വിവാഹമോചിത ആവുകയാണോ? അമ്പലത്തിലെത്തിയ സാമന്തയോടുള്ള ചോദ്യം, ലേശം ബുദ്ധിയുണ്ടോന്ന് നടിയും, വീഡിയോ വൈറൽ
നടി സാമന്തയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് ഒരു മാസത്തോളമായി പ്രചരിക്കുന്നത്. തെലുങ്ക് താരം നാഗ ചൈതന്യയും സാമന്തയും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇതുവരെ നടിയോ നടനോ അവരുടെ കുടുംബാംഗങ്ങളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. ഓരോ ദിവസം കഴിയുംതോറും സാമന്തയെ കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്.
ഏറ്റവും പുതിയതായി സാമന്ത തിരുപതി ക്ഷേത്രം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് എത്തിയിരിക്കുന്നത്. തിരുപതിയിലേക്ക് പോവുന്നതിന്റെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളും സാമന്ത പങ്കുവെച്ചിരുന്നു. നടിയ്‌ക്കൊപ്പം മഹേന്ദ്ര ബാബു, ആര്യന്‍ രാജേഷ് ദഗ്ഗുപതി, പ്രീതം ജുക്കല്‍കര്‍ എന്നിവരും ഉണ്ടായിരുന്നു. ഒരുമിച്ച് പ്രാര്‍ഥിക്കുന്നവര്‍ എന്നും ഒരുമിച്ച് ഉണ്ടായിരിക്കും എന്ന് പറഞ്ഞാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവെച്ചത്. താരങ്ങളും ഇതേ ഫോട്ടോയും വിമാനത്തിനുള്ളിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന വിധത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ പോയ സാമന്തയുടെ വീഡിയോ ആണിപ്പോൾ വൈറലാവുന്നത്. സാമന്തയുടെ ക്ഷേത്ര പ്രവേശനം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തെയാണ് നടി അവഗണിച്ചത്.

അടുത്തിടെ ശില്‍പ റെഡ്ഡിയ്‌ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കാനും സാമന്ത പോയിരുന്നു. അതിന് പിന്നാലെയാണ് വെങ്കിടേശ്വരന്റെ അനുഗ്രഹത്തിനായി തിരുപതിയിലേക്കും എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് നടി അമ്പലത്തിലേക്ക് എത്തുന്നത്. വിഐപി സമയത്ത് തന്നെ ഏറെ മണിക്കൂറുകളോളം നടി പ്രാര്‍ഥിക്കുകയും ചെയ്തു. പ്രാര്‍ഥനയ്ക്ക് ശേഷം ക്ഷേത്രത്തിന്റെ പരിസരത്ത് കൂടി നടന്ന സാമന്തയെ പ്രദേശിക പത്രപ്രവര്‍ത്തകരടക്കം വളഞ്ഞു. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളില്‍ സാമന്തയുടെ പ്രതികരണം എന്താണെന്ന് ആയിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടിയോട് ചോദിച്ചത്.
ചോദ്യം കേട്ട ഉടനെ തന്നെ സാമന്ത ദേഷ്യത്തിലാവുകയും അദ്ദേഹത്തോട് പൊട്ടിത്തെറിക്കുകയും ചെയ്തു. ഞങ്ങള്‍ അമ്പലത്തിലേക്കാണ് വന്നത്. അതിനെ കുറിച്ച് വല്ല ധാരണയും നിങ്ങള്‍ക്ക് ഉണ്ടോ എന്നായിരുന്നു നടി പറഞ്ഞത്. ശേഷം സാമന്ത പുറത്തേക്ക് നടന്ന് പോവുകയും ചെയ്തു. നടിയ്ക്ക് ഒപ്പമെത്തിയവരെല്ലാം ആരാധകരെ തടഞ്ഞ് വെച്ച് നടിയെ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള നടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ ആയത് കൊണ്ട് തന്നെ ആ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്.

സാമന്തയുടെ ഈ വിധത്തിലുള്ള പ്രതികരണം ആരാധകര്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. അതേ സമയം ഇനിയും സാമന്ത-നാഗചൈതന്യ ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന് വ്യക്തമല്ല. വിവാഹമോചിതരാവാന്‍ തീരുമാനിച്ചെങ്കില്‍ അക്കാര്യം പുറംലോകത്തെ അറിയിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് ആരാധകര്‍ ചോദിക്കുന്നു. ഭര്‍ത്താവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചിരുന്ന സാമന്ത എന്തുകൊണ്ട് വിവാദങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടുന്നുണ്ടെങ്കിലും താന്‍ സന്തോഷവതിയാണെന്ന് കാണിക്കാനുള്ള നടിയുടെ ശ്രമമാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇതിനിടെ വിവാഹമോചനത്തിന് ജീവനാംശമായതി 250 കോടിയോളം സാമന്ത നാഗചൈതന്യയോട് ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്. അത്തരത്തില്‍ ഔദ്യോഗികമായി സ്ഥിരിക്കാത്ത നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം മുക്തയാവുന്നതിനും മനസമാധാനത്തിനും വേണ്ടിയാണ് നടി തിരുപതി ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതെന്നാണ് അറിയുന്നത്. വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത മാസം ഇരുവരുടെയും വിവാഹ വാർഷികം ആയതിനാൽ അതിനുള്ളിൽ പ്രശ്നങ്ങളൊക്കെ അവസാനിക്കാൻ സാധ്യത ഉള്ളതായിട്ടാണ് കരുതുന്നത്. സാമന്ത സോഷ്യൽ മീഡിയയിലും പുറംലോകത്തും സജീവമാണെങ്കിലും നാഗ ചൈതന്യയുടെ ഭാഗം നിശ്ചലമാണെന്നുള്ളതാണ് മറ്റൊരു കാര്യം.
വൈറലാവുന്ന സാമന്തയുടെ വീഡിയോ കാണാം


Click it and Unblock the Notifications