ഭര്‍ത്താവുമായി പിരിഞ്ഞതോടെ പ്ലാന്‍ ചെയ്തതെല്ലാം പൊളിഞ്ഞു; വിവാഹമോചന ശേഷമുള്ള കാര്യങ്ങളെ കുറിച്ച് സാമന്ത

തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് നടന്‍ നാഗ ചൈതന്യയും സാമന്ത രുത് പ്രഭുവും വിവാഹമോചിതരായത്. ഒക്ടോബര്‍ രണ്ടിനാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായി താരങ്ങള്‍ ഔദ്യോഗികമായി തന്നെ പുറംലോകത്തെ അറിയിച്ചത്. ഇതോടെ വേര്‍പിരിയുന്നതിന്റെ കാരണമെന്താണെന്നുള്ള അന്വേഷണങ്ങളും സജീവമായി. പലരും സാമന്തയെ കുറ്റപ്പെടുത്തി കൊണ്ടാണ് രംഗത്ത് വന്നത്. ഇവര്‍ക്കൊക്കെയുള്ള മറുപടി ഓരോന്നായി നടി തന്നെ കൊടുക്കാറും ഉണ്ടായിരുന്നു.

ഇന്‍സ്റ്റാഗ്രാം പേജില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള സാമന്ത തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയും കൊടുക്കാറുണ്ടായിരുന്നു. മാത്രമല്ല വിവാഹമോചനവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിക്കുന്ന തരത്തിലുള്ള എഴുത്തുകളും കഴിഞ്ഞ ദിവസങ്ങളില്‍ നടി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ബോളിവുഡ് മീഡിയ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലൂടെ ഈ വര്‍ഷം നടക്കാതെ പോയ കാര്യങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

എല്ലാ പ്ലാനുകളും പൊളിഞ്ഞെന്ന് സാമന്ത

തന്റെ വ്യക്തി ജീവിതത്തില്‍ 2021 ല്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ശേഷം, തനിക്ക് കൂടുതല്‍ പ്രതീക്ഷകളൊന്നും ഇല്ലെന്നാണ് സാമന്ത പറയുന്നത്. ഞാന്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനിച്ച് വെച്ചിരുന്ന പദ്ധതികളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. നാഗ ചൈതന്യയുമായി ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ നടി തീരുമാനിച്ചിരുന്നു. എന്നാല്‍ രണ്ടാളും വേര്‍പിരിഞ്ഞതോട് കൂടി അതൊക്കെ നടക്കാതെ പോവുകയായിരുന്നു എന്ന് ഇതിലൂടെ സാമന്ത പറയാതെ പറഞ്ഞതാണെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.

സാമന്ത പിരിയാനുള്ള കാരണം

രണ്ടാളും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലായിരുന്നെങ്കിലും ജൂലൈ മാസത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുടുംബ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ സാമന്ത അംഗീകരിക്കാതെ വന്നതാണ് ഇതിനൊക്കെ കാരണമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. നാഗ ചൈതന്യ ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ സാമന്ത അതിന് തയ്യാറായില്ലെന്നാണ് പരോക്ഷമായിട്ടുള്ള ആക്ഷേപം. നടി ഒരു തവണ ഗര്‍ഭിണിയായത് അബോര്‍ഷന്‍ നടത്തി, എന്ന് തുടങ്ങി അനേകം വാര്‍ത്തകളും ഈ കാലയളവില്‍ പ്രചരിച്ചിരുന്നു.

സിനിമകളിൽ സജീവമായി താരങ്ങൾ

എന്തായാലും വേര്‍പിരിയാന്‍ തീരുമാനിച്ചതിന് പിന്നാലെ അഭിനയ ലോകത്ത് സജീവമാവുകയാണ് താരങ്ങള്‍. സാമന്ത തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുകയാണ്. കൂടുതലും തമിഴില്‍ ശ്രദ്ധിക്കാനാണ് നടിയിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാഗ ചൈതന്യ ബോളിവുഡില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ആമിര് ഖാന്‍ നായകനായിട്ടെത്തുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. പട്ടാളക്കാരുടെ കഥ പറയുന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാഗയാണ്.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
വിമർശനങ്ങൾ ഉന്നയിച്ച് സാമന്ത

വിഘ്‌നേശ് ശിവന്‍, നയന്‍താര കൂട്ടുകെട്ടിലൊരുക്കുന്ന സിനിമ മുതല്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്നതടക്കം കൈ നിറയെ സിനിമകളുമായി തിരക്കിലാണ് സാമന്ത. വൈകാതെ നടി ബോളിവുഡിലും അഭിനയിക്കുമെന്നാണ് അറിയുന്നത്. അതേ സമയം വേര്‍പിരിഞ്ഞെങ്കിലും രണ്ടാള്‍ക്കും ഇനിയും ഒന്നിക്കാമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. രണ്ടാളുടെയും മനസുകളില്‍ അത്രയ്ക്കും വെറുപ്പ് ഒന്നും ഉണ്ടാവില്ലെന്നും ഇനിയും മുന്നോട്ട് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുമെന്നുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പലരും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X