ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ 20 ലക്ഷം വരെ; സോഷ്യല്‍ മീഡിയ പേജുകളിലൂടെയും സാമന്ത സ്വന്തമാക്കുന്ന തുകയിങ്ങനെ
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. വിവാഹം കഴിഞ്ഞാല്‍ സാധാരണ നടിമാരുടെ മാര്‍ക്കറ്റ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ടും അഭിനയ ജീവിതത്തില്‍ സജീവമായി തുടരാന്‍ സാമന്തയ്ക്ക് സാധിച്ചിരുന്നു. കൈനിറയെ സിനിമകളുമായി തിരക്കിലായ നടി ഇപ്പോള്‍ വിവാഹമോചിതയായിരിക്കുകയാണ്. അതുവരെ വിമര്‍ശനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാമന്തയ്ക്ക് കേള്‍ക്കേണ്ടി വന്നത് കുറ്റപ്പെടുത്തലുകളാണ്.
എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ പ്രൊഫഷണല്‍ ജീവിതത്തില്‍ സജീവമാവുകയാണ് നടി. കോടികള്‍ പ്രതിഫലം വാങ്ങുന്നതിന് പുറമേ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വലിയ തുക സാമന്തയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ സാമന്തയ്ക്ക് ലഭിക്കുന്ന തുകയെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മറ്റ് സോഷ്യല്‍ മീഡിയ പേജുകളില്‍ കാര്യമായി സജീവമല്ലെങ്കിലും ഇന്‍സ്റ്റാഗ്രാം പേജിലാണ് സാമന്ത ആക്ടിവായിരിക്കുന്നത്. എല്ലാ ദിവസവും തന്റെ വിശേഷങ്ങള്‍ പറഞ്ഞുള്ള ഫോട്ടോസും വീഡിയോകളുമൊക്കെയാണ് നടി പങ്കുവെക്കാറുള്ളത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യും. എന്നാല്‍ ഇതിനിടയില്‍ ചില പ്രൊമോഷനും നടി നടത്താറുണ്ട്. നാലഞ്ച് പോസ്റ്റുകള്‍ക്കിടയില്‍ അത്തരമൊരു പ്രൊമോഷന്‍ ആഡും കാണാം.

നടിയുടെ പേജ് സ്‌ക്രോള്‍ ചെയ്ത് നോക്കിയാല്‍ മൂന്നോ നാലോ പോസ്റ്റുകള്‍ക്കിടയിലെ ഇത്തരം പരസ്യങ്ങള്‍ വേറിട്ട രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണാം. ഇത് നിസാരമായി കാണേണ്ടത് അല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല സാമന്തയുടെ വിവാഹമോചന ശേഷം ഓണ്‍ലൈന്‍ മാധ്യങ്ങള്‍ അതൊരു ആഘോഷമാക്കി മാറ്റിയതും നടിയ്ക്ക് ഗുണം ചെയ്തു. സാമന്തയുടെ ചിത്രങ്ങള്‍ പോലും വാര്‍ത്തയാവാന്‍ തുടങ്ങിയതോടെ അതൊരു വലിയ ബിസിനസിനുള്ള തുടക്കമാവുകയായിരുന്നു.

നിലവില്‍ സ്വന്തം ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റ് ഇടുന്നതിന് സാമന്ത പതിനഞ്ച് മുതല്‍ ഇരുപത് ലക്ഷം വരെ ഈടാക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇത് പ്രൊമോഷന്‍ ആയിട്ടുള്ള എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മാത്രമുള്ളതാണ്. കൂടാതെ ഒരു ഫോട്ടോഷൂട്ടോ, വീഡിയോ ഷൂട്ടോ ചെയ്യേണ്ടി വന്നാല്‍ അതിനും വേറെ ചാര്‍ജുകള്‍ ഉണ്ടാവും. അതിപ്പോള്‍ പറഞ്ഞ തുകയെക്കാള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആണെന്നും പറയപ്പെടുന്നു.
Recommended Video

പരസ്യം ചെയ്യാന്‍ ആവശ്യമുള്ളവര്‍ നേരത്തെ തന്നെ സാമന്തയില്‍ നിന്നും കോള്‍ ഷീറ്റ് വാങ്ങുകയാണ് വേണ്ടത്. മാത്രമല്ല മറ്റുള്ള പ്രൊമോഷനുകള്‍ക്കും അല്ലാതെയുമായി സാമന്തയെ ആവശ്യമുണ്ടെങ്കില്‍ ഒന്ന് മുതല്‍ രണ്ട് കോടി വരെ ചിലവ് വരുമെന്നാണ് അറിയുന്നത്. എന്തായാലും ഒരു പാട്ടില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധകരെ പോലും ഞെട്ടിച്ച തുക വാങ്ങിയത്.


Click it and Unblock the Notifications











