For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത-നാഗ ചൈതന്യ വേർപിരിയൽ, ഒക്ടോബർ 6ന് അറിയാം, കാത്തിരിക്കുന്നു എന്ന് ആരാധകർ

  |

  ഈ അടുത്ത കാലത്ത് സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു നടി സാമന്തയുടെ പേര് മാറ്റൽ. 'എസ്' എന്നാണ് നടിയുടെ ഇപ്പോഴത്തെ ഇൻസ്റ്റഗ്രാം പേര്. ഭർത്താവും നടനുമായ നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി നടി പേരിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇത് സോഷ്യൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സാമന്ത പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹ മോചനത്തെ കുറിച്ചുള്ള കഥകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമൊക്ക പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങളോ ഇവരുമായി ബന്ധപ്പെട്ടുള്ളവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. കൂടാതെ സാമന്തയുടെ വാക്കുകൾ വലിയ രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

  ആരാധക ഹൃദയം കീഴടക്കി ആന്‍ അഗസ്റ്റിൻ; പുതിയ ചിത്രങ്ങള്‍ ഹിറ്റ്

  കൺമുന്നിൽ വച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്, പതറിപ്പോയ നിമിഷം, നിറ കണ്ണുകളോട് സീമ

  എന്നാൽ ഈ വിഷയത്തെ കുറിച്ച് നടി കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഇപ്പോഴിത വീണ്ടും താരങ്ങളുടെ വേർപിരിയൽ ചർച്ചയാവുകയാണ്. ഇരുവരും തമ്മിൽ പ്രശ്നത്തിലാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച വിശ്വാസം. എന്നാൽ ഉടൻ തന്നെ ഈ വിഷയത്തിൽ കൃത്യമായ ഉത്തരം കിട്ടുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഓക്ടോബർ 6 ന് ആയി കാത്തിരിക്കുകയാണ് ആരാധകർ.

  ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെയല്ലേ, മമ്മൂട്ടിയോട് അന്ന് ബാപ്പ പറഞ്ഞത്, ആ സംഭവത്തെ കുറിച്ച് ലാൽ

  2017 ഓക്ടോബർ 6 നാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. അടുത്ത മാസമാണ് താരങ്ങളുടെ നാലാം വിവാഹ വാർഷികം. വളരെ ഗംഭീരമായിട്ടാണ് എല്ലാ വർഷവും ഇവർ ആഘോഷിക്കാറുള്ളത്. ഇക്കുറി ഏറെ ആകാംക്ഷയോടെയാണ് വിവാഹ വാർഷികത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. താരങ്ങൾ തമ്മിൽ വേർപിരിയുന്നുണ്ടോ ഇല്ലയോ എന്ന് അതോടെ അറിയാൻ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. വൻ താരനിര പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. ഇന്നും ഗോവയിൽ വെച്ച് നടന്ന ഈ താര വിവാഹം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഹിന്ദു, ക്രിസ്ത്യൻ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ കല്യാണം.

  നാഗ ചൈതന്യയുടെ കുടംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സാമന്തയ്ക്ക്. സിനിമ തിരക്കുകൾക്കിടയിലും കുടുംബം ഒന്നിച്ച് യാത്രകൾ പോകാറുണ്ട്. കൂടാതെ വിശേഷ ദിവസങ്ങളിൽ ഒന്നിച്ചെത്താറുമുണ്ട്. എന്നാൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു നാഗാർജുനയുടെ 62ാം പിറന്നാൾ. ജന്മദിനത്തിൽ മക്കൾ രണ്ട് പേരും അച്ഛനോടൊപ്പം എത്തിയിരുന്നു. എന്നാൽ സാമന്ത പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സാമന്ത ഇപ്പോൾ ഷൂട്ടിങ്ങ് തിരിക്കിലാണ്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

  വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകൾ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ഒരു ട്രോളുമായി നടി രംഗത്ത് എത്തിയിരുന്ന. ഒരു പോസിറ്റീവ് സിമ്പൽ ആയിരുന്നു അത്. സാമന്തയുടെ ട്രോൾ പ്രേക്ഷകർക്ക് അൽപം ആശ്വാസം സൃഷ്ടിച്ചിരുന്നു, ശാന്താമായി നിൽക്കുന്ന പെൺനായയുടേയും ആൺ നായയുടേയും ചിത്രവു കടിച്ച് കീറാൻ നിൽക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോൾ പങ്കുവെച്ചത് . ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും പറഞ്ഞത്. ഭർത്താവ് നാഗ ചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നും മാധ്യമങ്ങളിലും വാർത്തകൾ പ്രചരിച്ചു,

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  എന്നാൽ ഇപ്പോൾ വീണ്ടും ഈ വിഷയം ചർച്ചയാവുകയാണ്. നാഗാർജുന അവതാരകനായി എത്തുന്ന തെലുങ്ക് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ നിന്ന് നടൻ പിൻമാറിയിരിക്കുകയാണ്. ഇതിന് കാരണം സാമന്ത-നാഗചൈതന്യ പ്രശ്നമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം കൊവിഡ് പ്രശ്നത്തെ തുടർന്നാണ് നാഗാർജുന പ്രസ്മീറ്റ് ഉപേക്ഷിച്ചതെന്നാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ പറയുന്നത്. ഈ സംഭവം ചർച്ചയായതോടെ വീണ്ടും താരങ്ങളുടെ പ്രശ്നം ചർച്ചയാവുകയാണ്. ഇതിന് കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ ഓക്ടോബർ 6 വരെ കാത്തിരിക്കണം. നേരത്തെ ബിഗ് ബോസിന്റെ ചില എപ്പിസോഡുകൾ നാഗാർജുനയ്ക്ക് പകരം സാമന്ത ഹോസ്റ്റ് ചെയ്തിരുന്നു. 2010ൽ ​ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്.

  Read more about: samantha naga chaitanya
  English summary
  Samantha And Naga Chaitanya divorce rumours, Fans Waiting For Their 4th Wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X