ആ സൗന്ദര്യമെവിടെ?, വല്ലാതെ പ്രായം തോന്നിക്കുന്നു, സാമാന്തയെ രോഗം തളര്‍ത്തിയല്ലോ! വേദനയോടെ ആരാധകര്‍

തെന്നിന്ത്യന്‍ താരം സാമാന്ത രൂത് പ്രഭുവിന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സാമാന്ത തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

താരവും നടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹവും പിന്നീട് വിവാഹ മോചനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മയോസൈറ്റിസ് എന്ന അസുഖം പിടിപെട്ടതും അതിനെതിരെ ക്ഷമയോടെ പോരാടിയതിനെക്കുറിച്ചും താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Samantha

പ്രതിരോധ ശേഷി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അസുഖമാണ് മയോസൈറ്റിസ്. ചികിത്സയുമായി ബന്ധപ്പെട്ട് സിറ്റിറോയ്ഡ് ഷോട്ടുകള്‍ കുത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നും സാമാന്ത വെളിപ്പെടുത്തിയിരുന്നു. സ്റ്റിറോയ്ഡുകള്‍ കുത്തി വെച്ചതിലൂടെ തന്നെ ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ഡോക്ടര്‍ തന്റെ ചര്‍മത്തിന്റെ തിളക്കം തിരിച്ചുതരും എന്നാണ് വാക്ക് തന്നിട്ടുള്ളതെന്നും സാമാന്ത പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് സാമാന്ത ഇക്കാര്യവും വ്യക്തമാക്കിയത്. ആരാധകരുമായി നടത്തിയ ഒരു ചോദ്യോത്തര വേളയിലാണ് തന്റെ ചര്‍മത്തിന്റെ കാര്യവും സാമാന്ത പറഞ്ഞത്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് സാമാന്ത. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫെമിന മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലെ ചില ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മെറ്റാലിക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള വസ്ത്രങ്ങളില്‍ സ്റ്റൈലിഷ് ആയി പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമാന്തയുടെ ചിത്രങ്ങള്‍ ഫെമിനയും അവരുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ സമാന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ കണ്ട് താരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടുന്നുണ്ടോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. പുതിയ ഫോട്ടോകളില്‍ സാമാന്തയ്ക്ക് കൂടുതല്‍ പ്രായം തോന്നിക്കുന്നതായും ആരാധകര്‍ ആശങ്ക പങ്കുവെക്കുന്നു.

ഇത് സാമാന്തയെ പോലെയില്ലെന്നും അവര്‍ അസുഖ ബാധിയെ പോലെ ക്ഷീണിച്ചിരിക്കുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നതും കാണാം.

എന്നാല്‍ സാമാന്ത പുതിയ പ്രോജക്ടുകളുമായി തിരക്കിലാണ്. സിറ്റാഡെല്‍ എന്ന അമേരിക്കന്‍ ടി വി സീരീസിന്റെ ഇന്ത്യന്‍ അഡാപ്‌റ്റേഷന്‍ സീരിസില്‍ അഭിനയിക്കുന്ന തിരക്കിലാണ് സാമാന്ത. വരുണ്‍ ധവാന്‍, സികന്ദര്‍ ഖേര്‍, കായ് കായ് മേനോന്‍ എന്നിവരും ഇന്ത്യന്‍ സിറ്റാഡെലില്‍ സാമാന്തയ്‌ക്കൊപ്പം അഭിനയിക്കുന്നു.

Samantha

മയോസൈറ്റിസിനെതിരെ പോരാടി താന്‍ തന്റെ കരിയറിലേക്ക് തിരിച്ചു വന്നുവന്നും ഇപ്പോള്‍ പുതിയ പ്രോജക്ടുകള്‍ ചെയ്യുന്ന തിരക്കിലാണെന്നും സാമാന്ത തന്നെ വ്യക്തമാക്കിയിരുന്നു. അസുഖ ബാധിതയായതിനെ തുടര്‍ന്ന് സിനിമകളില്‍ നിന്ന് സാമാന്ത ഒരു ചെറിയ ഇടവെള എടുക്കുകയും ചെയ്തിരുന്നു. താരം ഇപ്പോള്‍ ഒരു ഹെല്‍ത്ത് പോഡ്കാസ്റ്റിന്റെ പണിപ്പുരയിലാണെന്നും അറിയിച്ചിരുന്നു.

'ഒരു കുട്ടിയെന്ന നിലയില്‍ സിലബസിന് പുറത്തുള്ള പുസ്തകങ്ങള്‍ ഞാന്‍ എപ്പോഴും വായിക്കാന്‍ താത്പര്യപ്പെട്ടിരുന്നു. എത് വിഷയത്തിലും മുഴുകാനും അതില്‍ റിസര്‍ച്ച് ചെയ്യാനും എനിക്ക് ഇഷ്ടമായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഞാന്‍ വീണ്ടും എന്നെ തന്നെ ഇവിടെ കണ്ടെത്തുകയാണ്! എന്റെ വാശി ഇപ്പോഴും ഇവിടെയുണ്ട്. മനസ് ഇരമ്പുന്നുണ്ട്. എന്റെ നോട്ടുപുസ്തകങ്ങള്‍ നിറഞ്ഞിരിക്കുകയാണ്...മാത്രമല്ല, ഇനിയും ഇത് പങ്കുവെക്കാതിരിക്കാന്‍ കഴിയില്ല,' എന്നാണ് താരം തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X