സാമന്ത- നാഗചൈതന്യ വിവാഹമോചനം സത്യം,നിരാശയോടെ ആരാധകർ, സാം എവിടെ എന്ന് പ്രേക്ഷകർ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ഞെട്ടലോടെ ശ്രവിച്ച വിവാഹമോചനമാണ് നടി സാമന്തയുടേയും നടൻ നാഗചൈതന്യ അക്കിനേനിയുടേയും.നടി സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് താരങ്ങൾ തമ്മിലുള്ള അകൽച്ച പുറം ലോകം അറിഞ്ഞത്. അക്കിനേനി എന്ന പേര് മാറ്റിയതിന് പിന്നാലെ സാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ വലിയ ചർച്ചാ വിഷയമായിരുന്നു. ഇത് വിവാഹമോചനത്തെ കുറിച്ചുളള വാർത്തകൾ വീണ്ടും ശക്തപ്പെടുത്തുകയായിരുന്നു.

വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തക പ്രചരിച്ചപ്പോൾ തന്നെ നടിയോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ സാമന്ത പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. വീണ്ടും സംശയം ജനിപ്പിക്കുന്ന താരത്തിലുള്ള പോസ്റ്റുകൾ നടിയുടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴും വിവാഹമേചനത്തെ കുറിച്ച് സാമന്തയോ നാഗ ചൈതന്യയോ പ്രതികരിച്ചിട്ടില്ല.

പ്രണയ വിവാഹം

എന്നാൽ താരങ്ങൾ ഒരുമിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരഡജോഡികാളാണ് സാമന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. 2010ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത് . കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു.

ബന്ധം  വേർപിരിയുന്നു

സാമന്തയുടേയും നാഗ ചൈതന്യയുടേയും കുടുംബ വിശേഷം അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ടായിരുന്നു. നടിയുടെ പേര് മാറ്റം പ്രേക്ഷകരിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധം വേർപിരിയുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. എന്നാൽ വെറും ഗോസിപ്പ് വാർത്തയായി ഒതുങ്ങണേ എന്ന് പ്രേക്ഷകർ പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് വിവാഹമോചനത്തെ ശരിവെച്ചു കൊണ്ടുള്ള വാർത്തകളാണ്.

ചടങ്ങിൽ നിന്ന് മാറി നിൽക്കുന്നു

നാഗ ചൈതന്യയുടെ വീട്ടിൽ സംഘടിപ്പിക്കുന്ന പാർട്ടികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പിതാവ് നാഗാർജജുനയുടെ പിറന്നാളിന് സാമന്ത എത്തിയിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രമായിരുന്നു ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. വിവാഹമോചന വാർത്തകൾ സേഷ്യൽ മീഡിയിൽ വലിയ ചർച്ചയാവുമ്പോഴായിരുന്നു നടന്റെ പിറന്നാൾ. സാമന്തയുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. എന്നാൽ ഷൂട്ടിംഗ് തിരക്കിലാണ് നടി എന്നായിരുന്നു അന്ന് പുറത്ത് വന്ന പ്രതികരണം. ദിവസങ്ങൾക്ക് മുൻപ് നാഗ ചൈതന്യയുടെ വീട്ടിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. ലാവ് സ്റ്റോറിയുടെ റിലീസിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. ബോളിവുഡ് താരം ആമീർ ഖാൻ പാർട്ടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ വരുന്നിലും സാമന്ത എത്തിയില്ല. ഇതിന്റെ കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സാമന്ത എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്.

വേർപിരിയാനുളള തീരുമാനം ശരി

അതേസമയം ബന്ധം വേർപിരിയാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സാമന്തയും നാഗചൈതന്യയും. താരങ്ങുടെ കൗൺസിലിംഗിന് ഫലം കണ്ടില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് വിവരം. നാഗചൈതന്യ- സാമന്ത വിഷയത്തിൽ പിതാവ് നാഗാർജുന ഇടപെട്ടിട്ടുണ്ട്. എന്നാൽ നാഗാർജുന ഇടപെട്ടിട്ടും താരങ്ങൾതങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നാണ് ഇപ്പാൾ പ്രചരിക്കുന്ന റിപ്പോർട്ട്.

Recommended Video

വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ച് സാമന്ത | FilmiBeat Malayalam
ലവ് സ്റ്റോറി

വിവാഹമോചനത്തെ കുറിച്ച് നാഗചൈതന്യ മനസ് തുറന്നിരുന്നു. പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഗോസപ്പ് വാർത്തയെപ്പറ്റി നടൻ പ്രതികരിച്ചത്. വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തുടക്കത്തില്‍ വേദനിപ്പിച്ചു എന്നും എന്നാല്‍ ഇപ്പോള്‍ അത് കാര്യമാക്കുന്നില്ല എന്നുമായിരുന്നു നടൻ പറഞ്ഞത്. സായി പല്ലവി നാഗ ചൈതന്യ പ്രധാന വേഷത്തിലെത്തിയ ലവ് സ്റ്റോറിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X