ഇത് എനിക്കും നിനക്കും ആര്‍ക്കും സംഭവിക്കാം, കൊറോണ സ്ഥിരീകരിച്ച കൂട്ടുകാരിക്ക് ആശ്വസവുമായി സമാന്ത
കൊറോണ എന്ന മഹാമാരി ആളുകളെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടിക്കൊണ്ടേയിരിയ്ക്കുന്നു. കൊറോണ എന്ന വിമപത്തിന് മുന്നില്‍ വലുപ്പ ചെറുപ്പമില്ല. നിനക്കോ എനിക്കോ ആര്‍ക്കും വരാം എന്ന സ്ഥിതിയാണ്. പ്രശസ്ത ഫാഷന്‍ ഡിസൈനറും മോഡലുമായ ശില്‍പ റെഡ്ഡിയ്ക്ക് കൊറോണ സ്ഥിരീകരിച്ച നടുക്കത്തിലാണ് തെലുങ്ക് സിനിമാ ലോകം.
അക്കിനേനി കുടുംബവുമായി അടുത്ത ബന്ധമുള്ള ശില്‍പ റെഡ്ഡി സമാന്തയുടെ അടുത്ത സുഹൃത്ത് കൂടെയാണ്. കൊറോണ സ്ഥിരീകരിയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സമാന്ത ശില്‍പയെ കാണാന്‍ പോകുകയും സുഹൃത്തിനെ ചുംബിയ്ക്കുകയും അവിടെയുള്ള വളര്‍ത്ത് നായയ്‌ക്കൊപ്പം സമയം ചെലവഴിയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമാന്ത തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ശില്‍പയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുഹൃത്തിന് ആശ്വാസവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് സമാന്ത. 'കൊറോണയെ നേരിടാന്‍ നീ സ്വീകരിച്ച മാര്‍ഗ്ഗം പിന്തുടരാന്‍ ധൈര്യം വേണം. ഇന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയില്‍ നീയും അകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കെല്ലാം നീയൊരു അഭിമാനമാണ്. ഈ അവസ്ഥ നാളെ എനിക്കും വരാം, ആര്‍ക്കും വരാം. പക്ഷെ ഒരുമിച്ച് നിന്ന് നമുക്ക് പരസ്പരം സഹായിക്കാം. ദൈവം അനുഗ്രഹിക്കട്ട' എന്ന് സമാന്ത എഴുതി.
തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഒരു വീഡിയോയിലൂടെ ശില്‍പ റെഡ്ഡി തന്നെയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. കൃത്യമായ വ്യായമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും ഇതിനെ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. വളരെ അധികം പോസിറ്റീവ് ആയിട്ടാണ് വീഡിയോയില്‍ ശില്‍പ സംസാരിക്കുന്നത്. ശില്‍പ കൊവിഡിനെ നേരിടുന്ന രീതി പ്രചോദനമാണെന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നാഗാര്‍ജ്ജുന പറഞ്ഞു.
Recommended Video
ശരീരവും മനസ്സും എപ്പോഴും ആരോഗത്യത്തോടെ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേ ഇപ്പോള്‍ നമുക്കുള്ളൂ എന്ന് നാഗാര്‍ജ്ജുന ട്വിറ്ററില്‍ എഴുതി. ശില്‍പ റെഡ്ഡിയും ഭര്‍ത്താവും ഈ വൈറസിനോട് പൊരുതുന്നതും പുറത്ത് വരുന്നതും ഈ രീതിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് നാഗാര്‍ജ്ജുന വീഡിയോ പങ്കുവച്ചത്. വീട്ടില്‍ വന്ന ഒരു സുഹൃത്തില്‍ നിന്നാണ് ശില്‍പ റെഡ്ഡിയ്ക്കും ഭര്‍ത്താവിനും കൊറോണ വൈറസ് ബാധിച്ചത്. ആ അതിഥികള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആയി എന്നറിഞ്ഞപ്പോഴാണ് ശില്‍പയും ഭര്‍ത്താവും കോവിഡ് 19 ടെസിറ്റിന് വിധേയരായത്. തുടര്‍ന്ന് ഇരുവര്‍ക്കും രാഗം സ്ഥിരീകരിക്കുകയായിരുന്നു.


Click it and Unblock the Notifications