'സമാന്ത അസുഖത്തിന്റെ മൂന്നാം ഘട്ടത്തിലാണ്'; എനിക്കും ബാധിച്ചു; തുറന്ന് പറഞ്ഞ് ഒപ്പം അഭിനയിച്ച നടി
തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായിക നടിയാണ് സമാന്ത. സൂപ്പർ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക പ്രതീ നേടി സമാന്ത കരിയറിൽ ഇതിനകം നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക നടിമാരിൽ ഒരാളാണ് സമാന്ത. പാൻ ഇന്ത്യൻ തലത്തിൽ ഇന്ന് അറിയപ്പെടുന്ന നടിയുമാണിവർ. തെലുങ്ക് സിനിമയിൽ കുറേക്കാലത്തിന് ശേഷമാണ് ഇത്രയധികം കാലം വിജയകരമായി കരിയറിൽ നിലനിന്ന നായിക നടിയുണ്ടാവുന്നത്.

താരമൂല്യത്തിൽ തെലുങ്കിലെ പുരുഷ താരൻമാരേക്കാളും ഒട്ടും പിന്നിലല്ല സമാന്ത. ഫാമിലി മാൻ സീരീസിലൂടെയാണ് സമാന്തയുടെ കരിയറിന് വലിയ വഴിത്തിരിവ് ഉണ്ടാവുന്നത്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ സമാന്ത ഏറെ പ്രശംസിക്കപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യശോദ എന്ന സിനിമയും ആക്ഷൻ സിനിമയാണ്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കരിയറിൽ തിളങ്ങുമ്പോഴും സമാന്തയുടെ വ്യക്തി ജീവിതത്തിൽ തുടരെ പ്രതിസന്ധികൾ വന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ ആണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ചതായി സമാന്ത തുറന്ന് പറഞ്ഞത്. മൂന്ന് മാസമായി നടി ചികിത്സയിൽ ആണ്.
'കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു അസുഖം സ്ഥിരീകരിച്ചു. 'മയോസിറ്റിസ് എന്ന രോഗാവസ്ഥ. രോഗം മാറിയ ശേഷം ഇക്കാര്യം നിങ്ങളോട് പറയാമെന്നാണ് കരുതിയത്'

'പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം എടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്,' സമാന്ത പങ്കുവെച്ച കുറിപ്പിൽ പറയുന്നതിങ്ങനെ.
രോഗമുക്തിയുടെ അടുത്തെത്താറായെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമാന്ത പറഞ്ഞിരുന്നു. ഇപ്പോഴിതാ സമാന്തയുടെ അസുഖത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി കൽപിക ഗണേഷ്. സമാന്തയുടെ യശോദ എന്ന സിനിമയിൽ കൽപിക അഭിനയിച്ചിട്ടുണ്ട്.

യശോദയുടെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചികിത്സ മൂലം സമാന്ത ഇതിൽ പങ്കെടുത്തിരുന്നില്ല. ഈ പരിപാടിക്കിടെ ആണ് കൽപിക മയോസിറ്റിസ് രോഗത്തെക്കുറിച്ച് സംസാരിച്ചത്.
തനിക്കും ഈ അസുഖം ബാധിച്ചിട്ടുണ്ടെന്നും താൻ അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ ആണെന്നും സമാന്ത ഇപ്പോൾ രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഉള്ളതെന്നും കൽപിക പറഞ്ഞു. സമാന്തയോട് അസുഖത്തെ പറ്റി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൽപിക വ്യക്തമാക്കി.

അസുഖം ഭേദമായി സമാന്ത വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഖുശി ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി സിനിമകൾ സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ ആണ് സമാന്തയ്ക്ക് ഇത്തരെമാരു പ്രതിസന്ധി വന്നിരിക്കുന്നത്.
നടി പൂർവാധികം ശക്തിയോടെ കരിയറിൽ വീണ്ടും സജീവമാവും എന്ന് തെന്നിന്ത്യൻ സിനിമാ ലോകം പ്രതീക്ഷിക്കുന്നു. അടുത്തിടെ താൻ അസുഖം ബാധിച്ച് ഗുരുതരമായ അവസ്ഥയിൽ അല്ലെന്ന് സമാന്ത വ്യകതമാക്കിയിരുന്നു. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണ് മയോസിറ്റിസ്.


Click it and Unblock the Notifications