'ഡിവോഴ്‌സിന് കാരണം ഫോണ്‍ ചോര്‍ത്തല്‍ കേസ്'; വീണ്ടും ചര്‍ച്ചയായി സാമാന്തയും നാഗചൈതന്യയും

തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നാഗചൈതന്യയും സമാന്തയും പിരിയാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് ഇന്നും പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. നാഗചൈതന്യ സാമാന്തയെ ചതിച്ചതാണെന്നും തിരിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം ഏറെ വൈകാതെ തന്നെ നാഗ ചൈതന്യ, തെന്നിന്ത്യന്‍ നടി ശോഭിത ധൂളിപാലയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ച് തുടങ്ങിയിരുന്നു.

samantha

ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. തെലങ്കാനയിലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തു വന്ന ഫോണ്‍ ടാപ്പിംഗ് കേസ് ആണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. സിനിമാതാരങ്ങളുടേതുള്‍പ്പെടെ നിരവധി താരങ്ങളുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തെലങ്കാന സര്‍ക്കാര്‍ ഒഫീഷ്യല്‍ പ്രണീത് റാവുവിനെ അറസ്റ്റിന് പിന്നാലെയാണ് ഇത്രയും സെന്‍സേഷണല്‍ ആയ വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സാമാന്തയും നാഗചൈതന്യയും പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച് യൂട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ തീന്മര്‍ മല്ലണ്ണയുടെ വാക്കുകളാണ് വൈറല്‍ ആകുന്നത്.

അന്നത്തെ ഭരണപാര്‍ട്ടിയുടെ ഒരു മുഖ്യ നേതാവും അതു പോലെ തന്നെ ഒരു ഡ്രഗ് ഡീലറുമാണ് ഇവരുടെ വിവാഹ മോചനത്തിന് ഇടയില്‍ കിടന്ന് കളിച്ചതെന്ന് മല്ലണ്ണ പറയുന്നു. തെലങ്കാനയിലെ ഭോംഗിറിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബൂര നര്‍സൈയ്യ ഗൗഡ് ആണ് വീണ്ടും മറന്നിരുന്ന വാര്‍ത്ത ആളിക്കത്തിച്ചത്.

ഫോണ്‍ ടാപ്പിംഗ് കേസില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തിട്ടുള്ളതെന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഇരുവരുടെയും വിവാഹ മോചനത്തെയും സ്ഥാനാര്‍ത്ഥി മെന്‍ഷന്‍ ചെയ്തത്. ടോളിവുഡില്‍ ഒരിക്കല്‍ കൂടി ഇവരുടെ വിവാഹ മോചന വാര്‍ത്തകള്‍ ഇതുവഴി ചര്‍ച്ചയായിരിക്കുകയാണ്.

ഒരു സമയത്ത് വളരെ സെന്‍സേഷണല്‍ ആയിരുന്നു ഇവരുടെ വിവാഹവും വിവാഹ മോചനവുമെല്ലാം. യെ മായാ ചെസാവേ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് സാമാന്തയും നാഗചൈതന്യയും ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. 2010 മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്.

samantha

വിവാഹ മോചനത്തിന് പിന്നാലെ നടി കുറേ കാലം സിനിമകളില്‍ സജീവമായിരുന്നില്ല. അതേസമയം നാഗചൈതന്യയെ സിനിമയില്‍ സജീവമായി തന്നെ കാണാനും കഴിയുന്നുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി തിരികെ എത്തിയപ്പോഴായിരുന്നു മയോ സൈറ്റിസ് എന്ന അസുഖത്തിനിരയായ താരം ഇപ്പോഴാണ് അതിനെ അതി ജീവിച്ചതെന്നും തിരിച്ചറിഞ്ഞത്.

തന്റെ അസുഖത്തെക്കുറിച്ചും താന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നടി വാചാലയായിരുന്നു. ഇതിന് പിന്നാലെയാണ് നടി സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. പുഷ്പയിലെ 'ഊ ആണ്ടാവാ മാമ' എന്ന ഡാന്‍സ് നമ്പറും സാമാന്തയുടെ തിരിച്ചു വരവിനെ അടയാളപ്പെടുത്തുന്നതായിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X