For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ കടന്ന് പോയ ചികിത്സകൾ, കഴിച്ച മരുന്നുകൾ'; സൗന്ദര്യം പോയെന്ന് പറയുന്നവരോട് സമാന്ത

  |

  തെന്നിന്ത്യൻ സിനിമകളിലെ താരറാണി ആണ് സമാന്ത. തെലുങ്ക് സിനിമാ ലോകത്ത് ഒരു സിനിമയ്ക്ക് നായകനില്ലാതെ ബോക്സ് ഓഫീസ് മൂല്യം നൽകാൻ കഴിയുന്ന അപൂർവം നടിമാരിൽ ഒരാളുമാണ് സമാന്ത. ഓ ബേബി, യശോ​ദ തുടങ്ങി ഒരുപിടി സിനിമകൾ സമാന്ത ഇത്തരത്തിൽ വിജയിപ്പിച്ചു.

  ഫാമിലി മാൻ എന്ന വെബ് സീരീസിലെ വില്ലൻ വേഷത്തിലൂടെ ആണ് സമാന്തയുടെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ ഉയർന്നത്. രാജി എന്ന കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ച നടി ഏറെ പ്രശംസ പിടിച്ചു പറ്റി. ഇതിന് പിന്നാലെ പുറത്ത് വന്ന പുഷ്പയിലെ ഊ അണ്ടാവ എന്ന ഐറ്റം ഡാൻസും തരം​ഗം സൃഷ്ടിച്ചു.

  Also Read: ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍

  കരിയറിൽ കുതിക്കവെ ആണ് സമാന്തയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗം സമാന്തയെ ബാധിച്ചു. തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് ‌ഇത്. ‌

  രോഗത്തിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്. രോഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമാണ് സമാന്ത പറഞ്ഞത്.

  പുതിയ വെല്ലുവിളി സമാന്തയെ മാനസികമായി ഏറെ ബാധിച്ചിരുന്നു. അസുഖം ബാധിച്ച ശേഷം വിദേശത്ത് പോയി ചികിത്സ നടത്തിയ സമാന്ത ലൈം ലൈറ്റിൽ നിന്ന് കുറച്ച് നാൾ മാറി നിന്നു. എന്നാൽ അപ്പോഴും സമാന്തയ്ക്ക് പിന്നാലെ പാപ്പരാസികൾ ഉണ്ടായിരുന്നു.

  അടുത്തിടെ വന്ന പൊതുവേദികളിലെല്ലാം സമാന്ത കരഞ്ഞിരുന്നു. യശോദ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സമാന്ത കരഞ്ഞു. കഴിഞ്ഞ ദിവസം ശാകുന്തളം എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെയും സമാന്ത കണ്ണീരണിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമാന്തയ്ക്ക് നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്.

  Also Read: ലാലേട്ടന്‍ എന്നോട് പറഞ്ഞ ആ രഹസ്യം; എന്റെ ജീവിതവും കരിയറും മാറ്റി മറിച്ചു: ലെന

  അതേസമയം ചിലർ നടിയെ ഈ വിഷമഘട്ടത്തിലും വേട്ടയാടുന്നു. ഇത്തരത്തിലാെരു ട്വീറ്റാണ് കഴിഞ്ഞ ദിവസം വന്നത്. ശാകുന്തളം ട്രെയ്ലർ ലോഞ്ചിനെത്തിയെ സമാന്തയുടെ രൂപത്തിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.

  'സമാന്തയെ ഇങ്ങനെ കാണുന്നതിൽ ദുഖം ഉണ്ട്. അവളുടെ എല്ലാ സൗന്ദര്യവും നഷ്ടപ്പെട്ടു. വിവാ​​ഹ മോചിത ആവുകയും ശേഷം പ്രൊഫഷനിൽ മുന്നേറുകയും ചെയ്യവെ മയോസിറ്റിസ് അവരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് നടിയെ വീണ്ടും ദുർബലയാക്കുന്നു' എന്നാണ് ട്വീറ്റ്.

  സമാന്ത തന്നെ ഇതിന് മറുപടിയും നൽകി. ഞാൻ മാസങ്ങളോളം കടന്ന് പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങൾ കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  നിങ്ങളുടെ മുഖകാന്തി കൂട്ടാൻ ഇതാ എന്റെ കുറച്ച് സ്നേഹം എന്നാണ് സമാന്തയുടെ ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ സമാന്തയെ പിന്തുണച്ച് കൊണ്ടെത്തിയിരിക്കുന്നത്. നടിയുടെ സുഹൃദ് വലയത്തിലുള്ള നിരവധി പേർ സമാന്തയ്ക്ക് ശക്തി പകർന്ന് കൊണ്ട് കൂടെ ഉണ്ട്.

  നിലവിലെ പ്രതിസന്ധികൾ അവസാനിച്ച് നടി വീണ്ടും സിനിമകളിൽ സജീവം ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ശാകുന്തളം, ഖുശി, അറേഞ്ച്മെന്റ്സ് ഓഫ് ലൗ തുടങ്ങിയ സിനിമകളാണ് സമാന്തയുടേത് ആയി പുറത്തിറങ്ങാൻ ഉള്ളത്.

  Read more about: samantha
  English summary
  Samantha Gave A Befitting Reply To Tweet That Said Actress' Beauty Has Gone Due To Myositis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X