'നാഗാർജുനയും രണ്ട് വിവാഹം ചെയ്തതല്ലേ; ഈ പ്രശ്നം പരിഹരിക്കാമായിരുന്നു സമാന്ത ചെയ്തതാണ് ശരി'

സിനിമാ ലോകത്ത് ഏറെനാളായി ചർച്ചയാകുന്ന വിഷയമാണ് സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം. 2017 ൽ വിവാഹിതരായ ഇരുവരും നാല് വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. ഏറെ നാൾ പ്രണയിച്ചതിന് ശേഷമാണ് സമാന്തയും നാഗ ചൈതന്യയും വിവാഹത്തിലേക്ക് കടന്നത്. തെലുങ്ക് സിനിമാ ലോകത്ത് ആഘോഷമായി മാറിയ വിവാഹമായിരുന്നു ഇത്. വിവാഹമോചനം ആരാധകർക്കും നിരാശയായി. വിവാമോചനത്തിന് കാരണമെന്ന പേരിൽ സമാന്തയ്ക്കെതിരെ പല ഗോസിപ്പുകളും വന്നു.

ഇതിനെതിരെ മറുപടി നൽകാൻ സമാന്ത മടിച്ചില്ല. വേർപിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും ഇതുവരെയും വ്യക്തമാക്കായിട്ടില്ല. സിനിമാ ലോകത്തെ പ്രബലരാണ് നാഗ ചൈതന്യയുടെ അക്കിനേനി കുടുംബം. അതിനാൽ തന്നെ വിവാഹമോചന വാർത്ത കൂടുതൽ വാർത്താ പ്രാധാന്യം നേടി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന തയ്യാറായില്ല. എന്നാൽ അടുത്തിടെ സമാന്തയയെക്കുറിച്ച് പൊതുവേദിയിൽ നാഗാർജുന പരാമർശിക്കുകയുണ്ടായി.

Samantha, Naga Chaitanya

നാഗാർജുന അവതാരകനായ ബിഗ് ബോസ് ഷോയിൽ അതിഥിയായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. ഖുശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയായിരുന്നു നടൻ. സമാന്തയാണ് ചിത്രത്തിലെ നായിക. സമാന്ത വന്നില്ലേ എന്നാണ് നാഗാർജുന വിജയ് ദേവരകൊണ്ടയോട് ചോദിച്ചത്. ചോദ്യം വലിയ തോതിൽ ജനശ്രദ്ധ നേടി. മുൻ ഭർതൃപിതാവിനെ അഭിമുഖീകരിക്കാൻ മടിയായത് കൊണ്ടാണോ സമാന്ത ഷോയിൽ വരാഞ്ഞതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

നാഗാർജുനയെ കണ്ടുമുട്ടുന്ന സാഹചര്യം സമാന്ത ഒഴിവാക്കിയത് നന്നായെന്ന് ഇദ്ദേഹം പറയുന്നു. നാഗാർജുന വരെ രണ്ട് വിവാഹം ചെയ്തതാണ്. അദ്ദേഹത്തിന് ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. അത് കൊണ്ട് തന്നെയാണ് ബിഗ് ബോസിൽ അതിഥിയായി സമാന്ത എത്താതിരുന്നത്. സമാന്ത ചെയ്തത് നൂറ് ശതമാനം ശരിയാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. സിനിമാ ലോകത്ത് നടന്ന മറ്റൊരു വിവാഹമോചനത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. ഒരു നടിയും സംവിധായകനും തമ്മിലുള്ള വിവാഹം നടന്നു.

Samantha, Naga Chaitanya

എന്നാൽ സംവിധായകന്റെ വീട്ടുകാർക്ക് നടിയുടെ പാർട്ടികളും മറ്റും പ്രശ്നമായി. വീട്ടുകാർ പ്രശ്നമാക്കിയപ്പോൾ എന്റെ ലൈഫ് സ്റ്റെെൽ അങ്ങനെയാണ്, ഇതെല്ലാം അറിഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്നെ വിവാഹം ചെയ്തതെന്ന് നടി തുറന്നടിച്ചു. എന്നാൽ സമാന്തയ്ക്ക് അത്തരമാെരു വിമർശനവും കേൾക്കേണ്ടി വന്നിട്ടില്ല. സിനിമാ ലോകത്തെ അറിയുന്നവരാണ് നാഗാർജുനയുടെ കുടുംബം. പക്ഷെ എന്നിട്ടും വിവാഹമോചനം നടന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

വിവാഹമോചന സമയത്ത് ജീവനാംശമായി വലിയ തുക സമാന്തയ്ക്ക് നാഗ ചൈതന്യയുടെ കുടുംബം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ നടി ഇത് നിരസിക്കുകയും ചെയ്തെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം സമാന്ത കരിയറിലേക്ക് ശ്രദ്ധ നൽകി. ഡിവോഴ്സിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്ത ഇതിന്റെ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കാനാണ് നടിയുടെ തീരുമാനം. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഖുശി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന സിതാഡെൽ എന്ന സീരിസിലും സമാന്ത പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X