For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളിലേക്ക്; അയാൾ നടിയെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നെന്ന് ആരാധകർ

  |

  തെന്നിന്ത്യന്‍ നടി സാമന്തയുടെ പേരില്‍ നല്ലതും മോശവുമായിട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്. നടിയുടെ ഭര്‍ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വാര്‍ത്തകള്‍ നിരന്തരം പ്രചരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം നാഗയുടെ ജന്മദിനമായിരുന്നു. തൊട്ടടുത്ത ദിവസം തന്റെ പെറ്റ് ഡോഗിന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സാമന്ത. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നടിയ്ക്ക് ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു.

  നിലവില്‍ രണ്ടാളും സിനിമകളുമായിട്ടുള്ള തിരക്കുകളിലാണ്. നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ തരംഗമാവാന്‍ നില്‍ക്കുകയാണ് സാമന്ത. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഈ സിനിമയിലൂടെയാണ് ലേശം ഗ്ലാമറസ് ആവാന്‍ സാമന്ത എത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിശദമായി വായിക്കാം...

  പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായി മാറുന്ന തരത്തിലാണ് സാമന്തയുടെ ഐറ്റം സോംഗ് നിര്‍മ്മിക്കുന്നത്. അത് വമ്പന്‍ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. സാമന്തയെ ഇതുവരെ കാണാത്ത വിധത്തിലുള്ള അള്‍ട്രാ ഗ്ലാമറസ് ആയിട്ടിയാരിക്കും പുഷ്പയിലെ ഐറ്റം ഗാനത്തില്‍ കാണുക.

  എന്തുകൊണ്ടാണ് ആളുകള്‍ ഇത് ആശ്ചര്യത്തോടെ നോക്കി കാണുന്നതിന്റെ കാരണവും പുറത്ത് വന്നിട്ടുണ്ട്. നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ഇതുപോലെ ശരീരം കാണിച്ചുള്ള ഗ്ലാറസ് റോളുകള്‍ സാമന്ത ഒരിക്കലും ചെയ്തിട്ടില്ല. ഇത്തരം കഥാപാത്രങ്ങളിലൂടെ അക്കിനേനി കുടുംബത്തെ അനാദരിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ സിനിമകളില്‍ തിരഞ്ഞെടുക്കുകയും നല്ല വേഷങ്ങള്‍ തന്നെ ചെയ്തു. എന്നാല്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഉടന്‍ തന്നെ സാമന്ത ഒരു ഐറ്റം നമ്പര്‍ ചെയ്യാന്‍ സമ്മതിച്ചു.

  അമാലിനെ ആദ്യമായി കണ്ടത് സ്‌കൂളിൽ വെച്ച്; തന്റെ എല്ലാ കാര്യവും അറിയാവുന്നത് അവള്‍ക്കാണെന്ന് ദുൽഖർ

  നാഗ ചൈതന്യ ഒരു യാഥാസ്ഥിതികന്‍ ആയിരിക്കാമെന്നും ഭാര്യയായിരുന്നപ്പോള്‍ സാമന്തയ്ക്ക് അദ്ദേഹം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാവും എന്നും ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. അന്നൊക്കെ എന്ത് കൊണ്ടാണ് സാമന്ത ഇത്തരം വേഷങ്ങള്‍ ചെയ്യാതിരുന്നേ എന്ന ചോദ്യം ഉയരുകയാണ്. ചിലര്‍ നാഗ ചൈതന്യയെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഒരു യാഥാസ്ഥിതികന്‍ ആയിരുന്നെങ്കില്‍ നാഗ ഒരിക്കലും ഒരു നടിയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് ചിലര്‍ പറയുന്നത്.

  'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', പുതിയ കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  എന്തായാലും വിവാഹ മോചനത്തിന് ശേഷം കൈനിറയെ സിനിമകളുമായി സാമന്ത തിരക്കിലാണ്. നടിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഐറ്റം സോംഗ് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നാണ് കരുതുന്നത്. തപ്‌സി പന്നുവിന്റെ ഔട്ട് സൈഡേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സാമന്ത ബോളിവുഡിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് അറിയുന്നത്. കൂടാതെ തെലുങ്ക് സിനിമകളില്‍ നിന്നും മാറി തമിഴ് അടക്കമുള്ള ഭാഷകളില്‍ സജീവമാവാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവുമായി പരസ്പരം കൂടി കാണാനുള്ള അവസരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.

  ഭര്‍ത്താവിന് 2 വർഷം സിനിമയില്ലാതായി; ആ കാലത്ത് ഐശ്വര്യ റായി തന്നോട് പ്രതികരിച്ചത് ഇങ്ങനെയാണെന്ന് അഭിഷേക് ബച്ചൻ

  English summary
  Samantha Item Dance: Netizens Came In Support Of Naga Chaitanya, Says He Is Not Orthodox
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X