അവളുടെ കാര്യത്തിലുള്ള ശ്രദ്ധയിൽ നിന്നും അതാണ് വ്യക്തമാവുന്നത്; താരങ്ങളെക്കുറിച്ച് അടുത്ത വൃത്തങ്ങൾ
തെന്നിന്ത്യൻ സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമകൾക്കിടെ ഉടലെടുത്ത പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2017 ലായിരുന്നു താരങ്ങളുടെ വിവാഹം എന്നാൽ 2021 നവംബറോടെ ഇരുവരും വേർപിരിഞ്ഞു.
പരസ്പരം ഒത്തു പോവാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ഇരുവരും വേർപിരിയുക ആയിരുന്നു. വിവാഹ മോചനത്തിന് ശേഷം രണ്ട് വഴിക്ക് പിരിഞ്ഞ താരങ്ങൾ പിന്നീട് ഒരുമിച്ച് സിനിമകളിൽ എത്തിയില്ല. ജനപ്രിയ ജോഡി ബിഗ് സ്ക്രീനിൽ നിന്നും ഓഫ് സ്ക്രീനിൽ നിന്നും ഇല്ലാതായി.

ഇപ്പോഴിതാ താരങ്ങളെക്കുറിച്ചുള്ള പുതിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ആവശ്യമെങ്കിൽ ബിഗ് സ്ക്രീനിൽ സമാന്തയും നാഗ ചൈതന്യയും ഇനിയും ഒരുമിച്ചെത്തുമെന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. സമാന്തയും നാഗചൈതന്യയും വളരെ പ്രൊഫഷണൽ ആണ്. വേണമെങ്കിൽ അവർ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചേക്കാം.

അവർക്കൊരുമിച്ചുള്ള വാണിജ്യ മൂല്യത്തെ പറ്റി അവർക്കറിയാം. അവളുടെ കാര്യത്തിൽ ഇപ്പോൾ കാണിച്ച ശ്രദ്ധ സമാന്തയെ ഇപ്പോഴും നാഗചൈതന്യ സുഹൃത്തായി കാണുന്നതെന്നതിന്റെ തെളിവാണ്. കഴിഞ്ഞത്, കഴിഞ്ഞു എന്ന ഒരു സ്ഥലത്തേക്ക് മാനസികമായി അവരെത്തിയെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. അസുഖം ബാധിച്ച് ചികിത്സയിൽ ഫോണിൽ വിളിച്ച് നാഗചൈതന്യ സംസാരിച്ചിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് നാഗചൈതന്യ സമാന്തയോട് പറഞ്ഞിട്ടുണ്ട്. യെ മ ചെസവ, മജിലി തുടങ്ങിയ സിനിമകളിൽ സമാന്തയും നാഗചൈതന്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

സമാന്തയ്ക്ക് മയോസിറ്റിസ് രോഗം ബാധിച്ചത് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണ് നടിയെ ബാധിച്ചത്. ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ ആണ് സമാന്തയ്ക്ക് ഇത്തരെമാരു പ്രതിസന്ധി വന്നിരിക്കുന്നതെന്ന് സിനിമാ ലോകം പറയുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് സമാന്ത തന്റെ നിലവിലെ സാഹചര്യത്തെ പറ്റി സംസാരിച്ചത്. ചില ദിവസങ്ങൾ വളരെ കഠിനമായിരുന്നെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നെന്നും സമാന്ത തുറന്ന് പറഞ്ഞു.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ അസുഖത്തെക്കുറിച്ച് പറയവെ സമാന്ത കണ്ണീരണിഞ്ഞിരുന്നു. താൻ ഒരു പോരാളി ആണെന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും സമാന്ത പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണെന്ന റിപ്പോർട്ടുകളെയും സമാന്ത തള്ളി.
രോഗം മാറിയ ശേഷം ഇതേപറ്റി പറയാമെന്നാണ് കരുതിയത്. പക്ഷെ അതിന് പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ഈ ദുർബലത അംഗീകരിക്കുന്നെന്നും രോഗമുക്തിക്ക് അടുത്തെത്താറായെന്നും സമാന്ത പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. യശോദ ആണ് സമാന്തയുടെ ഏറ്റവും പുതിയ സിനിമ. ആക്ഷൻ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓപ് ലൗ തുടങ്ങിയ സിനിമകളും സമാന്തയുടേതായി പുറത്തിറങ്ങാൻ ഉണ്ട്.


Click it and Unblock the Notifications











