For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ ഈ വാക്കുകൾ വിവാഹമോചനത്തിനുള്ള ഉത്തരമോ, പ്രതികരിക്കാതെ നാഗചൈതന്യ, മനസ്സിലാകാതെ പ്രേക്ഷകർ

  |

  സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും ചർച്ചയാവുന്നത് സാമന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തെ കുറിച്ചാണ്.. നടി പേര് മാറ്റിയതിന് പിന്നാലെയാണ് താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത് . എന്നാൽ ഇതിനെ കുറിച്ച് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനത്തിനെ കുറിച്ചുള്ള പുതിയ കഥകൾ ഓരോ ദിവസം സിനിമ കോളങ്ങളിൽ ഇടം പിടിക്കുകയാണ്. ഇത് പ്രേക്ഷകരിൽ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും.

  എക്‌സ്‌ക്യൂസ് മീ, ഏത് കോളേജിലാ? പ്രിയമണിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ച് പോകും

  ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു, കുറ്റബോധത്തിന്റെ കഥയുമായി അമൃതയുടെ അമ്മ

  മാസങ്ങൾക്ക് മുമ്പാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ നിന്ന് സർ നെയിമായ അക്കിനേനി ഒഴിവാക്കിയത്. നിലവിൽ 'എസ് ' എന്നാണ് നടിയുടെ ഇൻസ്റ്റഗ്രാം പേര്. എന്നാൽ ഫേസ്ബുക്കിൽ ഇപ്പോഴും സാമന്ത അക്കിനേനി എന്നാണ്. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുമ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത് പ്രേക്ഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിലുളള പോസ്റ്റുകൾ നിത്യനേ പങ്കുവെയ്ക്കാറുണ്ട്.

  മമ്മൂട്ടിയെ പോലെയല്ല സിനിമയുടെ കാര്യത്തിൽ മകൻ ദുൽഖർ സൽമാൻ, മെഗാസ്റ്റാർ ഇങ്ങനെ ശീലിച്ചു വന്ന ആളാണ്...

  ''ഓരോ മനുഷ്യനും പരിമിതമായ ഹൃദയമിടിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റേത് പാഴാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല'' എന്നായിരുന്നു നടി പങ്കുവെച്ച പോസ്റ്റ്. ഇത് വിവാഹമോചനവുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ ചർച്ച ചെയ്യുന്നത്. അതേസമയം വിവാഹ മോചനത്തെ കുറിച്ചോ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെ കുറിച്ചോ നാഗ ചൈതന്യ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും അധികം സജീവമല്ല താരമിപ്പോൾ. പുതിയ ചിത്രങ്ങളും നടൻ പോസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തിവൽ നാഗചൈതന്യയുടെ മൗനം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരം.

  ദിവസങ്ങൾക്ക് മുൻപ് പിതാവ് നാഗർജുനയുടെ പിറന്നാൾ ആയിരുന്നു. കുടുംബത്തോടൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. അച്ഛന്റെ പിറന്നാൾ സ്പെഷ്യൽ ചിത്രം നടൻ അഖിൽ അക്കിനേനി പങ്കുവെച്ചിരുന്നു. അച്ഛൻ നാഗാർജുനയ്ക്കും സഹോരൻ നാഗചൈതന്യയ്ക്കും ഒപ്പമുള്ള ചിത്രമായിരുന്നു അഖിൽ പങ്കുവെച്ചത്. അതേസമയം നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയിരുന്നില്ല. നടിയുടെ അഭാവം പ്രേക്ഷകകരിൽ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു. എന്നാൽ സിനിമ തിരക്കുകളിലായത് കൊണ്ടാണ് സാമന്ത എത്താതിരുന്നതെന്നാണ് അന്ന് പുറത്ത് വന്ന വിവരം. എന്നാൽ ഇൻസ്റ്റഗ്രാമിലും പിറന്നാൾ ആശംസ നടി പങ്കുവെച്ചിരുന്നില്ല. നാഗാർജുനയുമായി വളരെ അടുത്ത ബന്ധമാണ് സാമന്തയ്ക്കുള്ളത്. താരങ്ങൾ മാത്രമല്ല താരകുടുംബംഗങ്ങളും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

  കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസ് പ്രസ് മീറ്റിൽ നിന്നും നാഗാർജുന മാറി നിന്നിരുന്നു. താരങ്ങളുടെ വിവാഹമേചാനമാണ് കാരണമെന്നാണ് സൂചന. അതേസമയം കൊവിഡ് പ്രശ്നത്തെ തുടർന്നാണ് നാഗാർജുന പ്രസ്മീറ്റ് ഉപേക്ഷിച്ചതെന്നാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ പറയുന്നത്. ഈ സംഭവം ചർച്ചയായതോടെ വീണ്ടും താരങ്ങളുടെ വിവാഹമോചനം വീണ്ടും ചർച്ചയാവുകയാണ്. ഇതിന് കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ ഓക്ടോബർ 6 വരെ കാത്തിരിക്കണം. നേരത്തെ ബിഗ് ബോസിന്റെ ചില എപ്പിസോഡുകൾ നാഗാർജുനയ്ക്ക് പകരം സാമന്ത ഹോസ്റ്റ് ചെയ്തിരുന്നു. ലോക്ക് സമയത്തിന് ശേഷമുളള എപ്പിസോഡുകളാണ് നടി ഹോസ്റ്റ് ചെയ്തത്.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  ബിഗ് സ്ക്രീനിൽ മാത്രല്ല ടെലിവിഷനിലും നടി സജീവമാണ്. ഒരു ചാനലിൽ ഒരു സെലിബ്രിറ്റി ഷോ ഷോ അവതരിപ്പിക്കുകയാണ്. താരം അടുത്ത മാസം ഓക്ടോബർ 6 ന് സാമന്തയുിടേയും നഗ ചൈതന്യയുടേയും നാലാം വിവാഹ വാർഷികമാണ്. ഇപ്പോൾ പ്രചരിക്കുന്ന വിവാഹ മോചന വാർത്തകൾക്ക് കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് ആരാധകർ പറയുന്നത്. 2010ൽ ​ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 7 വർഷത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇവർ വിവാഹിതരാവുന്നത്. ഗോവയിൽ വെച്ച് ഹിന്ദു- ക്രിസ്തീയ അചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. വൻ താരനിര വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു സാമന്ത. തെലുങ്കിലെ പോല തമിഴിലും നടി തിളങ്ങി നിൽക്കുന്നുണ്ട്.

  Read more about: samantha
  English summary
  Samantha Doesn't Want To Waste Her Heartbeats Anymore, Cryptic Post Amid Divorce Rumours Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X