സാമന്ത കുടുംബത്തിന് വേണ്ടി പാചകം ചെയ്യാറില്ലെന്ന് അമല! നല്ല കുക്ക് നാഗാര്‍ജുനയെന്നും നടി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലം നായികയായിട്ടാണ് സാമന്ത സിനിമകളില്‍ തിളങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു സാമന്ത.
വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് സാമന്ത. സാമന്തയെക്കുറിച്ച് നാഗാര്‍ജുനയുടെ ഭാര്യ അമല പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കുടുംബത്തിന് വേണ്ടി സാമന്ത പാചകം ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നുളള മറുപടിയാണ് അമല നല്‍കിയത്. വീട്ടില്‍ നാഗാര്‍ജുന നല്ലൊരു കുക്കാണ്. കുടുംബത്തില്‍ അദ്ദേഹത്തെ പോലെ നല്ലൊരു പാചകകാരന്‍ ഉളളപ്പോള്‍ പിന്നെ എന്തിനാണ് അത് ചെയ്യുന്നതിന് വേറെ ഒരാളെ നിയോഗിക്കേണ്ടത്, തമാശ രൂപേണ അമല പറഞ്ഞു. നാഗാര്‍ജുന ഒരു മികച്ച നടന്‍ മാത്രമല്ല, നല്ലൊരു പാചകക്കാരനും കൂടിയാണ്.

അക്കിനേനി കുടുംബം ഈ വിഷയത്തില്‍ വളരെ ഭാഗ്യമുളളവരാണ്, അമല പറഞ്ഞു. അതേസമയം, അടുത്തിടെ പാചക പരീക്ഷണം നടത്തുന്നതിന്റെ ഒരു വീഡിയോ സാമന്ത പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയ്ക്ക് വേണ്ടി ഉച്ചഭക്ഷണം ഒരുക്കുന്നതിന്റെ വീഡിയോ ആയിരുന്നു നടി പങ്കുവെച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളും പങ്കുവെക്കാറുളള താരമാണ് സാമന്ത.

നാഗചൈതന്യയുടെ നായികയായിട്ടാണ് സമാന്ത സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ആദ്യ ചിത്രത്തിലെ നായകനൊപ്പം ജിവീതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു നടി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത യേ മായ ചെസാവേ ആയിരുന്നു ഇരുവരുടെയും ആദ്യം ചിത്രം.

തമിഴ് ചിത്രം വിണ്ണെത്താണ്ടി വരുവായുടെ തെലുങ്ക് റീമേക്ക് കൂടിയായിരുന്നു സിനിമ. വിവാഹ ശേഷം മജ്‌ലി എന്ന തെലുങ്ക് ചിത്രമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെതുമായി പുറത്തിറങ്ങിയത്. വിവാഹ ശേഷവും തെന്നിന്ത്യയില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് സാമന്ത അക്കിനേനി.


Click it and Unblock the Notifications











