. ശാകുന്തളമാണ് നടിയുടെ വരാനിരിക്കുന്ന സിനിമ. ദേവ് മോഹനാണ് സിനിമയിലെ നായകൻ. ദുഷ്യന്തൻ, ശകുന്തള പ്രണയ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് സമാന്തയുടെ കരിയർ ഗ്രാഫ് കുതിച്ചുയരുന്നത്. സീരീസിന്റെ രണ്ടാം സീസണിൽ വില്ലൻ വേഷമാണ് സമാന്ത ചെയ്തത്.
സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ നടി തന്നെ ചെയ്യുകയായിരുന്നു. ഇതിനിടെ പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിൽ ചെയ്ത ഊ അണ്ടാവ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നടി ആദ്യമായി ചെയ്ത ഡാൻസ് നമ്പറായിരുന്നു ഇത്. മറുവശത്ത് നാഗചൈതന്യയും കരിയർ തിരക്കുകളിലാണ്. എന്നാൽ നടന്റെ അടുത്തിടെയിറങ്ങിയ സിനിമകളൊന്നും വിജയിച്ചിട്ടില്ല. കരിയറിൽ ഒരു ഹിറ്റ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് നാഗചൈതന്യ.


Click it and Unblock the Notifications