For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൗൺസിലിംഗ് ഫലം കണ്ടില്ല, വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് ലഭിക്കുന്നത് കോടികൾ

  |

  തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഏറെ ഞെട്ടലോടെയാണ് താരങ്ങളായ സമാന്തയുടേയും നാഗ ചൈതന്യയുടേയും വേർപിരിയൽ വാർത്ത ശ്രവിച്ചത് സോഷ്യൽ മീഡിയ പേജിൽ നിന്ന് അക്കിനേനി എന്ന പേര് നടി മാറ്റിയതോടെയാണ് വേർപിരിയൽ വാർത്ത പുറം ലോകത്ത് എത്തുന്നത്. എന്നാൽ സാമന്തയോ നാഗ ചൈതന്യയോ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. താരങ്ങളുടെ മൗനത്തെ ആസ്പദമാക്കി പല കഥകളും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും വ്യക്യതമായ ഉത്തരം താരങ്ങൾ നൽകിയിട്ടില്ല. ഡിവോഴ്സിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഇവർ.

  ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യ

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താര‍ജോഡികളാണിവർ. ഇരുവരും വേർപിരിയരുതെന്നാണ് ആരാധകരുടെ ആഗ്രഹം. ഇത് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. കൂടാതെ വിവാഹമോചനം ഒഴിവാക്കാനായി താരകുടുംബവും മുൻകൈ എടുക്കുന്നുണ്ട്. എന്നാൽ ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. വിവാഹമോചനത്തിനായി താരങ്ങൾ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

  ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം,വേറെ ആരുടേയും ചേച്ചി ആവേണ്ട, ധന്യയോട് സ്വാതി

  സാമന്ത-നാഗചൈതന്യ വിഷയത്തിൽ പിതാവും നടനുമായ നാഗാർജുന ഇടെപട്ടിട്ടുണ്ടെന്നും ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നടൻ മുൻ മുന്‍കൈ എടുക്കുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റാൻ തന്നാൽ കഴിയുന്ന വിധം നടൻ ശ്രമിക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് . ഈ വിഷയത്തെ തുടർന്ന് പൊതുവേദിയിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ. ബിഗ് ബോസ് തെലുങ്ക് സീസണിന്റെ പ്രസ്മീറ്റിൽ നടൻ പങ്കെടുത്തിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നടൻ ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നായിരുന്നു അന്ന് ബിഗ് ബോസ് ടീം അറിയിച്ചത്.

  ഇപ്പോഴിത പുറത്ത് വരുന്നത് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള പുതിയ വാർത്തയാണ്. കൗൺസിലിംഗ് ഫലം കണ്ടില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. കൂടാതെ വേർപിരിയണമെന്നുള്ള നിലപാടിൽ ഇപ്പോഴും താരങ്ങൾ ഉറച്ചു നിൽക്കുകയാണെന്നും വാർത്തകൾ പ്രചരിക്കുണ്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് വിവരം.

  വിവാഹമോചന കഥകൾ ചർച്ചയാകുമ്പോൾ നാഗ ചൈതന്യയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ് .സായിപല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നാഗചൈതന്യ ട്വീറ്റർ പേജിൽ ട്രെയിലർ പങ്കുവെച്ചിരുന്നു.
  നടന്റെ ട്വീറ്റ് സാമന്ത റീ ട്വീറ്റ് ചെയ്തിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. സായ് പല്ലവിയെ മാത്രം ടാ ഗ് ചെയ്തു കെണ്ടാണ് റീട്വീറ്റ് ചെയ്തത് എന്നാൽ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സാമന്തയ്ക്ക് മറുപടിയുമായി നാഗചൈതന്യ രംഗത്ത് എത്തിയിരുന്നു. നന്ദി സാം എന്നാണ് നടൻ കുറിച്ചത്. ഇതോടെ ആരാധകർ ആശങ്കയിലാവുകയായിരുന്നു. താരങ്ങൾ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ഹിന്ദു, ക്രിസ്ത്യൻ മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു, നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു. 2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. വിവാഹ ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.

  Read more about: samantha naga chaitanya
  English summary
  Samantha - Naga Chaitanya Divorce Decision Hasn't Changed After Multiple Counselling, Sources
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X