For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിവോഴ്സ് ചെയ്യുമെന്ന് സാമന്ത വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിരുന്നു, അറം പറ്റിയ വാക്കുകൾ വൈറൽ ആകുന്നു

  |

  പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വിവാഹമോചനമായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും. ഏകദേശം 11 വർഷത്തെ ബന്ധമായിരുന്നു 2021ൽ അവസാനിപ്പിച്ചത്. താരങ്ങളെ കൊണ്ട് വവാഹമോചനം എന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ച കാരണം ഇനിയും വെളിവായിട്ടില്ല. സാമന്തയുടെ കരിയർ, സിനിമകൾ, കുഞ്ഞുങ്ങൾ എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് വേർപിരിയലുമായി ബന്ധപ്പെട്ട് പുറത്ത് പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കുകയോ വിവാഹമോചനത്തിലേയ്ക്ക് അടുപ്പിച്ച കാരണങ്ങളോ താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 11 വർഷത്തെ ദീർഘമായ ബന്ധം അവസാനിപ്പിക്കുക എന്നത് ഇവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

  സാമന്തയെ കുറിച്ച് മിണ്ടരുത്, തെലുങ്ക് മാധ്യമങ്ങളോട് മൗനം പാലിച്ച് നാഗാർജുനയും മകനും, കാരണം ഇതോ...

  വിവാഹമോചനത്തെ കുറിച്ച് ആദ്യ സൂചന നൽകിയത് സാമന്തയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ പേരുനോടൊപ്പമുള്ള നാഗചൈതന്യയുടെ കുടുംബപേര് എടുത്തു മാറ്റുകയായിരുന്നു. ഇതോടെയായിരുന്നു താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പുറം ലേകത്ത് എത്തിയത്. സാമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂട്ടി വായിക്കുമ്പോൾ കിട്ടുന്ന ഉത്തരവും വിവാഹമോചനം തന്നെയായിരുന്നു. എന്നാൽ ഇത് താരങ്ങളോ കുടുംബാംഗങ്ങളെ അന്ന് തുറന്ന് സമ്മതിച്ചിരുന്നില്ല. വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോഴായിരുന്നു ഔദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒരു പൊതുവായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പിരിയുന്ന കാര്യം പറഞ്ഞത്. ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു ഇത്.

  ഹൃദയം കണ്ടതിന് ശേഷം പ്രണവിനോട് പറയുന്നത്, വികാരഭരിതയായി സുചിത്ര മോഹൻലാൽ, വാക്കുകൾ വൈറൽ ആകുന്നു

  ."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ പറഞ്ഞത്.

  എന്നാൽ ഈ കുറിപ്പ് ഇപ്പോൾ സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ താരങ്ങൾ ഒന്നിക്കുന്നു എന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇനി ഒന്നിച്ച് പോകില്ലെന്നും ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു അനുരഞ്ജനത്തിന് സ്ഥാനമില്ലെന്നും പറയുന്നു. തന്റെ ജീവിതത്തിൽ ബാധകമല്ലാത്ത കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വേണ്ടെന്ന തീരുമാനത്തിലാണ് ഈ കുറിപ്പ് സാമന്ത നീക്കം ചെയ്തതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

  താരങ്ങളുടെ വിവാഹമോചനം ചർച്ചയാവുമ്പോൾ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വർഷങ്ങൾക്ക് മുൻപ് നടി പറഞ്ഞ വാക്കുകളാണ്. 2013 ൽ സാമന്ത തമാശയ്ക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ജീവിതത്തിൽ സത്യമായിരിക്കുന്നത്. വിവാഹത്തിന് ശേഷം ബന്ധം വേർപിരിയുമെന്നായിരുന്നു അന്ന് നടി പറഞ്ഞത്. 2013 ൽ സുഹൃത്തുകളോടൊപ്പമുള്ള ചാറ്റാണ് ഇപ്പോൾ വൈറൽ ആവുന്നത്.

  2013 ൽ വിവാഹത്തെ കുറിച്ച സാം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി നടന്ന രസകരമായ ചർച്ചയ്ക്കൊടുവിലാണ് വിവാഹമോചിതയാവുമെന്ന് നടി പറഞ്ഞത്. ആ സംഭാഷണമാണ് ആരാധകർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. 'എനിക്ക് പ്രായം കൂടുന്നു . അമ്മ തിരക്കുകൂട്ടി തുടങ്ങി' എന്നായിരുന്നു സമാന്ത പറഞ്ഞത്. മറുപടിയപമായി സുഹൃത്തും നടിയുമായ വിദ്യുരാമനും സംവിധായകന്‍ ഹാരിഷ് ശങ്കറും എത്തിയിരുന്നു. സമാന്തയുടെ വിവാഹത്തിന് നൃത്തം ചെയ്യുമെന്നായിരുന്നു ഇവരുടെ കമന്റ്. ' നിങ്ങളുടെ ഡാന്‍സ് കാണാന്‍ വേണ്ടി മാത്രം വിവാഹം ചെയ്യാം എന്നിട്ട് വിവാഹ മോചിതയാകാം' എന്ന് സാം മറുപടിയായി പറഞ്ഞത്.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  'അങ്ങനെയെങ്കില്‍ സമാന്തയുടെ വിവാഹ മോചനത്തിനും ഞങ്ങള്‍ നൃത്തം ചെയ്യും എന്ന് ഹാരിഷ് ശങ്കര്‍ തമാശ രൂപേണെ പറഞ്ഞു. ഹലോ, ഒന്ന് അടങ്ങൂ.. ഞാന്‍ ഈ അടുത്ത കാലത്തൊന്നും വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.. അതുകൊണ്ട് തത്കാലം നിർത്തുവെന്ന് പറഞ്ഞ് ആ സംഭാഷണം നടി അവസാനിപ്പിക്കുകയായിരുന്നു. താരങ്ങളുടെ സംഭാഷണം വൈറൽ ആയതോടെ ഇതിൽ പ്രതികരിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. നടി വാക്കുകൾ അറംപ്പറ്റിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

  Read more about: naga chaithanya samantha
  English summary
  Samantha In 2013 Itself Revealed She Will Get Married And Divorce Later,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X