എല്ലാം ഒരു പാഠമാണ്; വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ലെന്ന് നാ​ഗചൈതന്യ; ഇവർ പിരിഞ്ഞത് എന്തിനെന്ന് ആരാധകർ

തെന്നിന്ത്യയിലെ താര കുടുംബത്തിലെ അം​ഗമാണ് നടൻ നാ​ഗചൈതന്യ. തെലുങ്ക് താരം നാ​ഗാർജുനയുടെ മകനായ നാ​ഗചൈതന്യ അച്ഛനെ പോലെ സൂപ്പർ താരമായില്ലെങ്കിലും കരിയറിൽ നിരവധി സിനിമകളിൽ തിളങ്ങി. നെക്സ്റ്റ് ഡോർ നായകൻ ഇമേജാണ് നാ​ഗചൈത്യന്യക്ക് ആരാധകരുടെ ഇടയിൽ. കഴിഞ്ഞ വർഷം ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയിലൂടെ ഹിന്ദി സിനിമാ രം​ഗത്തേക്കും നാ​ഗചൈതന്യ കടന്നു, കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ കൊണ്ടാണ് അടുത്തിടെ നാ​ഗചൈതന്യ വാർ‌ത്തകളിൽ നിറഞ്ഞത്.

തമിഴിലെയും തെലുങ്കിലെയും സൂപ്പർ ഹിറ്റ് നായിക നടി സമാന്തയായിരുന്നു നടന്റെ ഭാര്യ. എന്നാൽ നാല് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. 2017 ലാണ് നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. ഒരുപിടി സിനിമകളിൽ ഒരുമിച്ചഭിനയിച്ച രണ്ട് പേരും പ്രണയത്തിലാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ വന്നു.

എന്താണ് വിവാഹ മോചനത്തിന് കാരണമെന്ന് സമാന്തയോ നാ​ഗചൈതന്യയോ വ്യക്തമാക്കിയിരുന്നില്ല. ഇത് പലവിധ അഭ്യൂഹങ്ങൾക്കും വഴിവെച്ചു. മിക്കതും സമാന്തയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതിരെ നടി പ്രതികരിക്കുകയും ചെയ്തു.

Samantha, Naga Chaitanya

ഇപ്പോഴിതാ നാ​ഗചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിൽ ചെയ്യരുതായിരുന്നു എന്ന് തോന്നിയ വലിയ കാര്യങ്ങൾ ഇല്ലെന്നും എല്ലാം ഒരു പാഠമാണെന്നുമാണ് നാ​ഗചൈതന്യ വ്യക്തമാക്കിയിരിക്കുന്നത്. ചില സിനിമകൾ ചെയ്യരുതായിരുന്നു എന്നത് മാത്രമാണ് വേണ്ടെന്ന് തോന്നിയ തീരുമാനങ്ങളെന്നും നാ​ഗചൈതന്യ പറഞ്ഞു. ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

വിവാഹ ശേഷം പൊതുവിടങ്ങളിൽ അപൂർവമായി തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നാ​ഗചൈതന്യ സംസാരിച്ചിട്ടുള്ളൂ. അതേസമയം സമാന്ത വിവാഹ മോചനത്തിന് ശേഷം തനിക്കുണ്ടായ വിഷമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തിൽ തന്റെ 100 ശതമാനവും കൊടുത്തു. എന്നാൽ അതിൽ വിജയിച്ചില്ല എന്നായിരുന്നു സമാന്ത പറഞ്ഞത്.

പുഷ്പ എന്ന സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. അന്ന് പലരും തന്നോടിത് വേണ്ടെന്ന് പറഞ്ഞു. എന്നാൽ ​ഗാനരം​ഗം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും സമാന്ത പറഞ്ഞു. പിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. അത്രമേൽ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും എന്തിനായിരിക്കും പിരിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്.

രണ്ട് വഴിക്ക് പിരിഞ്ഞ സമാന്തയും നാ​ഗചൈതന്യയും പിന്നീട് കരിയർ തിരക്കുകളിലേക്ക് നീങ്ങി. നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലായെന്ന ​ഗോസിപ്പും പരന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പുറത്ത് വന്നിരുന്നു. സമാന്തയ്ക്ക് ഇതിനിടെ മറ്റ് പ്രതിസന്ധികളും നേരിടേണ്ടി വന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടിക്ക് മയോസിറ്റിസ് എന്ന രോ​ഗം ബാധിച്ചത്.

Samantha, Naga Chaitanya

കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചത്. മാസങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ നടി പതിയെ പഴയ ആരോ​ഗ്യത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സിതാഡെൽ എന്ന സീരിസിന്റെയും ഖുശി എന്ന സിനിമയുടെയും ചിത്രീകരണത്തിലാണ് നടിയിപ്പോൾ. ഇതിന് ശേഷം കുറച്ച് നാൾ ചികിത്സയുടെ ഭാ​ഗമായി മാറി നിൽക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷം, ഓ ബേബി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകൾ, പുഷ്പയിലെ ഡാൻസ് നമ്പർ തുടങ്ങിയ ഘടകങ്ങളാണ് സമാന്തയുടെ പ്രശസ്തി കുത്തനെ ഉയരാൻ കാരണമായത്. സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന സമാന്ത കൂടുതൽ തിളങ്ങിയത് തെലുങ്കിലാണ്. അടുത്തിടെ പുറത്തിറങ്ങിയ യശോദ, ശകുന്തള എന്നീ രണ്ട് ചിത്രങ്ങളും തെലുങ്ക് സിനിമകളായിരുന്നു

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X