അങ്ങനെ ഒഴിവാക്കാനാവില്ലല്ലോ, സാമന്ത നാഗചൈതന്യയുടെ അടുത്തേക്ക് തിരിച്ചെത്തുന്നു?
അടുത്തിടെയായി സോഷ്യൽമീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സാമന്ത-നാഗചൈതന്യ വിവാഹമോചനം സംബന്ധിച്ച വാർത്തകളാണ്. വിവാഹശേഷം സാമന്ത അക്കിനേനി എന്ന് സോഷ്യൽമീഡിയകളിലെല്ലാം പേര് മാറ്റിയിരുന്ന താരം അടുത്തിടെ സാമന്ത റൂത്ത് പ്രഭു എന്ന പഴയ പേരിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് പാപ്പരാസികളും സോഷ്യൽമീഡിയയും ചായ്സാം ആരാധകരും താരങ്ങൾക്ക് പുറകെ കൂടിയതും ഇരുവരും വിവാഹമോചിതരാകാൻ പോകുന്നവെന്ന തരത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്.
പേര് മാറ്റലിന് ശേഷം സാമന്ത എല്ലായിടത്തും പ്രത്യക്ഷപ്പെട്ടത് നാഗചൈതന്യയില്ലാതെയാണ് എന്നതും ഗോസിപ്പുകൾ വർധിക്കാൻ കാരണമായി. തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിളായ ഇരുവരുടെയും വിവാഹം ആഘോഷമായിട്ടായിരുന്നു നടന്നത്. നീണ്ട വർഷത്തെ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.

ഇരുവരും ഉടൻ വേർപിരിയുമെന്നും ഇതിന് പിന്നിൽ കുഞ്ഞുവേണ്ടന്ന തീരുമാനമാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. 2017 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമായിരുന്നു. അക്കിനേനി കുടുംബത്തിന്റെ മരുമകളായി എത്തിയ സാമന്ത പിന്നീട് ഫാമിലി മാൻ 2വിലൂടെ വെബ് സീരിസിലും അരങ്ങേറ്റം നടത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിലാണ് സാമന്തയുടെ ജനനം. സാമന്ത ഒരു കുടുംബം ആരംഭിക്കാനുള്ള ആഗ്രഹത്തിൽ ആയിരുന്നുവെന്നും കുഞ്ഞിന് ജന്മം നൽകുന്നതിനുള്ള പ്ലാനിങ്ങ് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവളെ കുറിച്ച് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നുമാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ അടുത്തിടെ വെളിപ്പെടുത്തിയത്. സാമന്തയ്ക്ക് കുഞ്ഞുങ്ങൾ വേണമെന്ന താൽപര്യമുണ്ടെങ്കിലും നാഗചൈതന്യ അതിനോട് താൽപര്യം കാണിക്കാത്തതാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള അകൽച്ചകൾക്ക് കാരണമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മാസത്തിനോടടുത്തായി സാമന്ത-നാഗചൈതന്യ വിവാഹമോചന വാർത്തകൾ നവമാധ്യമങ്ങളിൽ നിറയുമ്പോഴും ഇരുവരും ഇതുവരെ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ല. ക്ഷേത്രദർശനത്തിന് സാമന്ത എത്തിയപ്പോൾ വിവാഹമോചനത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകനോട് രോഷത്തോടെ പെരുമാറുന്ന സാമന്തയുടെ വീഡിയോ വൈറലായിരുന്നു. തന്നെ കുറിച്ച് കേൾക്കുന്ന റൂമറുകൾ ഏറെ വിഷമിപ്പിക്കാറുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗചൈതന്യയും വെളിപ്പെടുത്തിയിരുന്നു.

സാമന്ത ഹൈദരാബാദ് ഉപേക്ഷിച്ച് മുംബൈയ്ക്ക് താമസംമാറി എന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് സാമന്ത രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സുമായുള്ള ചോദ്യോത്തരവേളയിലാണ് താരം ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. ഹൈദരാബാദ് എന്റെ കുടുംബമാണെന്നും. എവിടേപോയാലും അവിടേക്ക് തിരിച്ചുവരുമെന്നും. ഇപ്പോൾ തന്നെ കുറിച്ച് കേൾക്കുന്ന റൂമറുകൾ എവിടെ നിന്ന് തുടങ്ങിയെന്ന് തനിക്കറിയില്ലെന്നും അതിൽ ഒരംശം പോലും സത്യമല്ലെന്നും സാമന്ത വ്യക്തമാക്കി. ഇതോടെ ചായ്സാം വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾക്ക് ശമനം വന്നിട്ടുണ്ട്. നാഗചൈതന്യയ്ക്കും കുടുംബത്തിനുമൊപ്പം താമസിക്കാൻ സാമന്ത തിരിച്ചുവരണമെന്നാണ് ആരാധകരിൽ ഏറെയും താരത്തെ ആശംസിക്കുന്നത്. വാർത്തകളിൽ കഴമ്പില്ലെന്ന് പ്രിയ നടി തന്നെ പറഞ്ഞതോടെ ആരാധകരും തെല്ല് ആശ്വാസത്തിലാണ്. നാഗചൈതന്യയ്ക്കൊപ്പം ഒരു കുടുംബ ജീവിതം സാമന്ത ആഗ്രഹിക്കുന്നുണ്ടെന്നും അതിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സാമന്ത പുതിയ സിനിമകളൊന്നും കമ്മിറ്റി ചെയ്യാത്തതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Recommended Video

അടുത്തിടെ നാഗചൈതന്യ-സായ് പല്ലവി സിനിമ തെലുങ്ക് ചിത്രം ലവ് സ്റ്റോറിക്ക് തീയേറ്ററുകളിൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. സെപ്റ്റംബർ 24 ന് റിലീസ് ചെയ്ത ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ ഇതുവരെ 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ആഘോഷ ചടങ്ങിൽ ആമിർഖാൻ അടക്കമുള്ള താരങ്ങൾ പങ്കെടുത്തിട്ടും സാമന്ത പങ്കെടുക്കാതിരുന്നതും പാപ്പരാസികൾ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിങും മറ്റുമായി തിരക്കിലാണ് നാഗചൈതന്യ. താരദമ്പതികൾ പിരിയുന്നില്ലെന്ന വാർത്തകൾ സത്യമാകട്ടെയാന്നാണ് ആരാധകർ ആശംസിക്കുന്നത്. നാഗചൈതന്യയും സാമന്തയും ടോളിവുഡിലെ ഏറ്റവും മനോഹരമായ ദമ്പതികളാണ്. അവർ ഒരുമിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നത് കാണാനാണ് ആരാധകരും ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications











