For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

  |

  സോഷ്യല്‍ മീഡിയയിലും ന്നെിന്ത്യന്‍ സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള പ്രണയ വാർത്തയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത പരന്നത്. കൃത്യമായ തെളിവ് ചൂണ്ടി കാണിച്ച് കൊണ്ടാണ് ഡേറ്റിംഗ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇതില്‍ പ്രതികരിച്ച് താരങ്ങളോ ഇവരുമായി ബന്ധപ്പെട്ടവരോ രംഗത്ത് എത്തിയിട്ടില്ല. സാധാരണ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ച് മാറി നില്‍ക്കുന്ന ആളാണ് നാഗ ചൈതന്യ.

  Also Read:വിവാഹത്തിന് മുമ്പ് ശ്രുതിയും സിദ്ധാര്‍ത്ഥും, ഡിവോഴ്‌സിന് ശേഷം... സാമന്തയുടേയും നാഗചൈതന്യയുടേയും പ്രണയം

  പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ അടുത്ത കാലത്താണ് താരങ്ങള്‍ പരിചയപ്പെടുന്നത്. നാഗചൈതന്യയുടെ ഹൈദരബാദിലെ പുതിയ വസതി നടി സന്ദര്‍ശിച്ചിരുന്നു. കൂടാതെ നിരവധി തവണ പലയിടങ്ങളില്‍ ഇരവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രണയത്തിലാണെന്നുളള വാര്‍ത്ത പ്രചരിച്ചത്. താരങ്ങളേ ഇവരുമായി ബന്ധപ്പെട്ടവരോ പ്രണയവാര്‍ത്തയെ നിഷേധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.

  Also Read: 'ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി', പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി

  നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയം ചര്‍ച്ചയാകുമ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഇടംപിടിക്കുന്ന മറ്റൊരു പേര് സാമന്തയുടേതാണ്. നടിയുടെ പിആ ഏജന്‍സിയുടെ പടച്ചു വിടലാണ് ഈ പ്രണയകഥ എന്നാണ് നാഗചൈതന്യയുടെ ആരാധകരുടെ കണ്ടെത്തല്‍. ഇതിന്റെ പേരില്‍ നടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍
  വേണ്ടിയുള്ള സൃഷ്ടിയാണെന്നും ആരാധകർ പറയുന്നു.

  Also Read: ബ്ലെസ്ലി ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസില്‍ വരുമോ; പക്ഷെ ഒരു കാര്യം, ഓഫറുമായി ലാലേട്ടന്‍

  ഇപ്പോഴിത തനിക്കെതിരെ പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായ സാമന്ത രംഗത്ത് എത്തിയിരിക്കുകയാണ് . ട്വിറ്ററിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ച് വിടുന്നവരോട് പോയി തങ്ങളുടെ ജോലി നോക്കാനാണ് സാം പറയുന്നത്.

  സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പെണ്‍കുട്ടിയ്‌ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. എന്നാല്‍ അത് ഒരു ആണ്‍കുട്ടിയ്ക്ക് നേരെയാണെങ്കില്‍ അത് പെണ്‍കുട്ടിയുണ്ടാക്കിയത്. ഒന്ന് പക്വതയോടെ ചിന്തിക്കൂ... ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ...'; സാമന്ത ട്വിറ്ററില്‍ കുറിച്ചു.

  പ്രസ്തുത വിഷയത്തില്‍ നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഇത്തരത്തിലുളള വിമര്‍ശനങ്ങള്‍ക്ക് നടി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ആരോപണങ്ങള്‍ അതിര് കടന്നപ്പോഴാണ് മറുപടിയുമായി സാം രംഗത്ത് എത്തുകയായിരുന്നു.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. 2017ലായിരുന്നു ഇവരുടെ കല്യാണം. ഗോവയി വെച്ച് നടന്ന ചടങ്ങില്‍
  തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു.

  നാല് വര്‍ഷത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. 2021 ഒക്ടോബറിലായിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം നേരത്തെ തന്നെ വേര്‍പിരിയലിനെ കുറിച്ച് വാര്‍ത്ത പ്രചരിച്ചരുന്നു. പരസ്പര സമ്മതത്തോടെയാണ് തങ്ങളുടെ ദീര്‍ഷകാല ബന്ധം ഇരുവരും അവസാനിപ്പിച്ചത്.

  Recommended Video

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  സാമന്ത പേരിനോടൊപ്പമുളള നടന്റെ കുടുംബ പേര് ഒഴിവാക്കിയതോടെയാണ് ഇവരുടേയും കുടുംബജീവിതത്തിലുള്ള പൊരുത്തക്കേട് പുറം ലോകത്ത് എത്തിയത്. പേര് ഒഴിവാക്കി മാസങ്ങള്‍ ശേഷമാണ് വിവാഹമോചനം ഔദ്യോഗികമായ പ്രഖ്യാപിച്ചത്. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും... ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു.

  ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'. എന്ന കുറിച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്.

  വേര്‍പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും പിരിയാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

  English summary
  Samantha Hit Back After Blaming She Was Behind Naga Chaitanya-Sobhita Dhulipala Dating Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X