നാഗ ചൈതന്യ ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ; വേർപിരിയലിന് കാരണം; നാല് വർഷത്തിനുള്ളിൽ പ്രശ്നം; സുബൈർ
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹവും വേർപിരിയലും. ഒരുമിച്ച് സിനിമകൾ ചെയ്യവെ പ്രണയത്തിലായ സമാന്തയും നാഗ ചൈതന്യയും 2017 ലാണ് വിവാഹിതരാകുന്നത്. വലിയ താര നിര പങ്കെടുത്ത വിവാഹ ആഘോഷം ടോളിവുഡിൽ ഏറെ ചർച്ചയായി. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും രണ്ട് വഴിക്ക് പിരിയുകയുമാണുണ്ടായത്.
വിവാഹ മോചനത്തിന് കാരണം എന്തെന്ന് സമാന്തയോ നാഗ ചൈതന്യയോ വ്യക്തമാക്കിയിട്ടില്ല. സമാന്ത കരിയറിലെ തിരക്കുകളിലേക്ക് നീങ്ങിയതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചതെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് സുബൈർ. ഡിവോഴ്സിന് കാരണം എന്താണെന്ന് ഇയാൾ വിശദീകരിക്കുന്നുണ്ട്.

വിവാഹം ചെയ്യുമ്പോൾ നാഗ ചൈതന്യ പറഞ്ഞിരുന്നത് സിനിമകൾ കുറച്ച് കുടുംബിനിയാകാനാണ്. കമ്മിറ്റ് ചെയ്ത് സിനിമകൾ പൂർത്തിയാക്കി ഫാമിലി ഗേൾ ആയി മാറാൻ ആവശ്യപ്പെട്ടു. എന്നാൽ സമാന്തയ്ക്ക് അവസരങ്ങൾ നിരസിക്കാനായില്ല. ഇത് വേർപിരിയലിന് ഒരു കാരണമാണ്. രണ്ടാമതൊരു കാരണം കൂടിയുണ്ടെന്ന് ഇയാൾ വാദിക്കുന്നു. കുടുംബത്തിൽ ഒരു അനന്തരാവകാശി വേണമെന്ന് നാഗ ചൈതന്യ ആഗ്രഹിച്ചു. കല്യാണം കഴിഞ്ഞ് നാല് വർഷമായിട്ടും കുഞ്ഞില്ല. ഇതെല്ലാം കാരണമാണ് ഡിവോഴ്സ് ആയതെന്നും സുബൈർ പറയുന്നു.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് സമാന്ത വിവാഹിതയായത്. ഒരു നടിയും കരിയറിന്റെ പീക്കിൽ വിവാഹം ചെയ്യില്ല. വിജയുടെ കൂടെയും ധനുഷിന്റെ കൂടെയും അഭിനയിക്കുന്നു, തമിഴിലും തെലുങ്കിലും തിരക്ക്. ഈ സമയത്ത് വിവാഹം ചെയ്യാൻ ആരും തയ്യാറാവില്ല. എന്നാൽ സമാന്ത ആ തീരുമാനമെടുത്തു. വിവാഹം ചെയ്ത് നാല് വർഷത്തിനുള്ളിൽ താരങ്ങൾ വേർപിരിയുകയാണുണ്ടായതെന്ന് സുബൈർ പറയുന്നു.

വിവാഹ മോചനത്തിന് കാരണം എന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും നേരത്തെ വന്നതാണ്. ഇവയിൽ ചിലതിനെതിരെ സമാന്ത രംഗത്ത് വന്നിട്ടുമുണ്ട്. ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇകുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. വിവാഹ മോചനത്തിന് ശേഷം സമാന്തയ്ക്ക് മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിച്ചു.
കുറച്ച് കാലമായി ഇതിന്റെ ചികിത്സിയിലാണ് സമാന്ത. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്ത് നടി സജീവമായിക്കൊണ്ടിരിക്കുകയാണ്. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയുടെ ഷൂട്ടിനിടെയണാണ് താരത്തിന് മയോസിറ്റിസ് സ്ഥിരീകരിക്കുന്നത്.
'സിതാഡെൽ' എന്ന സീരീസാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മറുവശത്ത് നാഗ ചൈതന്യയും കരിയറിലെ തിരക്കുകളിലാണ്. 'ധൂത' എന്ന വെബ് സീരീസിലാണ് നടനെ അടുത്തിടെ പ്രേക്ഷകർ കണ്ടത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ത്രില്ലർ സീരീസിന് ലഭിച്ചത്. സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ.


Click it and Unblock the Notifications