For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ പോലെ ജീവിതത്തിലും സംഭവിച്ചു; സാമന്തയുടെയും നാഗയുടെയും വിവാഹത്തിന്റെ ക്ലൈമാക്‌സ്

  |

  ക്യൂട്ട് കപ്പിള്‍സായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ചിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ആരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള പ്രണയത്തിലായിരുന്നു താരങ്ങള്‍. ജൂലൈ മാസം മുതലാണ് ഇരുവരും വേര്‍പിരിയാന്‍ പോവുകയാണോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് തുടക്കമാവുന്നത്. സ്വന്തം പേരിനൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിന്റെ കുടുംബപേര് മാറ്റി കൊണ്ടാണ് താന്‍ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന കാര്യം സാമന്ത പരോക്ഷമായി പറഞ്ഞ് വെച്ചത്.

  സാമന്ത പേര് മാറ്റിയതോട് കൂടി അതേറ്റ് പിടിച്ച് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചു. ഒടുവില്‍ ഒക്ടോബര്‍ രണ്ടിന് വാര്‍ത്ത സത്യമാണെന്ന് താരങ്ങള്‍ ഓദ്യോഗികമായി തന്നെ പറഞ്ഞു വെച്ചു. പത്ത് വര്‍ഷത്തിന് മുകളില്‍ നീണ്ട പ്രണയത്തിനും നാല് വര്‍ഷത്തോളമുള്ള ദാമ്പത്യവും അവസാനിപ്പിക്കുമ്പോള്‍ താരകുടുംബത്തേക്കാളും വേദനയിലാണ് ആരാധകര്‍. അതേ സമയം ഇരുവരുടെയും ആദ്യ സിനിമയുടെ ക്ലൈമാക്‌സ് പോലെ ജീവിതത്തിലും സംഭവിച്ചല്ലോ എന്ന് പറയുകയാണ് ആരാധകര്‍.

  2009 ലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരു സിനിമയിലൂടെ ഒന്നിക്കുന്നത്. തമിഴില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണൈതാണ്ടി വരുവായ' എന്ന സിനിമയുടെ തെലുങ്ക് പതിപ്പില്‍ നായിക-നായകന്മാരായത് സാമന്തയും നാഗചൈതന്യയുമാണ്. 'യെ മായ ചെസവേ' എന്നായിരുന്നു സിനിമയുടെ പേര്. ആദ്യ കൂടി കാഴ്ച അന്നാണെങ്കിലും ആ കാലയളവില്‍ രണ്ടാളും മറ്റ് രണ്ട് പ്രണയത്തിലായിരുന്നു. നാഗചൈതന്യ ശ്രുതി ഹാസനുമായിട്ടും സാമന്ത സിദ്ധാര്‍ഥുമായി പ്രണയിച്ചിരുന്നു. എന്നാല്‍ ഏകദേശം ഒരേ സമയങ്ങളിലായി രണ്ട് പ്രണയവും അവസാനിച്ചു.

  തുല്യ ദുഃഖിതര്‍ ആയത് കൊണ്ട് തന്നെ അതിവേഗം സൗഹൃദം പ്രണയമായി മാറി. അക്കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയ സാമന്ത സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് തിരികെ വരുന്നത്. പ്രണയത്തിലായതിന് ശേഷവും വിവാഹം കഴിഞ്ഞിട്ടും സാമന്തയും നാഗചൈതന്യയും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇവരൊന്നിക്കുന്ന ചിത്രങ്ങളെല്ലാം വിജയമായതോടെ പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വാധീനമായി മാറി. 2015 മുതലാണ് ഔദ്യോഗികമായി താരങ്ങള്‍ പ്രണയത്തിലാണെന്നതിനുള്ള സൂചന വന്ന് തുടങ്ങിയത്.

  നാഗയുടേത് പ്രമുഖ താരകുടുംബം ആണെങ്കില്‍ സാമന്തയുടെ പിതാവ് ആന്ധ്രാക്കാരനും അമ്മ മലയാളിയുമാണ്. താരങ്ങളുടെ ഇഷ്ടം ഇരുവീടുകളിലും അംഗീകരിച്ചതോടെ വിവാഹവും തീരുമാനിച്ചു. അങ്ങനെ 2017 ഒക്ടോബര്‍ ഏഴിന് രണ്ടാളും വിവാഹിതരായി. വിവാഹശേഷമുള്ള ഇരുവരുടെയും പ്രണയം ആരാധകരെ പോലും കൊതിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍ നാല് വര്‍ഷം കൊണ്ട് എല്ലാം അവസാനിച്ചു. നാലാം വിവാഹവാര്‍ഷികത്തിന് അഞ്ച് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് തങ്ങള്‍ വേര്‍പിരിഞ്ഞെന്നുള്ള കാര്യം താരങ്ങള്‍ പുറംലോകത്തോട് വെളിപ്പെടുത്തുന്നത്.

  അമ്മയാവാൻ സാമന്ത ആഗ്രഹിച്ചു; അതിന് വേണ്ടി തയ്യാറെടുത്തു, പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് നിര്‍മാതാവ്

  Sidharth's cryptic post on Samantha get backlash from published

  ആദ്യ സിനിമയിലെ കഥാപാത്രങ്ങളായ ജെസ്സിയെയും കാര്‍ത്തിക്കിനെയും പോലെ നാഗയുടെയും സാമന്തയുടെയും ജീവിതം പെട്ടെന്നാണ് അവസാനിച്ചത്. വിവാഹതിരായ ഇരുവരും ഇനി മുതല്‍ സുഹൃത്തുക്കളായി കഴിയാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആദ്യമായി ഒരുമിച്ച സിനിമയുടെ ക്ലൈമാക്‌സ് പോലെ സാമന്ത-നാഗചൈതന്യ ദമ്പതിമാരുടെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് എത്തി. വേര്‍പിരിയാമെന്ന് തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ വിവാഹ വാര്‍ഷികം കാര്യമായ ബഹങ്ങളൊന്നുമില്ലാതെ കടന്ന് പോയി. എന്നാല്‍ അകലാന്‍ മാത്രമുള്ള പ്രശ്‌നം ഇരുവര്‍ക്കുമിടയില്‍ ഇല്ലെങ്കില്‍ രണ്ടാളും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

  മണിക്കുട്ടന്‍ ഉടന്‍ വിവാഹിതനാവുമോ? ഒരേ സ്റ്റാറ്റസ് തന്നെ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് മറുപടിയുമായി താരം

  English summary
  Samantha And Naga Chaitanya Marriage Has A Connection With Their First Movie Ye Maaya Chesave
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X