വീണ്ടും കണ്ടുമുട്ടാതിരിക്കാൻ ഇവന്റിനെത്തുന്ന സമയം വരെ അറിയിക്കുന്നു; ഇനി അവർ ഒരുമിക്കില്ല; വെളിപ്പെടുത്തൽ

തെന്നിന്ത്യൻ നായികമാരിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടി സമാന്തയുടെ വ്യക്തി ജീവിതമാണ്. പ്രതിസന്ധി ഘട്ടങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നപ്പോഴും പക്വതയോടെ ഇവയെ അഭിമുഖീകരിക്കാൻ സമാന്തയ്ക്ക് കഴിഞ്ഞു. ആ​ഗ്രഹിച്ച പോലെ ജീവിതം കെട്ടിപ്പടുത്ത ഘട്ടത്തിലാണ് ആകസ്മികമായ സംഭവങ്ങൾ സമാന്തയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന സമാന്തയ്ക്ക് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി മാറാൻ കഴിഞ്ഞു.

തെലുങ്കിലും തമിഴിലും തിരക്കേറിയ നടിക്ക് പിന്നീട് പാൻ ഇന്ത്യൻ പ്രൊജക്ടുകളുടെ ഭാ​ഗമാകാനും സാധിച്ചിട്ടുണ്ട്. 2017 ലാണ് നടൻ നാ​ഗ ചൈതന്യയെ സമാന്ത വിവാഹം ചെയ്യുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹശേഷവും മികച്ച അവസരങ്ങൾ സമാന്തയെ തേടി വന്നു. ജീവിതവും കരിയറും ആ​ഗ്രഹിച്ചത് പോലെ മുന്നോട്ട് പോകുന്ന സമയം. ഇതിനിടെയാണ് താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നത്.

Naga Chaitanya  Samantha

നാ​ഗ ചൈതന്യയുമായുള്ള വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. വിവാഹശേഷം കരിയറിൽ വലിയ കുതിച്ച് ചാട്ടമാണ് സമാന്തയ്ക്കുണ്ടായത്. ഇത് പ്രശ്നങ്ങൾക്ക് വഴി വെച്ചെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. 2021 ൽ തങ്ങൾ വേർപിരിഞ്ഞെന്ന് വ്യക്തമാക്കി സമാന്തയും നാ​ഗ ചൈതന്യയും പ്രസ്താവന പുറത്ത് വിട്ടു. വിവാഹമോചനത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളൊന്നും ഉന്നയിക്കാൻ സമാന്തയോ നാ​ഗ ചൈതന്യയോ പിന്മാറിയില്ല.

എന്നാൽ സൗഹൃത്തിലാകാനും ഇവർ ശ്രമിച്ചിട്ടില്ല. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് സമാന്തയുടെ അടുത്ത വൃത്തങ്ങൾ. തന്റെ കഴിഞ്ഞ ജീവിതത്തെക്കുറിച്ച് സമാന്ത ഒരിക്കലും സംസാരിക്കില്ല. പ്രൊഫഷണൽ ലൈഫിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ. സമാന്തയും നാ​ഗ ചൈതന്യയും മൂവ് ഓൺ ആയി. ആരാധകർ അത് മനസിലാക്കണമെന്നും വീണ്ടും ഒരു ഒരുമിക്കൽ പ്രതീക്ഷിക്കരുതെന്നും ഈ വൃത്തങ്ങൾ പറയുന്നു.

Naga Chaitanya  Samantha

അടുത്തിടെ ആമസോൺ പ്രെെമിന്റെ ഇവന്റിന് ഇരുവരും വന്നതിനെക്കുറിച്ചും ഈ ഇൻസൈഡർ സംസാരിച്ചു. രണ്ട് പേരും വരുന്ന സമയം നേരത്തെ തീരുമാനിച്ചു. പരസ്പരം കണ്ട് മുട്ടൽ ഒഴിവാക്കാനും അതേക്കുറിച്ച് വാർത്തകൾ വരാതിരിക്കാൻ വേണ്ടിയുമാണത്. സമാന്ത തന്റെ ആരോ​ഗ്യ പ്രശ്നത്തെ അതിജീവിക്കുകയാണ്. കരിയർ ശക്തിപ്പെടുത്തുന്നതിനാണ് നടി ഇപ്പോൾ ശ്രദ്ധ നൽകുന്നതെന്നും ഇവർ പറയുന്നു.

കഴിഞ്ഞ വർഷമാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സമാന്തയെ ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ ചികിത്സയിലായിരുന്നു നടി. ഇതിന്റെ ഭാ​ഗമായി കരിയറിൽ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും ചെയ്തു. വിവാഹമോചനമുണ്ടാക്കിയ ആഘാതത്തിനിടെയാണ് ആരോ​ഗ്യ പ്രശ്നം നടിയെ വലച്ചത്. പ്രതിസന്ധികൾ തുടരെ വന്നപ്പോൾ താൻ തകർന്ന് പോയിരുന്നെന്ന് സമാന്ത പറഞ്ഞിട്ടുണ്ട്.

സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. വരുൺ ധവനാണ് നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന സീരാസാണ് സിതാഡെൽ. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് സമാന്തയ്ക്ക് ബോളിവുഡിലും സ്വീകാര്യത ലഭിച്ചത്. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ​ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം മികച്ച വിജയം നേടി.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X