വിവാഹമായിരുന്നോ തടസ്സം, ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം സാമന്ത രണ്ടാമതും ഐറ്റം ഡാന്‍സിലേക്ക്
വിവാഹമോചനവും പിന്നാലെ ഐറ്റം സോംഗിലെ ഡാന്‍സുമൊക്കെയായി നടി സാമന്ത രുത്പ്രഭു വാര്‍ത്തകളില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. ഒക്ടോബറിലാണ് സാമന്തയും അവരുടെ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും തമ്മില്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ശേഷം പലരും നടിയെ കുറ്റപ്പെടുത്തി കൊണ്ടാണ് രംഗത്ത് വന്നത്. ഇതിനിടയിലാണ് സൂപ്പര്‍ഹിറ്റ് മൂവിയായ പുഷ്പയില്‍ സാമന്തയുടെ ഐറ്റം ഡാന്‍സ് കൂടി വന്നത്.
വിവാഹം കഴിഞ്ഞത് മുതല്‍ ഇത്തരം ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് മാറി നിന്ന സാമന്ത പെട്ടെന്ന് ഡാന്‍സുമായി വന്നത് ആരാധകരെയും ചൊടിപ്പിച്ചു. കോടികള്‍ വാങ്ങിയാണ് ഈ ഡാന്‍സില്‍ മിനുറ്റുകള്‍ മാത്രം സാമന്ത അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മറ്റൊരു സിനിമയിലും സാമന്തയെ ലേശം ഗ്ലാമറസായി തന്നെ കാണാം എന്ന തരത്തിലുള്ള വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതോടെ നടി രണ്ടും കല്‍പ്പിച്ചാണെന്ന കാര്യവും വ്യക്തമാവുന്നു.

അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ ചിത്രമാണ് പുഷ്പ. അതിലെ 'ഓ അണ്ടവാ ഓ അണ്ടവാ' എന്ന് തുടങ്ങുന്ന ഗാനരംഗത്തിലായിരുന്നു സാമന്ത ഐറ്റം ഡാന്‍സുമായി എത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. സാമന്തയുടെ കരിയറില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഗാനരംഗത്തില്‍ നടി അഭിനയിക്കുന്നത്. ആ പാട്ടും സിനിമയുമൊക്കെ ഹിറ്റ് ആയെങ്കിലും സാമന്തയ്ക്കുള്ള വിമര്‍ശനങ്ങളാണ് എല്ലായിടത്തും. ഇതിനിടയിലാണ് രണ്ടാമതും ഒരു ഐറ്റം സോംഗില്‍ നടി അഭിനയിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ട് വന്നത്.

വിജയ് ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന പുതിയ സിനിമയ ലിഗറിലെ ഐറ്റം ഡാന്‍സും സാമന്തയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. പുരി ജഗന്‍നാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ ആണ് നായികയായിട്ടെത്തുന്നത്. ചിത്രത്തില്‍ ഒരു പാട്ടിലൂടെ സാമന്തയും ഉണ്ടാവുമെന്ന് തന്നെയാണ് വിവരങ്ങള്‍. എങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. അങ്ങനെ നടി അതിന് സമ്മതിക്കുകയാണെങ്കില്‍ പ്രതിഫലം എത്രയായിരിക്കും എന്നതും കൗതുകമാവും.

പുഷ്പയിലെ സോംഗിന് വേണ്ടി റെക്കോര്‍ഡ് തുകയാണ് നടി വാങ്ങിയിരുന്നത്. കേവലം മിനുറ്റുകള്‍ മാത്രമുള്ള പാട്ട് രംഗത്തിന് വേണ്ടി അഞ്ച് കോടിയോളം പ്രതിഫലം സാമന്തയ്ക്ക് ലഭിച്ചിരുന്നു. അടുത്ത സിനിമയിലേക്ക് വരുമ്പോള്‍ തുക കൂടുമെന്നാണ് അറിയുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രമാണ് ലിഗര്‍. യുഎസിലും മറ്റുമായി ചിത്രീകരണം നടത്തുന്ന സിനിമ മുന്‍ ബോക്‌സിംഗ് ചാംമ്പ്യന്‍ മൈക്ക് ടൈസന്റെ കഥ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
Recommended Video

അതേ സമയം സാമന്ത മറ്റ് സിനിമകളുമായി തിരക്കിലാണ്. ദി ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച നടി കൈയ്യടി വാങ്ങിയിരുന്നു. ഇനി ശാകുന്തളം, കാതുവക്കുള്ള രണ്ടു കാതല്‍, എന്നീ സിനിമകളാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ഒപ്പം യശോദ, എന്ന സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. വെള്ളിത്തിരയില്‍ തിരക്കുകളുണ്ടെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് നടിയെ പിന്നോട്ട് വലിക്കുന്നത്. നാഗ ചൈതന്യയുമായിട്ടുള്ള വേര്‍പിരിയല്‍ ഒരു നെഗറ്റീവ് ഉണ്ടാക്കിയിരുന്നു. അതിനെ മറികടക്കാന്‍ സാമന്തയ്ക്ക് സാധിക്കട്ടേ എന്നാണ് പ്രിയപ്പെട്ടവരുടെ ആശംസകള്‍.


Click it and Unblock the Notifications











